Image

പിറവം നേറ്റീവ്‌ അസോസ്സിയേഷന്റെ കുടുംബ സംഗമം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 September, 2011
പിറവം നേറ്റീവ്‌ അസോസ്സിയേഷന്റെ കുടുംബ സംഗമം
ന്യൂയോര്‍ക്ക്‌: പിറവം നേറ്റീവ്‌ അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (പി.എന്‍.എ.) യുടെ പതിനഞ്ചാമത്‌ വാര്‍ഷിക യോഗം ഒക്ടോബര്‍ ഒന്‍പതാം തിയ്യതി ന}യോര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുന്നു.

പിറവത്തുനിന്നും സമീപപ്രദേശങ്ങളില്‍നിന്നും നോര്‍ത്ത്‌ അമേരിക്കയില്‍ കുടിയേറി പാര്‍ത്തവര്‍ ഒക്ടോബര്‍ ഒന്‍പതാം തിയ്യതി ക്വീന്‍സ്‌ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റസ്റ്റോറന്റില്‍ (248-08 യൂണിയന്‍ ടേണ്‍പൈക്ക്‌, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) ഒരുമിച്ചു കൂടുന്നു. പിറവത്തെ സ്‌നേഹിക്കുന്ന എല്ലാവരേയും ഈ കുടുംബസംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

പിറവത്തുനിന്നും സമീപപ്രദേശങ്ങളില്‍നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിയവര്‍ 1996ല്‍ രൂപം കൊടുത്ത സൗഹൃദക്കൂട്ടായ്‌മയാണ്‍്‌ പിറവം നേറ്റീവ്‌ അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക. വര്‍ഷംതോറും എല്ലാവരും ഒരുമിച്ചുകൂടി പരസ്‌പരം സൗഹൃദം പങ്കിടുന്നു.

പ്രസിഡന്റ്‌ പൗലോസ്‌ വര്‍ക്കി സെക്രട്ടറി ബെന്നി തോമസ്‌ എന്നിവരെക്കൂടാതെ, നീലങ്കല്‍ ചെറിയാന്‍ കോറെപ്പിസ്‌കോപ്പ, ജോണ്‍ ഐസക്‌, ജോണ്‍ ആകാശാല, ജോസ്‌ കാടാപ്പുറം, ഏലിയാസ്‌ വര്‍ക്കി, ബേബി കോലങ്ങായില്‍, കുര്യാക്കോസ്‌ വര്‍ക്കി, വിനോയ്‌ തെന്നശ്ശേരി എന്നിവര്‍ ഈ കുടുംബസംഗമം വിജയമാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:www.piravomnatives.com ഇ-മെയില്‍: piravomnatives@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക