Image

സൗദിയില്‍ വൈറസ്‌ പടരുന്നു; രണ്ടുപേര്‍ കൂടി മരിച്ചു

Published on 06 May, 2013
സൗദിയില്‍ വൈറസ്‌ പടരുന്നു; രണ്ടുപേര്‍ കൂടി മരിച്ചു
ജിദ്ദ: സൗദിയില്‍ മാരകമായ വൈറസ്‌ പടര്‍ന്നുപിടിച്ച്‌ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ`കൊറോണ' എന്ന പേരിലുള്ള വൈറസ്‌ മരിച്ചവരുടെ എണ്ണം ഏഴായി.

ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന കൊറോണ വൈറസ്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

സൗദിയിലെ കിഴക്കാന്‍ പ്രദേശമായ അല്‍ഹസ നഗരത്തില്‍ വൈറസ്‌ ബാധച്ച ഒരാള്‍ ചികിത്സയിലാണ്‌.

കൃത്യമായ വിവരങ്ങളോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്ത 'കൊറോണ' രോഗം പകരാതിരിക്കാന്‍ വിപുലമായ നടപടികളാണ്‌ സൗദി ആരോഗ്യ വകുപ്പ്‌ കൈകൊണ്ടിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ആശങ്ക പെടേണ്ടതില്ലെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കഴിഞ്ഞ സെപ്‌തംബറിലാണ്‌ ഈ രോഗം ആദ്യമായി കണ്ടെത്തിയത്‌. ഇതുവരെ ലോകത്ത്‌ പതിനേഴ്‌ പേര്‍ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചതായാണ്‌ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക