Image

നിയോ നാസി സംഘടനയെ ജര്‍മനി നിരോധിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 22 September, 2011
നിയോ നാസി സംഘടനയെ ജര്‍മനി നിരോധിച്ചു
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ നിയോ നാസി സംഘടന എച്ച്‌എന്‍ജിക്ക്‌ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ജര്‍മന്‍ ജയിലുകളിലെ വലതുപക്ഷ തടവുകാരെ പിന്തുണയ്‌ക്കുന്ന സംഘടനയാണിത്‌.

വംശീയ സംഘടനയാണിതെന്ന്‌ ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ആന്റി-സെമിറ്റിക്‌ അജന്‍ഡയാണ്‌ ഇവര്‍ക്കുള്ളത്‌. ജര്‍മന്‍ സമൂഹത്തിനും ഭരണഘടനയ്‌ക്കും ഇതു ഭീഷണിയാണെന്നും വിലയിരുത്തല്‍.

തീവ്ര വലതു പക്ഷ ഗ്രൂപ്പുകളുടെ സ്വാധീനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടികളൊന്നാണ്‌ ഈ നിരോധനം. കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി എച്ച്‌എന്‍ജിക്കെതിരേ റെയ്‌ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.

1979ലാണ്‌ ഹെല്‍പ്പ്‌ ഓര്‍ഗനൈസേഷന്‍ ഫോര്‍ നാഷണല്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്‌ ആന്‍ഡ്‌ ദയര്‍ ഫാമിലീസ്‌ എന്ന സംഘടന രൂപീകൃതമാകുന്നത്‌. അറുനൂറോളം അംഗങ്ങളുണ്‌ടെന്നു കരുതുന്നു. സന്നദ്ധ സംഘടനയെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്‌.
നിയോ നാസി സംഘടനയെ ജര്‍മനി നിരോധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക