Image

ദ്വിദിന ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു

ജോസ്‌ കണിയാലി Published on 23 September, 2011
ദ്വിദിന ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു
ന്യൂയോര്‍ക്ക്‌: റ്റാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ സെപ്‌റ്റംബര്‍ 23-ാം തീയതി ഉച്ചയ്‌ക്ക്‌ ഒരു മണിമുതല്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിവരെ ദ്വിദിന ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ തിരുമനസ്സുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യുന്ന ദ്വിദിന ഉപവാസ പ്രാര്‍ത്ഥന പ്രശസ്‌ത സുവിശേഷകനും, ബൈബിള്‍ പരിഭാഷകനും, ദൈവത്തിന്റെ അതിശ്രേഷ്‌ഠദാസനുമായ ബ്രദര്‍ ഡോ. മാത്യൂസ്‌ വര്‍ഗീസ്‌ നയിക്കുന്നതാണ്‌. കുഞ്ഞുങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും, ദമ്പതികള്‍ക്കുമായി പ്രത്യേക ശുശ്രൂഷകള്‍ ഉപവാസ പ്രാര്‍ത്ഥനയില്‍ ക്രമീകരിച്ചിരിക്കുന്നു.

അനുദിന ജീവിതത്തിലെ അസംഖ്യങ്ങളായ പ്രശ്‌നങ്ങള്‍ക്ക്‌ അത്യുന്നതനായ ദൈവ മുമ്പാകെ അനുതാപത്തോടും തകര്‍ന്ന മനസ്സോടുംകൂടി അപേക്ഷിക്കുമ്പോള്‍ തന്റെ ജനത്തോട്‌ കരുണയും മനസ്സലിവും കാണിക്കുന്ന സ്‌നേഹവാനായ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെ ജീവിതത്തില്‍ അനുഭവിച്ചറിയുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരത്തെ പ്രയോജനപ്പെടുത്തുവാന്‍ ഏവരേയും സദയം ക്ഷണിക്കുന്നതായി ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഭാരവാഹികള്‍ അറിയിച്ചു.
ഉപവാസമദ്ധ്യേ സെപ്‌റ്റംബര്‍ 24, 25 തീയതികളില്‍ രാവിലെ 8 മണിക്ക്‌ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടുന്നതുമായിരിക്കും.

സെപ്‌റ്റംബര്‍ 25-ാം തീയതി ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ നടത്തപ്പെടുന്ന രോഗശാന്തി, വിടുതല്‍, പരിശുദ്ധാത്മാഭിഷേക ശുശ്രൂഷകളോടെ ഉപവാസപ്രാര്‍ത്ഥന പരിസമാപിക്കുന്നതായിരിക്കും. വിദേശരാജ്യങ്ങളില്‍നിന്നും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദൂരസ്ഥലങ്ങളില്‍നിന്നും കടന്നുവരുന്നവര്‍ക്ക്‌ താമസസൗകര്യം ക്രമീകരിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ കുളങ്ങര 914 400 3628, ജെയിംസ്‌ ജസ്റ്റിന്‍ 845 516 6610
ദ്വിദിന ഉപവാസ പ്രാര്‍ത്ഥനയും സൗഖ്യദായക ശുശ്രൂഷയും നടത്തപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക