Image

ഫോട്ടോ&വീഡിയോ ക്ലിപ്‌ മത്സരം: എന്‍ട്രികള്‍ സെപ്‌തംബര്‍ 30 വരെ സമര്‍പ്പിക്കാം

Published on 23 September, 2011
ഫോട്ടോ&വീഡിയോ ക്ലിപ്‌ മത്സരം: എന്‍ട്രികള്‍ സെപ്‌തംബര്‍ 30 വരെ സമര്‍പ്പിക്കാം
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലണ്ട്‌ പ്രൊവിന്‍സിന്റെ ഫോട്ടോ ആന്റ്‌ വീഡിയോ ക്ലിപ്‌ മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്‌തംബര്‍ 30 വരെ സമര്‍പ്പിക്കാം. ഈ വര്‍ക്ഷം ആരംഭിച്ച വിഷന്‍സ്‌ ഓഫ്‌ ഓണം ഫോട്ടോ ആന്റ്‌ വീഡിയോ ക്ലിപ്‌ മത്സരത്തിന്റെ തീം 'ഓണം ഇന്‍ യൂറോപ്പ്‌' എന്നതാണ്‌. യൂറോപ്പിലെ ഏത്‌ രാജ്യത്ത്‌ നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

ഓരോ ഇനത്തിലും ഒന്നാം സ്ഥാനത്ത്‌ എത്തുന്നവര്‍ക്ക്‌ കേരള ഗവണ്മെന്റ്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഏതെങ്കിലും കെ.ടി.ഡി.സി ഹോട്ടലില്‍ കുടുംബസമേതം 2 ദിവസം താമസിക്കുന്നതിനുള്ള അവസരവും രണ്ടാം സ്ഥാനത്ത്‌ എത്തുന്നവര്‍ക്ക്‌ ഒരു ദിവസം കുടുംബസമേതം താമസിക്കുന്നതിനുള്ള അവസരവും ലഭിക്കും. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ കേരള ടൂറിസം വകുപ്പ്‌ വേണ്ടി മന്ത്രി കെ.പി അനില്‍കുമാര്‍ അണ്‌.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഡബ്ല്യൂ.എം.സിയുടെ വെബ്‌സൈറ്റായ വേേു://wmcireland.com വഴി എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്‌. മത്സരത്തിന്റെ വിശദമായ നിയമങ്ങളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡബ്ല്യൂ.എം.സി അയര്‍ലണ്ട്‌ പ്രൊവിന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ സൂരജ്‌ ജോസഫുമായി ബന്ധപ്പെടാവുന്നതാണ്‌. +353 87 3209744
ഫോട്ടോ&വീഡിയോ ക്ലിപ്‌ മത്സരം: എന്‍ട്രികള്‍ സെപ്‌തംബര്‍ 30 വരെ സമര്‍പ്പിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക