Image

ജിമ്മി ജോര്‍ജ് വോളി: ടൂര്‍ണമെന്റ് സ്മരണീയമാക്കുവാന്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സ്‌

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 May, 2013
ജിമ്മി ജോര്‍ജ് വോളി: ടൂര്‍ണമെന്റ് സ്മരണീയമാക്കുവാന്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സ്‌

ഡാലസ് : ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ രജത ജൂബിലി ടൂര്‍ണമെന്റും 25 മത് വാര്‍ഷികവും സ്മരണീയമാക്കുവാന്‍ തയ്യാറെടുത്തു കഴിഞ്ഞതായി ആതിഥെയരായ ഡാലസ് സ്‌െ്രെടക്കേഴ്‌സ് ടീം ഭാരവാഹികള്‍ അറിയിച്ചു. ഡാലസ് സ്‌െ്രെടക്കേഴ്‌സിന്റെ പ്രത്യേക മാനേജിങ്ങ് കമ്മറ്റി വിജയത്തിനായി പ്രവര്‍ത്തിക്കുന്നു

മേയ് 25, 26 തീയതികളില്‍ നോര്‍ത്ത് ഡാളസിലെ ആള്‍ഫാ റോഡിലുള്ള സ്‌പോര്‍ട്‌സ്പ്ലക്‌സ് വാലി വ്യൂ ജിംനേഷ്യത്തിലാണ്
(5702 Alpha Rd  Dallas, Tx 75240) ഈ വോളിബോള്‍ മാമാങ്കം

ഡാളസിലെ ഇന്ത്യന്‍ വോളിബോള്‍ പ്രേമികള്‍ 1986 ലാണ് ഡാലസ് സ്‌െ്രെടക്കേഴ്‌സ് ക്ലബ് തുടങ്ങിയത്. അമേരിക്കയിലെ മറ്റു നാല് ക്ലബുമായി ചേര്‍ന്ന് 1989 ല്‍ പ്രഥമ ജിമ്മി ജോര്‍ജ് സ്മാരക ടൂര്‍ണമെന്ടു സംഘടിപ്പിച്ചു. ആ പ്രതിഭയെപറ്റി കേട്ടറിവ് മാത്രമുള്ള ഇളംതലമുറയെ വരെ ഉള്‍പെടുത്തി തുടര്‍ന്നിങ്ങോട്ട് വോളിബോളിന് ഇവര്‍ നല്കുന്ന പ്രോത്സാഹനങ്ങള്‍ തികച്ചും ശ്ലാഘനീയമാണ്

റിസപ്ഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍, അവാര്‍ഡ് സെറിമണി, സുവനീര്‍ തുടങ്ങി ജൂബിലി ആഘോഷങ്ങളുടെ സുഗമായ നടത്തിപ്പിന് ഡാലസ് സ്‌െ്രെടക്കേഴ്‌സിന്റെ വിവിധ സബ് കമ്മറ്റികളും പ്രവര്‍ത്തനനിരതമാണ്. ലോസന്‍ ട്രാവല്‍സ്, ടൊയോട്ടാ ഓഫ് ഇര്‍വിംഗ്, റോയി ചെറിയാന്‍,കൊമേരിക്കാ ബാങ്ക് എന്നീ സ്‌പോന്‍സര്‍മാരുടെ സഹകരണവും പരിപാടിക്കുണ്ട്.

25 ശനിയാഴ്ച രാവിലെ 9:30 ന് ഉദ്ഘാടനത്തോടെ പ്രാഥമികറൌണ്ട് മത്സരങ്ങളും ഞായറാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ സെമി ഫൈനല്‍ മത്സരങ്ങളും തുടങ്ങും. കായിക പ്രേമികളുടെ സൌകര്യാര്‍ഥം വേദിയില്‍ സൗജന്യപ്രവേശനവും കുറഞ്ഞ നിരക്കില്‍ കേരളീയ ഫുഡ് ലഭ്യമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഡാലസ് സ്‌െ്രെടക്കേഴ്‌സ് മാനേജിങ്ങ് കമ്മറ്റി:

സുനില്‍ വര്‍ഗീസ് (പ്രസിഡന്റ്),
ഫില്‍മോന്‍ ഫിലിപ്പ് ( വൈസ് പ്രസിഡന്റ്),
ഷിബു ഫിലിപ്പ് (സെക്രട്ടറി),
പ്രദീപ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി),
സണ്ണി സിറിയക് ( ട്രഷറര്‍) ,
ജോസ് തോമസ് ( ജോയിന്റ് ട്രഷറര്‍),
തങ്കച്ചന്‍ ജോസഫ് (ടീം കോച്ച്),
പ്രിന്‍സ് പെരുമത്തറ (അസി. കോച്ച്)
സേവ്യര്‍ ഫിലിപ്പ് (ടീം മാനേജര്‍) ,
ജിനു ജോസഫ് (ടീം ക്യാപ്റ്റന്‍),
ടോം ജോസഫ് (മീഡിയ ആന്‍ഡ് വെബ്)

വെബ്‌സൈറ്റ്:

www.dallasstrikers.com
റിപ്പോര്‍ട്ട്‌: ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
ജിമ്മി ജോര്‍ജ് വോളി: ടൂര്‍ണമെന്റ് സ്മരണീയമാക്കുവാന്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സ്‌
Dallas Strikers - Tournament Managing Committe
ജിമ്മി ജോര്‍ജ് വോളി: ടൂര്‍ണമെന്റ് സ്മരണീയമാക്കുവാന്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സ്‌
Dallas Strikers - Tournament Managing Committe
Join WhatsApp News
jimmi 2013-05-10 10:27:29
Nice Report Martin,
all the best to Dallas Strikers !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക