Image

സ്‌പെല്ലിംഗ് ബീ ന്യൂയോര്‍ക്ക് പ്രിലിമിനറി സെപ്റ്റംബര്‍ 24ന്

ഗീവര്‍ഗ്ഗീസ് ഏബ്രഹാം Published on 22 September, 2011
സ്‌പെല്ലിംഗ് ബീ ന്യൂയോര്‍ക്ക് പ്രിലിമിനറി സെപ്റ്റംബര്‍ 24ന്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മെട്രോ ഏറിയാ സ്‌പെല്ലിംഗ് ബീ പ്രാഥമിക മത്സരം സെപ്റ്റംബര്‍ 24ന് ശനിയാഴ്ച രാവിലെ 9.30 ക്വീന്‍സിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍ വെച്ച് നടത്തുന്നു. ഈ മത്സരത്തില്‍ മുന്‍നിരയിലെത്തുന്ന 40% മത്സരാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 29ന് ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാകും.

 5 മുതല്‍ 8 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിക്ക് 5000 ഡോളര്‍ സമ്മാനമായി ലഭിക്കും. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ് പോത്താനിക്കാട്, റീജിയണല്‍ ഡയറക്ടര്‍ 917-488-2590, മാത്യൂ കുക്കൂറ -നാഷണല്‍ ഡയറക്ടര്‍ (516)-351-6705
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക