Image

എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ: എഡിജിപി ബി. സന്ധ്യ (അങ്ങനെ തന്നെ മതി)

Published on 02 May, 2013
എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ: എഡിജിപി ബി. സന്ധ്യ (അങ്ങനെ തന്നെ മതി)
രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിച്ച് കവിതയെഴുതിയ എഡിജിപി ബി. സന്ധ്യയോട് ഡിജിപി വിശദീകരണം തേടി. ഒരു വാരികയില്‍ ബി. സന്ധ്യ 'എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ' എന്ന പേരിലെഴുതിയ കവിതയാണ് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

'ഒരു നാവുണ്‌ടെന്ന് കരുതി ആര്‍ക്കെതിരേയും ഇല്ലാത്തതു ചൊല്ലി വല്ലാത്ത പൂരപ്പാട്ടു പാടാന്‍ നീയെന്താ പത്രമെഴുത്തു തൊഴിലാളിയോ' എന്ന് ചോദിച്ചാണ് കവിത തുടങ്ങുന്നത്. 'രണ്ടു കാലുണ്‌ടെന്ന് കരുതി ആരെയും കാലുവാരാന്‍ കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ' എന്ന് ചോദിച്ച് രാഷ്ട്രീയക്കാരെയും എഡിജിപി ആക്ഷേപിക്കുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കവിതയില്‍ വെറുതെ വിടുന്നില്ല.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാഹിത്യ സൃഷ്ടി നടത്തുന്നതിന് സര്‍വീസ് ചട്ടം തടസമല്ല. എന്നാല്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കുന്ന എഡിജിപിയുടെ വരികള്‍ സാഹിത്യഗണത്തില്‍ പരിഗണിക്കാവുന്നതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു വിശദീകരണം തേടിയത്.

അടുത്തിടെ പോലീസ് ട്രെയിനികളുടെ പരിശീലന ക്യാമ്പില്‍ ഒരു ട്രെയിനി തന്റെ നേര്‍ക്ക് തോക്കു ചൂണ്ടിയെന്ന് ആരോപിച്ച് ബി. സന്ധ്യ ക്ഷുഭിതയായി ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു.
Join WhatsApp News
Anthappan 2013-05-02 14:47:59
Kudos to ADGP Sandhya. She proves that the pen is mightier than guns. Her poetry is disturbing the superiors and the politicians. It looks like the media is purposely being dragged into this discussion by the crooked politicians and the superiors to make her react. If the purpose of media is to get rid of corruption and help to make the social changes happen, then they should not join the crooked politicians and their stooges against her. She sounds like the retired Police Commissioner Kiran Beady. Kerala politicians and many of the police officers are corrupted to the core. “The best way to find yourself is to lose yourself in the service of others” (Gandhi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക