Image

കനാവ് (കവിത) റജീസ് നെടുങ്ങാടപ്പള്ളി

Published on 26 April, 2013
കനാവ് (കവിത) റജീസ് നെടുങ്ങാടപ്പള്ളി

പ്രണയത്തിന്
മഴയാകാമായിരിക്കാം,
ഇലയാകാമായിരിക്കാം,
അതിന്-
പക്ഷിയാകാമായിരിക്കാം.

 

ഇപ്പോളവള്‍
കണ്ണാടിയില്‍ നോക്കുകയായിരിക്കാം;
അവളുടെ-
കടല്‍ക്കണ്ണുകളില്‍ തിരകളിളകുന്നുണ്ടായിരിക്കാം;
എന്നാണ്
കിളിയേ
ദലമേ
മഴമേഘമേ
എന്റെ വസന്തശകുന്തളത്തിന്
നിങ്ങളുടെ TEXT MESSAGE യാത്രപോകുന്നത്?

 

പ്രണയത്തിന്
മഴയാകാമായിരിക്കാം;
അതിലവള്‍ നനയുകയായിരിക്കാം;
അവള്‍ - മുംതാസ്; ശലോമോന്റെ-
സ്നേഹജപമാലയില്‍
വിരലുകളോടിക്കുകയാകാം!

 

ഇപ്പോളവള്‍
ചെടിനടുകയായിരിക്കാം;
അവളുടെ-
ചെറിപൂത്തമനസ്സില്‍ മഴപൊഴിയുകയായിരിക്കാം;
കുഞ്ഞു മുയലുകള്‍
കുരുത്തുവരുന്ന പ്രണയത്തിന്റെ
തളിര്‍ നുള്ളുകയായിരിക്കാം; അവള്‍-
മകളെ പുന്നാരിക്കുന്ന നിനവിലായിരിക്കാം.

 

പ്രണയത്തിന്
മഴയാകാമായിരിക്കാം;
അതിലവള്‍ നനയുകയായിരിക്കാം;
അവള്‍ - മറിയം; എന്റെ-
മുറിവേറ്റ പ്രണയത്തിന്
മരുന്ന് പുരട്ടുന്നവള്‍!

 

ഇപ്പോളവള്‍
ഈശോയോട് പ്രാര്‍ത്ഥിക്കുകയായിരിക്കാം;
അവളുടെ-
ON CALL
രാത്രിയിലെ ചൂടുപുതപ്പിലായിരിക്കാം;
ഇന്നത്തെ ബുദ്ധപൗര്‍ണ്ണമിയില്‍
ഒരേചന്ദ്രനെ നീയും ഞാനും ഒരേശ്വാസത്തില്‍
ഒന്നിച്ച് കൊതിച്ചുപോയിരിക്കാം! ...

കനാവ് (കവിത) റജീസ് നെടുങ്ങാടപ്പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക