Image

രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിന് 50രൂപ

Published on 23 September, 2011
രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിന് 50രൂപ

മുംബൈ: രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 50 രൂപയെന്ന നിരക്കിലെത്തി. 28 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2009 മേയ് 14നു ശേഷം ആദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവുണ്ടാകുന്നത്.

വ്യാഴാഴ്ച 49.58 എന്ന നിലയിലായിരുന്നു ഡോളര്‍ -രൂപ വിനിമയ നിരക്ക്. ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതു രൂപയുടെ ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തര ഓഹരിവിപണികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക