ഹൂസ്റ്റണ്‍ : റാന്നി അസ്സോസിയേഷന് ഓഫ് ഹൂസ്റ്റണ്‍ കുടുബസംഗമവും, ഓണാഘോഷവും സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കും.
സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന ഈ പരിപാടികളില്‍ റാന്നി
അസ്സോസിയേഷന് അംഗങ്ങളും അഭ്യൂദയകാംഷികളും വന്ന് പങ്കെടുത്ത്
വിജയിപ്പിക്കണമെന്ന് സംഘാടക കമ്മിറ്റി അംഗങ്ങളായ കെ.എസ്സ്.ഫിലിപ്പോസ്, റോയ്
തോമസ്, ജിന്‍സി മാത്യൂ, ബാബു കൂടത്തിനലില് , ബിജു സഖറിയ, ഷിജു ജോര്‍ജ്ജ്,
തോമസ് മാത്യൂ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കേരളീയ വസ്ത്രം അണിഞ്ഞ് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് സംഘാടകര്‍ അറിയിച്ചു.