Image

ക്‌നാനായ കണ്‍വെന്‍ഷന്‍: ഷാജി എടാട്ട്‌ ചെയര്‍മാന്‍, ജോര്‍ജ്‌ തോട്ടപ്പുറം കണ്‍വീനര്‍

സൈമണ്‍ മുട്ടത്തില്‍ Published on 23 September, 2011
ക്‌നാനായ കണ്‍വെന്‍ഷന്‍: ഷാജി എടാട്ട്‌ ചെയര്‍മാന്‍, ജോര്‍ജ്‌ തോട്ടപ്പുറം കണ്‍വീനര്‍
ഷിക്കാഗോ: 2012 ജൂലൈ 5,6,7,8 തീയതികളില്‍ ഷിക്കാഗോ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന മക്‌റോമിക്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഷാജി എടാട്ടും, കണ്‍വീനറായി ജോര്‍ജ്‌ തോട്ടപ്പുറവും തെരഞ്ഞെടക്കപ്പെട്ടു.

ഷിക്കാഗോ കെ.സി.എസ്‌ പ്രസിഡന്റ്‌, 1996-ലെ ക്‌നാനായ കണ്‍വെന്‍ഷന്റെ ഫിനാന്‍സ്‌ ചെയര്‍മാന്‍, മലയാളി എന്‍ജീനീയേഴ്‌സ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഷാജി എടാട്ടും, കെ.സി.എസ്‌ സെക്രട്ടറി, ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി, റേഡിയോഗ്രാഫി അസോസിയേഷന്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ ജോര്‍ജ്‌ തോട്ടപ്പുറവും പ്രവര്‍ത്തിച്ച്‌ നേതൃപാടവം തെളിയിച്ചിട്ടുണ്ട്‌.

സെപ്‌റ്റംബര്‍ 17-ന്‌ ഷിക്കാഗോ കെ.സി.എസ്‌ പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ്‌ കണ്‍വെന്‍ഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. കെ.സി.എസ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ബിനു പൂത്തറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ്‌ പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.

വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി രാജു ഇഞ്ചനാട്ട്‌, സിബി തെക്കേതൊട്ടിയില്‍, റ്റോമി ഇടത്തില്‍, പ്രതിഭ തച്ചേട്ട്‌, ജോസ്‌ മണക്കാട്‌, സാബു കട്ടപ്പുറം, നിമി തുരുത്തുവേലില്‍, ജിനോയി പാറാനിക്കല്‍, പുഷ്‌പ ഇറപ്പുറം, രാജു നെടിയകാലായില്‍, ജോസ്‌ തട്ടാറേട്ട്‌, ജോമോന്‍ തൊടുകയില്‍, ജോസ്‌ പിണര്‍കയില്‍, സൈമണ്‍ പള്ളിക്കുന്നേല്‍, സാബു തറതട്ടേല്‍, ജോസ്‌ ഐക്കരപറമ്പില്‍, സൈമണ്‍ മുട്ടത്തില്‍, തമ്പി വിരുത്തിക്കുളങ്ങര, ജയിംസ്‌ തിരുനെല്ലിപ്പറമ്പില്‍, പ്രമോദ്‌ വെള്ളിയാന്‍, സിറിള്‍ കട്ടപ്പുറം, പയസ്റ്റണ്‍ ആലപ്പാട്ട്‌, ബിജു പുത്തുറയില്‍, റ്റിനു പറത്താട്ട്‌, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, ജോയി പണയപ്പറമ്പില്‍ എന്നിവരും, സബ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായി റ്റോമി നെടിയകാലായില്‍, ജൂബി വെണ്ണലശ്ശേരില്‍, ജയിംസ്‌ ഇടിയാലില്‍, ജിമ്മി മണപ്പള്ളില്‍, ജയിംസ്‌ പുത്തന്‍പുരയില്‍, ബെന്നി ചാത്തനാട്ട്‌, ഷൈബു കിഴക്കേക്കുറ്റ്‌, ജോബി പണയപ്പറമ്പില്‍, ജോസ്‌ ഞാറവേലില്‍, റ്റെഡി മുഴയന്‍മാക്കില്‍, തോമസ്‌ ചോരത്ത്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ക്‌നാനായ കണ്‍വെന്‍ഷന്‍: ഷാജി എടാട്ട്‌ ചെയര്‍മാന്‍, ജോര്‍ജ്‌ തോട്ടപ്പുറം കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക