Image

റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 September, 2011
റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി പെരുന്നാള്‍
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യോഹന്നാന്‍ മംദാനയുടെ പെരുന്നാള്‍ സെപ്‌റ്റംബര്‍ 17,18 തീയതികളില്‍ കൊണ്ടാടി. പെരുന്നാളിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ വികാരി റവ.ഫാ.ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍ സെപ്‌റ്റംബര്‍ 11-ന്‌ കൊടിയേറ്റി.

പതിനേഴാം തീയതി ശനിയാഴ്‌ച സന്ധ്യാനമസ്‌കാരത്തിനുശേഷം നാട്ടിലെ പുരാതനമായ ഓര്‍ത്തഡോക്‌സ്‌ ശൈലിയില്‍ ആഘോഷമായ റാസ നടത്തി. റാസ പള്ളിയില്‍ എത്തിച്ചേര്‍ന്ന ശേഷം നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനായ റവ.ഫാ. ജോജി ഏബ്രഹാം വചന പ്രഘോഷണം നടത്തി.

ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ആശീര്‍വാദവും അതിനുശേഷം ഈവര്‍ഷത്തെ ആദ്യഫല പെരുന്നാളും നടത്തി. തുടര്‍ന്ന്‌ വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും നടത്തി. അതിനുശേഷം കൊടിയിറക്കി പെരുന്നാള്‍ സമാപിച്ചതായി വികാരി പ്രഖ്യാപിച്ചു.

പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്ക്‌ സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌ കാട്ടുപറമ്പില്‍, ട്രസ്റ്റി ജോര്‍ജ്‌ വര്‍ഗീസ്‌, അജിത്‌ വട്ടശേരില്‍, കെ.ജി. ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അജിത്‌ വട്ടശേരില്‍ അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക