Image

വാഷിംഗ്ഡണില്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ പോട്ട ടീം നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം

തോമസ് പി.ആന്റണി Published on 22 September, 2011
വാഷിംഗ്ഡണില്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ പോട്ട ടീം നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം
വാഷിംഗ്ഡണില്‍ 2011 ഒക്‌ടോബര്‍ 15ന് ശനിയാഴ്ചയും ഒക്‌ടോബര്‍ 16 ന് ഞായറാഴ്ച്ചയും ഫാ.മാത്യൂ നായിക്കപറമ്പില്‍ നേതൃത്വം നല്‍കുന്ന കരിസ്മാറ്റിക്ക് നവീകരണ ധ്യാനം ഉണ്ടായിരിക്കുന്നതായിരിക്കും. ഫാ.ആന്റണി തെക്കേനത്തും സിസ്റ്റര്‍ തെരേസ വരേകുളവുമാണ്‍ ടീമിലെ മറ്റ് വചന പ്രഘോഷകര്‍ .

മേരിലാന്‍ഡിലെ ലാന്‍ഡ്ഓവര്‍ ഹില്‍സില്‍ 7207 അന്നാ പോളിസ് റോഡില്‍ സ്ഥിതി ചെയ്യുന്ന സെയിന്റ് മേരീസ് സ്‌ക്കൂളിന്റെ ജിമിലാണ് ധ്യാനം നടക്കുക. സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു മണി വരെയാണ്.

സെര്‍വന്റ്‌സ് ഫോര്‍ ജീസസാണ് ഈ ധ്യാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വിശ്വാസികള്‍ കൂട്ടം കൂട്ടമായി ഈ ആത്മീയ വിരുന്നില്‍ പങ്കുകൊള്ളണമെന്ന് സ്പിരിച്ചല്‍ ഡയറക്‌ടേഴ്‌സായ ഫാ.മാത്യൂ പുഞ്ചയില്‍ , മത്തായി മണ്ണാര്‍ വടക്കേതില്‍ , ജെയിംസ് ജോസഫ് ഇളംപാറയില്‍ , ജെയിംസ് നിരപ്പേല്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍ ആലഞ്ചേരി 240-818-2145
ജെ.ജോസഫ് 703-623-9137
കെ.പി. & ആനി വര്‍ഗീസ് 301-475-5704
റ്റി.സി.ഗീവര്‍ഗ്ഗീസ് 301-552-9332
റെക്‌സ് തോമസ് 240-593-7680
ജോസ് നറളക്കാട് 410-529-6875

അല്ലെങ്കില്‍ ജീസസ് ഫോര്‍ യൂത്തിന്റെ www.s4jesus.com വെബ് സൈറ്റ് സന്ദര്‍ശിക്കുക.
വാഷിംഗ്ഡണില്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ പോട്ട ടീം നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക