ഡാളസ്(ഫാര്‍മേഴ്സ് ബ്രാഞ്ച്): നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന
യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന് വാര്‍ഷിക സമ്മേളനവും കലാമേളയും
സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 10 മുതല്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ്
ഡാളസ്(ഫാര്‍മേവ്സ് ബ്രാഞ്ച്)ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു.
റജിസ്ട്രേഷനുശേഷം ആരാധനയോടുകൂടി സമ്മേളന പരിപാടികള്‍ ആരംഭിച്ചു. റീജിയന്
പ്രസിഡന്റ് റവ.എ.പി.നോബിള്‍ അച്ചന് അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ഥ
സംസ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരുമ്പോള്‍ അടിസ്ഥാന ദൈവീക
പ്രമാണങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ ശരിയും തെറ്റും
തിരിച്ചറിഞ്ഞ് സ്വീകരിക്കേണ്ടതിനെ മാത്രം സ്വീകരിച്ചു മുന്നേറുവാനുള്ള
ആത്മധൈര്യം നേടിയെടുക്കുന്നതിന് ഇത്തരം സമ്മേളനങ്ങള്‍ പ്രചോദനം നല്കട്ടെ
അദ്ധ്യക്ഷ പ്രസംഗത്തില്‍ യുവജനങ്ങളെ നോബിള്‍ അച്ചന് ഉദ്ബോധിപ്പിച്ചു.
തുടര്‍ന്ന് സെഹിയോന്‍ മാര്‍ത്തോമാ ഇടവക വികാരി റവ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്
മാര്‍ത്തോമാ സഭയുടെ നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം
നടത്തി.
ഉച്ചയ്ക്ക് സൗത്ത് വെസ്റ്റ് റീജിയനിലെ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കലാമേള അരങ്ങേറി.
ഗ്രൂപ്പ് സോംഗ്, സോളോ, പ്രസംഗം, ബൈബിള്‍ ക്വിസ് തുടങ്ങിയ മത്സരത്തില്‍ വിജയികളായവര്‍ .
ഗ്രൂപ്പ് സോംഗ്- ഒന്നാം സ്ഥാനം- ഹൂസ്റ്റന്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്, രണ്ടാം സ്ഥാനം- ഫാര്‍മേഴ്സ് മാര്‍ത്തോമാ ചര്‍ച്ച്
സോളോ(പുരുഷവിഭാഗം)-ഒന്നാം സ്ഥാനം-മെല്വിന് ഫിലിപ്പ്(ഫാര്‍മേഴ്സ് ബ്രാഞ്ച്), രണ്ടാം സ്ഥാനം- ജെനി വര്‍ഗ്ഗീസ് (സെഹിയോന്‍ )
സോളോ(സ്ത്രീ വിഭാഗം)-ഒന്നാം സ്ഥാനം-ആനി തങ്കച്ചന് (ഫാര്‍മേഴ്സ ബ്രാഞ്ച്), രണ്ടാം സ്ഥാനം-ജിഷാ ജേക്കബ്(സെന്റ് പോള്‍സ്)
പ്രസംഗം-ഒന്നാം സ്ഥാനം-ലീനാ പണിക്കര്‍ (സെന്റ് പോള്‍സ്), രണ്ടാം സ്ഥാനം-അജു മാത്യൂ(കരോള്‍ട്ടണ്‍ )
ബൈബിള്‍ ക്വിസ്- ഒന്നാം സ്ഥാനം-ഹൂസ്റ്റണ്‍ ട്രിനിറ്റി, രണ്ടാം സ്ഥാനം-ഡാളസ് സെന്റ് പോള്‍സ്
ഈ കലാമേളയിലെ ഓവര്‍ റോള്‍ ചാമ്പ്യന്‍ഷിപ്പ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിന് ലഭിച്ചു.
മത്സര വിജയികള്‍ക്ക് റവ.അനൂപ്, റവ.ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍
ട്രോഫികള്‍ സമ്മാനിച്ചു. റവ.എ.പി.തോമസ്, റവ.പി.വി.തോമസ്, റവ.ജെയ്സണ്‍
തോമസ് എന്നിവര്‍ ചടങ്ങില്‍ ചടങ്ങില്‍ സംബന്ധിച്ചു.
സൗത്ത് വെസ്റ്റ് റീജിയന് യുവജനസഖ്യം ശാഖ സെക്രട്ടറി ജോസ് ജോര്‍ജ്ജ്
സ്വാഗതവും, സെക്രട്ടറി ബിജിലി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. റവ.പി.വി.
തോമസിന്റെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം കലാമേള സമാപിച്ചു.