Image

ഫൊക്കാനാ ഭാരവാഹികള്‍ക്ക്‌ കേരളാ ക്ലബും മിഷിഗണ്‍ മലയാളി അസോസിയേഷനും സ്വീകരണം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 30 April, 2013
ഫൊക്കാനാ ഭാരവാഹികള്‍ക്ക്‌ കേരളാ ക്ലബും മിഷിഗണ്‍ മലയാളി അസോസിയേഷനും സ്വീകരണം നല്‍കുന്നു
ഡിട്രോയിറ്റ്‌: മെയ്‌ 11-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ സ്റ്റെര്‍ലിംഗ്‌ ഹൈറ്റ്‌സിലുള്ള ഹോളി ഗോസ്റ്റ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ (38500 Ryan Road, Sterling Heights, MI 48310) ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ഷിക്കാഗോ റീജിയന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക്‌ ഡിട്രോയിറ്റ്‌ കേരളാ ക്ലബിന്റേയും, മിഷിഗണ്‍ മലയാളി അസോസിയേഷന്റേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതാണ്‌. തദവസരത്തില്‍ ഫൊക്കാനാ യുത്ത്‌ വിംഗിന്റേയും, വനിതാ ഫോറത്തിന്റേയും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ്‌. ഇതോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഈ സമ്മേളനത്തിലേക്ക്‌ എല്ലാ മലയാളികളേയും കേരളാ ക്ലബിന്റേയും, മിഷിഗണ്‍ മലയാളി അസോസിയേഷന്റേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അരുണ്‍ ദാസ്‌ (പ്രസിഡന്റ്‌, കേരളാ ക്ലബ്‌) 248 895 4948, ജോസ്‌ ചാഴികാടന്‍ (പ്രസിഡന്റ്‌, മിഷിഗണ്‍ മലയാളി അസോസിയേഷന്‍) 734 516 0641, മാത്യു വര്‍ഗീസ്‌ (ഫൊക്കാനാ ജോയിന്റ്‌ സെക്രട്ടറി) 734 634 6616.
ഫൊക്കാനാ ഭാരവാഹികള്‍ക്ക്‌ കേരളാ ക്ലബും മിഷിഗണ്‍ മലയാളി അസോസിയേഷനും സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക