Image

ഇന്ത്യയില്‍ വായയിലുണ്ടാകുന്ന കാന്‍സര്‍ കൂടുന്നതായി റിപ്പോര്‍ട്ട്‌

Published on 11 May, 2013
ഇന്ത്യയില്‍ വായയിലുണ്ടാകുന്ന കാന്‍സര്‍ കൂടുന്നതായി റിപ്പോര്‍ട്ട്‌
ന്യുഡല്‍ഹി: ഇന്ത്യയില്‍ വായയിലുണ്ടാകുന്ന കാന്‍സര്‍ കൂടുന്നതായി റിപ്പോര്‍ട്ട്‌. യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌ വന്നത്‌. 73,000 സ്‌ത്രീകളാണ്‌ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തൊണ്‌ടയിലെ അര്‍ബുദം മൂലം മരിച്ചത്‌. ലോകത്താകമാനം 275,00 സ്‌ത്രീകളാണ്‌ ഒരു വര്‍ഷം തൊണ്‌ടയിലെ അര്‍ബുദം മൂലം മരിക്കുന്നത്‌. അഞ്ച്‌ ലക്ഷത്തോളം പുതിയ അര്‍ബുദ കേസുകളാണ്‌ ഒരോ വര്‍ഷവും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊണ്‌ടയിലെ കാന്‍സര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌ ഉത്തര്‍പ്രദേശിലാണ.്‌ 2012ല്‍ 86921 പേര്‍ക്കാണ്‌ ഉത്തര്‍പ്രദേശില്‍ തൊണ്‌ടയില്‍ അര്‍ബുദം ബാധിച്ചതായി കണ്‌ടെത്തിയത്‌. മഹാരാഷ്‌ട്രയാണ്‌ തൊട്ടു പിന്നില്‍. 9892 പേര്‍ക്കാണ്‌ ഇവിടെ അര്‍ബുദം ബാധിച്ചതായി കണ്‌ടെത്തിയത്‌.

സ്‌ത്രീകളില്‍ കണ്‌ടു വരുന്നതിന്റെ കാരണം ഒന്നിലധികം തവണ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നതോ ഒന്നിലധികം പേരുമായി ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോ പങ്കാളി ഒന്നിലധികം പേരുമായി ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോ അകാമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.
ഇന്ത്യയില്‍ വായയിലുണ്ടാകുന്ന കാന്‍സര്‍ കൂടുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക