Image

റോക്ക്‌ലാന്റ്‌ മിഷനില്‍ പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
റോക്ക്‌ലാന്റ്‌ മിഷനില്‍ പിക്‌നിക്ക്‌ നടത്തി
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ ലെയ്‌ക്ക്‌ സ്റ്റേറ്റില്‍ വെച്ച്‌ നടന്ന സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പിക്‌നിക്കില്‍ മിഷനിലെ ഒട്ടുമിക്ക കുടുംബാംഗങ്ങളും പങ്കെടുത്തു. മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ പ്രാര്‍ത്ഥനയോടെ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു.

ഇടവകാംഗങ്ങള്‍ കൊണ്ടുവന്ന വിവിധതരം ഭക്ഷണങ്ങള്‍ പങ്കുവെച്ച്‌ ആരംഭിച്ച പിക്‌നിക്കില്‍ ബെന്നി ജോസഫ്‌ നേതൃത്വം നല്‍കിയ ഫിഫ്രഷ്‌മെന്റ്‌ കമ്മിറ്റി ബാര്‍ബിക്യൂ വിഭവങ്ങള്‍ ഒരുക്കി.

രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 6 വരെ നടന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം കായിക വിനോദ മത്സരങ്ങള്‍ അരങ്ങേറി. കുട്ടികളുടേയും സ്‌ത്രീകളുടേയും പുരുഷന്മാരുടേയും വടംവലി മത്സരം ഏവര്‍ക്കും ഏറെ ആവേശം പകര്‍ന്നു.

യുവജനങ്ങളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും സമ്പൂര്‍ണ്ണ പങ്കാളിത്തമാണ്‌ പിക്‌നിക്ക്‌ വന്‍ വിജയമാക്കിത്തീര്‍ത്തതെന്ന്‌ ട്രോഫികള്‍ വിതരണം ചെയ്‌തുകൊണ്ട്‌ വികാരി ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ അഭിപ്രായപ്പെട്ടു. വടംവലി മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അച്ചന്‍ മെഡല്‍ വിതരണം ചെയ്‌തു.

ഇന്നസെന്റ്‌ ഉലഹന്നാനായിരുന്നു പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍. കൈക്കാരന്‍ ജോസഫ്‌ വാണിയപ്പള്ളി, അലക്‌സ്‌ തോമസ്‌, റോയ്‌ ആന്റണി, ജയിംസ്‌ ഇളംപുരയിടം, ബെന്നി ജോസഫ്‌, ബിനു പോള്‍, ട്രീസാ മാര്‍ട്ടിനസ്‌, ജോണ്‍ ദേവസ്യ, സാജു ജോസഫ്‌, സിജോ ജോസഫ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ മിഷനില്‍ പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക