Image

സുനീഷ് നീണ്ടൂര്‍ : എഴുത്തും, വായനയും, സിനിമയും സാമൂഹ്യപ്രവര്‍ത്തനവും

അനില്‍ പെണ്ണുക്കര Published on 07 May, 2013
സുനീഷ് നീണ്ടൂര്‍ : എഴുത്തും, വായനയും, സിനിമയും സാമൂഹ്യപ്രവര്‍ത്തനവും
നാളത്തെ മലയാള സിനിമയുടെയും, പൊതുപ്രവര്‍ത്തനത്തിന്റേയും നാവാണ് സുനീഷ് നീണ്ടൂര്‍. 17-#ാ#ം വയസില്‍ ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ട് സീരിയല്‍ രംഗത്തേക്ക് വരുന്നതിനു മുമ്പേ കഥയെഴുത്തുകാരന്‍, അമച്ച്വര്‍ നാടക സംവിധായകന്‍, പൊതുപ്രവര്‍ത്തനകന്‍ എന്ന നിലയില്‍ നീണ്ടൂര്‍ ഗ്രാമവാസികളുടെ പ്രിയപ്പെട്ടവന്‍. അതിലുപരി കറതീര്‍ന്ന ഗാന്ധിയനും.
ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവലെഴുതി ഒരു മാസത്തിനകം പത്ര മുത്തശ്ശിയായ കേരളഭൂഷണത്തിന്റെ പ്രഥമ നോവല്‍ അവാര്‍ഡ്. ആദ്യമായി സംവിധാനം ചെയ്ത നൊമ്പരം എന്ന സിനിമയ്ക്ക് മഹാത്മാ സൗത്ത് ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ.് അംഗീകാരങ്ങളുടെ പൊന്‍തിളക്കമാണഅ ഈ ചെറുപ്പക്കാരനെ പ്രവാസികള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നതിനു പിന്നിലുള്ള ചേതോവികാരം.

കോട്ടയം നീണ്ടൂരില്‍ 1978 ഏപ്രിലില്‍ രാജശേഖരന്റേയും ഓമനയുടേയും മകനായി ജനനം. ചെറുപ്പം മുതല്‍ക്കേ എഴുത്തിനോടായിരുന്നു കമ്പം. ചെറുകഥകള്‍, നോവലുകള്‍ എഴുതുന്നവ ചെറിയ മാഗസിനുകളില്‍ അച്ചടിച്ചുവന്നതോടെ ശൈലി മാറി. കുറേക്കൂടി സമൂഹവുമായി ഇഴചേരുന്ന കഥകള്‍ക്ക് രൂപം നല്‍കി. പതിയെ ടി.വി/സിനിമാരംഗത്തേക്ക്. 2005 ല്‍ നൊമ്പരം എന്ന സിനിമ. ഒരു നക്‌സല്‍ നേതാവ് ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് പരിണാമം പ്രാപിക്കുന്ന കഥ.
ഗുരുദേവദര്‍ശനങ്ങളുടെ കാഴ്ച കൂടിയായിരുന്നു നൊമ്പരം.. അമേരിക്കന്‍ മലയാളിയായ ജോയി ചെമ്മച്ചേല്‍ ആയിരുന്നു നൊമ്പരത്തിലെ നായകന്‍.

"മഴനൂലുകള്‍ എന്ന നോവലിന് കേരളഭൂഷണം ദിനപത്രം അവാര്‍ഡ് നല്‍കുമ്പോള്‍ 52 നോവലില്‍ നിന്നാണ് സുനീഷ് നീണ്ടൂരിനെ അര്‍ത്ഥ ശങ്കയക്കിടയില്ലാതെ തിരഞ്ഞെടുത്തത്. മഴ നൂലുകള്‍ പ്രസക്തി ബുക്‌സ് പുസ്തകമാക്കിയപ്പോള്‍ ആമുഖമായി ഇങ്ങനെ എഴുതി “ജനാധിപത്യലോകത്ത് സ്വതന്ത്രമായി ചിന്തിക്കാന്‍ മൂലധനശക്തികളുടെ ഔദാര്യം വേണം.ഇവിടെ യാതൊരു വിധ നീതിബോധവും ആദര്‍ശനിഷ്ഠയും ഇല്ലാതെ ഉദരം കൊണ്ട് ചിന്തിക്കുന്ന ഒരു വലിയ സമൂഹം ജീവിക്കുന്നു. അപരന്റെ ധനം തന്റെ കീശയില്‍ എങ്ങനെ വരുത്തണമെന്ന് മാത്രമാണ് ചിന്ത”
സമകാലിക ജീവിതസാഹചര്യങ്ങളോട് ഇണങ്ങിചേര്‍ന്ന് എഴുതിയ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് ജസ്റ്റിസ് ജോസഫാണ്. ഒരു നീതിപീഠത്തിന്റെ അംഗീകാരം അദ്ദേഹത്തിന്റെ അവതാരികയില്‍ കാണാം.

"പൂണൂലില്ലാത്ത, ബ്രാഹ്മണനല്ലാത്ത, സന്യാസിയല്ലാത്ത ഒരു ഗാന്ധി ഭക്തന്റെ കര്‍ക്കശമായ ആദര്‍ശനിഷ്ഠ, അയാളുടെ ദാമ്പത്യജീവിതത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന കൊച്ചോളങ്ങളുടേയും, തിരമാലകളുടേയും അതിഭാവുകത്വമില്ലാത്ത, ഹൃദയസ്പര്‍ശിയായ വര്‍ണ്ണനയാണ് മഴനൂലുകള്‍ എന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അവതാരികയില്‍ എഴുതുമ്പോള്‍ സര്‍വ്വോദയത്തെക്കുറിച്ച് സുനീഷ് വാചാലനാകുന്നു.

“ഗാന്ധിജി എന്നും എനിക്ക് ഉത്തരം കിട്ടാത്ത വ്യക്തിത്വത്തിന് ഉടമയാണ്. ഗാന്ധിജിയെ മനസിലാക്കാനുള്ള എന്‌റെ യാത്രയക്കിടയില്‍ പകര്‍ന്നുകിട്ടിയ അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യമായ ആവിഷ്‌ക്കാരമാണ് എന്റെ നോവല്‍. ഇന്നും ഗാന്ധിജി എന്ന അവതാര പുരുഷനെത്തേടിയുള്ള യാത്ര അവസാനിച്ചിട്ടില്ല. എത്ര ജന്മം ജനിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമായി ഗാന്ധിജി എന്നില്‍ അവശേഷിക്കുമോ അത്രമാത്രം തന്റെ ഒറ്റ ജന്മം കൊണ്ട് ഗാന്ധിജി ഇവിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൃഷ്ണനും ക്രിസ്തുവും ഗാന്ധിജിയുമെല്ലാം തങ്ങളുടെ ജീവിതം പീഢിതര്‍ക്കുവേണ്ടി മാറ്റിവച്ചവരാണ്. എന്നാല്‍ മാറി വന്ന സമൂഹം അവരുടെ ജീവിതത്തിന്റെ ഏടുകള്‍ കണ്ടില്ല കണ്ടില്ല എന്ന് മനപ്പൂര്‍വ്വം നടിക്കുന്നതാവും.”

തന്റെ എഴുത്തിനോട് വ്യക്തമായ കാഴ്ചപ്പാട് സുനീഷിനുണ്ട്. ഗാന്ധിയും, സിനിമയും എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് ചോദിക്കുമ്പോള്‍, സിനിമയും ആ വഴിയെതന്നെയെന്ന് സുനീഷ് പറയും. പുതിയ രണ്ട് ചിത്രങ്ങളുടെ പണിപ്പുരയിലാണ് സുനീഷ്. 'കൃഷ്ണയക്ഷ' എന്ന പേരില്‍ ശ്രീകൃഷ്ണനെ കഥാപാത്രമാക്കുന്ന ഒരു ചിത്രം വണ്‍ബൈ വണ്‍ എന്ന മറ്റൊരു ചിത്രം. സിനിമ, എഴുത്ത്, സാമൂഹ്യപ്രവര്‍ത്തനം എന്ന് പറയുമ്പോള്‍ തന്റെ സമ്പാദ്യങ്ങളുടെ ഒരു ഭാഗം സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് മാറ്റിവയ്ക്കുകയാണ് സുധീഷ് നീണ്ടൂര്‍. കരുണയുള്ള ഒരു മനസുണ്ടെങ്കിലേ സഹജീവികളുടെ മനസുകാണാന്‍ സാധിക്കൂ എന്ന് കവി പാടിയത് സുനീഷിന്റെ കാര്യത്തില്‍ സത്യം തന്നെ. മുടങ്ങാതെ എല്ലാ വര്‍ഷവും സ്‌ക്കൂള്‍ തുറക്കുന്ന വേളകളില്‍ നീണ്ടൂരിലെ സ്‌ക്കൂളുകളില്‍ മുടങ്ങാതെ ബുക്കുകളും, യൂണിഫോമും എത്തിക്കുക. അത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുക തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് താല്പര്യം. രോഗോഷ്ണ ശയ്യകളില്‍ കിടക്കുന്നവര്‍ക്ക് പരിചരണം, സഹായം നിരവധി കര്‍മ്മ പരിപാടികളില്‍ സജീവമാകുമ്പോഴും അടുത്ത നോവലിന്റേയും, സിനിമയുടേയും കഥകളുടേയും ലോകാത്താണഅ ഈ ചെറുപ്പക്കാരന്‍.
സുനീഷ് നീണ്ടൂര്‍ : എഴുത്തും, വായനയും, സിനിമയും സാമൂഹ്യപ്രവര്‍ത്തനവും
suneesh neendoor
സുനീഷ് നീണ്ടൂര്‍ : എഴുത്തും, വായനയും, സിനിമയും സാമൂഹ്യപ്രവര്‍ത്തനവും
mazhanoolukal
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക