Image

സിസ്റ്റര്‍ ക്ലയര്‍ പൂതക്കുഴിയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

ഷോളി കുമ്പിളുവേലി Published on 02 May, 2013
സിസ്റ്റര്‍ ക്ലയര്‍ പൂതക്കുഴിയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: ദൈവ പരിപാലനത്തില്‍ നിത്യവൃതം സ്വീകരിച്ചിട്ട്‌ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിസ്റ്റര്‍ ക്ലയര്‍ പൂതക്കുഴിയുടെ സില്‍വര്‍ ജൂബിലി ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ മേയ്‌ 19ന്‌ (ഞായര്‍) നടക്കും.

രാവിലെ 10.30ന്റെ കൃതഞ്‌ജതാ ബലിക്കുശേഷം 12.30ന്‌ പാരിഷ്‌ ഹാളില്‍ ചേരുന്ന അനുമോദനയോഗം വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി ഉദ്‌ഘാടനം ചെയ്യും. അസിസ്റ്റന്റ്‌ വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, മറ്റ്‌ വൈദിക ശ്രേഷ്‌ഠര്‍, സന്യാസിനികള്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തും.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അനുമോദനയോഗത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്‌ട്‌.

കട്ടപ്പന പൂതക്കുഴിയില്‍ ജോണ്‍-അന്നമ്മ ദമ്പതികളുടെ മകളായ സിസ്റ്റര്‍ ക്ലയര്‍ 1988 മേയിലാണ്‌ നിത്യവൃതം സ്വീകരിച്ചത്‌. ഫ്രാന്‍സിസ്‌കന്‍ മിഷനറി സിസ്റ്റേഴ്‌സ്‌ ഓഫ്‌ സേക്രഡ്‌ ഹാര്‍ട്ട്‌ സഭാംഗമായ സിസ്റ്റര്‍ ക്ലയര്‍ കുറച്ചുനാള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോളി ഫാമിലി പ്രൊവിന്‍സിലും തുടര്‍ന്ന്‌ 12 വര്‍ഷത്തോളം ഇറ്റലിയിലും സേവനം ചെയ്‌തു.

2000ല്‍ അമേരിക്കയിലേക്ക്‌ സേവനത്തിനായി നിയോഗിക്കപ്പെട്ട സിസ്റ്റര്‍ ക്ലയര്‍ ന്യൂജേഴ്‌സിയിലെ സെന്റ്‌ ജോസഫ്‌ കോണ്‍വെന്റില്‍ അംഗമായി എത്തി. ഇവിടെ മ്യൂസിക്‌ ടീച്ചറായി സേവനം ചെയ്‌തുവരുന്നു.

ഗായിക കൂടിയായ സി. ക്ലയര്‍ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ക്വയര്‍ ഗ്രൂപ്പ്‌ രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ക്വയര്‍ ഗ്രൂപ്പിന്‌ നേതൃത്വം നല്‍കുകയും ചെയ്‌തുവരുന്നു.

ജൂബില ആഘോഷങ്ങളിലേക്ക്‌ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോബി കിടാരം 914 602 6735.
സിസ്റ്റര്‍ ക്ലയര്‍ പൂതക്കുഴിയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു
Join WhatsApp News
thomas koovalloor 2013-05-02 09:42:50
Congratulations to Sr. Clare. You were the inspiration to many children.
Jose 2013-05-02 09:53:12
Congratulations, Sr. Clare
jyothis 2013-05-02 10:41:12
congrats sister
sheena James 2013-05-03 11:37:15
CONGRATULATIONS SISTER. MAY GOD BLESS YOU
FELIX 2013-05-03 11:38:10
Congratulations SR
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക