Image

വരണ്ട സൗഹൃദം(കവിത) - അബ്ദുള്‍ പുന്നയൂര്‍ക്കുളം

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 30 April, 2013
വരണ്ട സൗഹൃദം(കവിത) - അബ്ദുള്‍ പുന്നയൂര്‍ക്കുളം
നീ നീരസം ഉള്ളിലൊതുക്കി
വരണ്ട സൗഹാര്‍ദ്ദം ഭാവിക്കുമ്പോള്‍
സത്യാന്വേഷികള്‍ വഴിമുട്ടിനില്‍ക്കുന്നു.

നീ ആത്മീയ വചസ്സുച്ചരിച്ചു വേദവാക്യങ്ങളെ
ബലാത്ക്കാരം ചെയ്യുമ്പോള്‍
ദേവാലയങ്ങള്‍ നിര്‍ജീവമാകുന്നു

നീ ആശ്വാസസദായകനെന്ന് ചൊല്ലി
കിരാതവേഷമിടുമ്പോള്‍
ഭീതിയിലാണ്ട കുടുംബ കുടിലുകളില്‍
നിദ്രാവിഹീനരാവുന്നു

കാലാന്തരേണ നീ വിതച്ച
വിപര്യയധ്വനികള്‍ മേലേക്കുയര്‍ന്നു
അമ്ലമഴയായി ചോര്‍ന്നൊലിക്കുമ്പോള്‍
ഹതഭാഗ്യരുടെ നെഞ്ചില്‍ നെരിപ്പോട്

നിന്റെ മ്ലേച്ഛമാം വേട്ടയാടലില്‍
അബലകളിരയാകുമ്പോള്‍
സദാചാരമൂല്യങ്ങള്‍ നവീകരിക്കാനായി
കുമാരികള്‍ കൊടിയേന്തിവരുന്നു


വരണ്ട സൗഹൃദം(കവിത) - അബ്ദുള്‍ പുന്നയൂര്‍ക്കുളം
Join WhatsApp News
വിദ്യാധരൻ 2013-04-30 04:26:40
"കാപട്യ കണ്ടകം കർക്കശത കൊടും 
കാളാംശ കണ്ടം നിറഞ്ഞതാണി ലോകം 
ഞെട്ടി തെറിക്കും വിടരാൻ തുടങ്ങുന്ന 
മൊട്ടുപോലുള്ള മനസ്സിത് കാണുകിൽ " (ചങ്ങമ്പുഴ)

കാലത്തിന്റെ സ്പന്ദനങ്ങൾ തുടിക്കുന്ന കവിത 


Mahakapi Wayanadan 2013-04-30 08:29:36
വായിച്ചു! ഇഷ്ടപ്പെട്ടു!!


"ഭീതിയിലാണ്ട കുടുംബ കുടിലു"കളില്‍"
നിദ്രാവിഹീനരാവുന്നു"

എന്ന പാദം  താഴെ പറയുന്നതുപോലെ തിരുത്തിയാല്‍   നന്നായിരിക്കും

"ഭീതിയിലാണ്ട കുടുംബ കുടിലു"കള്‍"
നിദ്രാവിഹീനരാവുന്നു"

മഹാകപി വയനാടന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക