Image

ആഹ്‌ളാദതിമിര്‍പ്പില്‍ വൈ.എം.എ ഓണാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 24 September, 2011
ആഹ്‌ളാദതിമിര്‍പ്പില്‍ വൈ.എം.എ ഓണാഘോഷം
ന്യൂജേഴ്‌സി: പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം ആഹ്‌ളാദത്തിമിര്‍പ്പില്‍ കൊണ്ടാടി. യോങ്കേഴ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ നടന്ന ആഘോഷ പരിപാടികളില്‍ നാനൂറിലേറെ മലയാളികള്‍ പങ്കെടുത്തു. കുടുംബത്തോടെ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക്‌ സ്വന്തം നാട്ടിലെത്തിയ അനുഭൂതിയായിരുന്നു.

മഹാബലിയും ചെണ്ടമേളവും നൃത്തവും ഗാനാലാപവുമെല്ലാം ഒന്നുചേര്‍ന്ന ഉല്‍സവാന്തരീക്ഷത്തില്‍ യോങ്കേഴ്‌സ്‌ മലയാളികള്‍ ഒന്നടങ്കം നൃത്തമാടി. വൈ.എം.എ പ്രസിഡന്റ്‌ തോമസ്‌ മാത്യു സ്വാഗതമോതിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലാണ്‌ നിലവിളക്ക്‌ കൊളുത്തി ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, മെട്രോ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ മാത്യു, സൂസന്‍ തോമസ്‌ വൈഎംഎ സെക്രട്ടറി പ്രദീപ്‌നായര്‍, ട്രഷറര്‍ സുരേഷ്‌ നായര്‍ ഭാരവാഹികളായ ജാഫ്‌റിന്‍ ജോസ്‌, ഷിനു ജോസഫ്‌, ബിജു ജോസഫ്‌, മോട്ടി ജോര്‍ജ്ജ്‌, ബിനോയ്‌ മത്തായി, ഷാജി ജോര്‍ജ്ജ്‌, ടോം തോമസ്‌, ഫോമാ മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്ജ്‌, സലീം തീടങ്ങിയവര്‍ പ്രസംഗിച്ചു. വൈഎംഎ വൈസ്‌ പ്രസിഡന്റ്‌ തങ്കപ്പന്‍ രാജന്‍ നന്ദി പറഞ്ഞു. ജോയി പയറ്റുതറ മഹാബലിയായി വേഷമിട്ടു. നാട്യമുദ്രയീടെതായിരുന്നു നൃത്തപ്രകടനം. സോമദാസിന്റേയും സബിതാ യേശീദാസിന്റേയും ഗാനങ്ങള്‍ പ്രശംസ പിടിച്ചുപറ്റി. അലക്‌സ്‌ മുണ്ടക്കലിന്റേയും സാബു കട്ടപ്പനയുടേയും നേതൃത്വത്തില്‍ ചെണ്ടമേളം അരങ്ങു തകര്‍ത്തു. വൈ എം എ കേരളത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിന്നതായി പ്രസിഡന്റ്‌ തോമസ്‌ മാത്യു അറിയിച്ചു.
ആഹ്‌ളാദതിമിര്‍പ്പില്‍ വൈ.എം.എ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക