Image

യമുന (കഥ: ലാസര്‍ മുളയ്‌ക്കല്‍)

Published on 09 May, 2013
യമുന (കഥ: ലാസര്‍ മുളയ്‌ക്കല്‍)
എല്ലാവരുടെ മുന്നിലും യമുന ഭാഗ്യവതിയായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ചവള്‍ ....വിദ്യാഭ്യാസത്തിലും കലയിലും ഒന്നാംസ്ഥാനക്കാരി....സംഗിതത്തിലും നൃത്തത്തിലും പ്രാവിണ്യമുള്ള കുട്ടി.
വിട്ടുകാര്‍ക്കും കുട്ടുകാരികള്‍ക്കും എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ .... കുട്ടുകാരികള്‍ എല്ലാം നല്ല നിലയില്‍ വിവാഹം കഴിച്ചു പോയപ്പോള്‍ ,യമുനയും തന്‍റെ ഭാവിവരനെ കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ വര്‍ണ്ണചിത്രങ്ങള്‍ നെയ്‌തുകുട്ടി. അമ്മാവന്‍ കൊണ്ടുവന്നതാണ്‌ രഘുവേട്ടന്റെ വിവാഹാലോചന.''' ചെറുക്കന്‍ ഡോക്ടറാണ്‌ ഭാവിയില്‍ വിദേശത്ത്‌ ജോലിസാധ്യതയുള്ള പയ്യന്‍'' അമ്മാവന്‍ പറഞ്ഞപ്പോള്‍ ,പിന്നെ ഒന്നും ആലോചില്ല , കുട്ടുകാരികളെപോലെ തനിക്കും വേണം ഒരു ഉയര്‍ന്ന ജോലിക്കാരനായ ഭര്‍ത്താവ്‌.. .... രഘുവേട്ടന്‍ വന്നു തന്നെ കണ്ടു പിന്നെ രണ്ടു പേരും ഇഷ്ടമാണെന്ന്‌ ഇരു വിട്ടുകാരെയും അറിയിച്ചു..വിവാഹപ്രായമായപ്പൊള്‍ തന്നെ മകളെ വിവാഹം കഴിച്ചയചതി അച്ഛനും അമ്മയും മറ്റുള്ളവരുടെ മുന്‍പില്‍ അഭിമാനിചു...
വിവാഹശേഷം ഭര്‍ത്താവിന്‍റെ ആദ്യകാല പ്രണയവും ,അദ്ദേഹത്തിന്‍റെ അമ്മയുടെ നിര്‍ബന്ധം കാരണമാണ്‌ ഈ വിവാഹം എന്നും അറിഞ്ഞപ്പോള്‍ ...യമുനയുടെ സങ്കല്‌പങ്ങള്‍ ചിന്നിച്ചിതറി.

യമുനക്ക്‌ ഉറപ്പായി അദ്ദെഹം തന്നെക്കാളുമധികം പൂര്‍വ കാമുകിയെ സ്‌നെഹിക്കുന്നു....അന്യമതസ്‌തര്‍ എന്ന കാരണത്തെ തുടര്‍ന്നു യഥാസ്‌തിതികരായ വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി പക്വതയെത്തിയ രണ്ടാളും പരസ്‌പരം ആലോചിച്ചു മനസില്ലാ മനസോടെ ബന്ധംഉപേക്ഷിച്ചവരത്രെ,പക്ഷെ സ്‌നെഹം ഉപേക്ഷിക്കാനായില്ല..അതാവും ആ കുട്ടി ഇപ്പൊഴും
വിവാഹിതയാവത്തതും അമ്മയുടെ നിര്‍ബന്ധം മൂലം അദ്ദെഹം എന്നെ വിവാഹം കഴിച്ചതും ....ഒരുദിവസം മറ്റൊരു പുരുഷന്റെ കയ്യും പിടിച്ചു ആ കുട്ടി എന്റെ ഭര്‍ത്താവിന്റെ മുന്നിലൂടെ ഒന്നുനടന്നിരുന്നെങ്കില്‍, എല്ലാം ഒന്നു നേരെയായെനെ, എനിക്കൊരു ആത്മസംത്രിപ്‌തിയെങ്കിലും കിട്ടിയെനെ,ഞങ്ങള്‍ തനിച്ചാവുന്ന പകലുകളില്‍ ഒരു പാടു തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്‌ എന്നെ വന്നു വാരിപുണരുമെന്നും...പ്രണയപൂര്‍വം സംസാരിക്കുമെന്നും .പിന്നെ ..ആ നിമിഷങങള്‍
പുതിയ പുതിയ തലങ്ങള്‍ തൊടുമെന്നും.

ആ കുട്ടിയെ ക്കുറിച്ചുള്ള ഓര്‍മകള്‍ ആദ്ദെഹത്തെ വിട്ടു പോകില്ലാന്നെനിക്കറിയാമായിരുന്നു....
സ്‌നേഹം പിടിച്ചു വാങ്ങാന്‍ പറ്റുന്നതെല്ലന്ന്‌! അറിയാമായിരിന്നിട്ടും ,എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തെ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വൈകിവരുന്ന ദിവസങ്ങളില്‍ രഘുവേട്ടനു വേണ്ടി രാത്രി എത്ര നേരം
വേണമെങ്കിലും കാത്തിരിക്കുക...പടിക്കളോളം ചെന്ന്‌ യാത്രയക്കുക..ഇഷ്ടപ്പെട്ട കറികള്‍ ഉണ്ടാക്കുക...അങ്ങനെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ആവിശ്യത്തില്‍ കുടുതല്‍ ശ്രദ്ധ കാണിച്ചു. എന്നിട്ടും എനിക്ക്‌ രഘുവെട്ടനെ കിഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം ഞാന്‍ ചെയ്യുന്നതൊന്നുംഒരു കാര്യമായി കണക്കില്‍ എടുക്കന്നതെയില്ലായിരുന്നു. എത്ര വേണ്ടാന്നു വെച്ചാലും എന്‍റെ സ്വാര്‍ത്ഥത കൊണ്ട്‌ ഞാന്‍ വഴക്ക്‌ ഉണ്ടാക്കുമായിരുന്നു. ഞാന്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹം എന്നെ സ്‌നേഹിച്ചിരുന്നു എങ്കില്‍ ....എന്നെ മാത്രം എല്ലാ സ്‌നേഹവും വാത്സല്യയവും കൊണ്ട്‌ വിര്‍പ്പുമുട്ടിച്ചുരുന്നെങ്കില്‍.....

അങ്ങനെ പലതും ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതുപോലെ ഞാനും ആശിച്ചുപോയി.
അതിനുവേണ്ടി അദ്ദേഹത്തിന്റെ മുന്നില്‍ കോമാളിയെപോലെ എന്തക്കൊയോ നാട്യങ്ങള്‍.....ഒക്കെയും വെറുതെ.... രാത്രിയില്‍ രഘുവെട്ടനെ ഇറുകെ പുണര്‍ന്നു കൊണ്ട്‌ കിടക്കുമായിരുന്നു അപ്പോള്‍ ഒരിക്കല്‍പോലും സ്‌നേഹപുര്‍വം ഒന്നു തലോടിയിട്ടുപോലുമില്ല .
ആ ഉദാരമതിയുടെ ആകെയുള്ള ദയ നിട്ടിവക്കുന്ന കൈകള്‍ക്ക്‌ മുകളില്‍ തല വച്ച്‌ കിടക്കാം....
ആഗ്രഹങ്ങളും സ്വപനങ്ങളും നടക്കാത്ത മോഹങ്ങളായി യമുനയുടെ മനസ്സില്‍ നിറികൊണ്ടിരിന്നു.....കിടപ്പറയില്‍ എപ്പോഴെങ്കിലും ഭര്‍ത്താവെന്ന കടമ നിറവേറ്റുന്നതിന്‌ കാട്ടികുട്ടുന്ന പരക്രമാങ്ങള്‍ക്ക്‌ ഇടയില്‍ ഒരു തവണപോലും എന്നെ സ്‌നേഹിക്കിന്നതായി തോന്നിയിട്ടുമില്ല....

അനുഭവിച്ചിട്ടുമില്ല.....അദ്ദെഹത്തിന്റെ ക്രമാതീതമുള്ള ശ്വാസഗതിക്കുമപ്പുറം ഞാനതെത്രയൊ തവണ അങ്ങനെ കൊതിച്ചിരുന്നു...അങ്ങനെയൊന്നും ഇല്ലാന്നുണ്ടൊ..അതൊക്കെ ഉണ്ടായിരിക്കേണ്ടതെല്ലേ.... എന്നൊടതാവാമായിരുന്നു.......
.എന്നാലും ആശ്വസിക്കാം ഭര്‍ത്താവെന്ന കടമ ഇടക്കിടെ നിറവെറ്റാറുണ്ടല്ലോ.... പ്രകൃതി നല്‍കിയ ത്രിഷ്‌ണകളെ ഇറക്കിവെയ്‌ക്കാന്‍ പുരുഷന്‌ അവന്‍ സ്‌നേഹിക്കുന്ന സ്‌ത്രി തന്നെ വേണമേന്നില്ലല്ലോ....

എല്ലാവരും അവരവരുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുന്നു .അച്ഛനും അമ്മയും മകള്‍ക്ക്‌ കിട്ടാവുന്നതിലും ഏറ്റവുംവലിയ ജിവിതം കണ്ടുപിടിച്ചുതന്നതിലുടെ കടമ നിറവേറ്റിയസന്തോഷവും നിര്‍വൃതിയും അവരുടെ മുഖത്തു ജ്വലിച്ചുനിന്നിരുന്നു. ആരോടും തന്‍റെ അവസ്ഥ പറയാന്‍
ദുരഭിമാനം അനുവദിച്ചില്ല. എല്ലാവരുടെ മുന്നിലും സൌഭാഗ്യവതിയായി തോന്നിക്കാന്‍ കോമാളിയായി മാറുകയായിരുന്നു....

ചിലപ്പോള്‍ ആഴ്‌ചകളോളം അദ്ദേഹം എന്‍റെ സാമിപ്യം ഒഴിവാക്കുമായിരുന്നു. ആ സമയങ്ങളില്‍ എന്‍റെ നിരാശ വളര്‍ന്നു ഒച്ചപ്പാടുണ്ടാക്കും... അതു കലഹങ്ങളില്‍ കൊണ്ടെത്തിക്കും.... പിന്നിടങ്ങോട്ട്‌ എന്നെ തിര്‍ത്തും ശ്രദ്ധിക്കാതെ പോകും... രാത്രിയില്‍ ഭര്‍ത്താവിന്‍റെ സാമിപ്യം കൊതിച്ചു കിടക്കെണ്ടിവരുന്ന അവസ്ഥ....

അതൊരു ദുരവസ്ഥ തന്നെയാണു..അദ്ദെഹത്തിന്റെ ചെറിയ ചലനം പൊലും ഒരു വലിയപ്രതീക്ഷയാണ്‌....നെഞ്ചിനുള്ളില്‍ അപ്പൊള്‍ ഒരു അഗ്‌നി കുണ്ടം എരിയുകയാവും..അറിയാതെഎങ്കിലും ഒന്നു സ്‌പര്‍ശിച്ചിരുന്നെങ്കില്‍.. ...പ്രത്യേകിച്ചൊന്നുമായില്ല എങ്കിലും....എന്തെങ്കിലും
ഒക്കെ സ്‌ത്രീകള്‍ ആഗ്രഹിക്കുന്നു....അതൊരു വലിയ ആശ്വാസം തന്നെയാണു..ഒന്നുമാവാതെ വിണ്ടും എരിയുന്ന കനലുമായി ഒരു പ്രഭാതത്തിലെക്കു...കടുത്ത നിരാശ . മറ്റെന്തൊക്കെയൊ അസ്വസ്‌തതകള്‍..എപ്പൊഴക്കെയൊ അതു ഞാന്‍ ആളിക്കത്തിക്കുമായിരുന്നു...അതിന്റെ പരിണിതഫലം അദ്ദെഹത്തില്‍ നിന്നു എനിക്ക്‌ കിട്ടിയിരുന്ന ചെറിയ പരിഗണനകള്‍ പോലും ക്രമാനുഗതമായി കുറച്ചുതന്നു..വിവാഹത്തിനുമുന്‍പ്‌കാത്തിരുന്ന സിനമക്കു മുന്‍പ്‌ കറന്റ്‌ പോയാലൊ...എന്നെക്കള്‍ ഭംഗിയുള്ള ഡ്രസ്സ്‌ ആരെങ്കിലും ധരിച്ചാലോ ..ഭക്ഷണം കിട്ടാന്‍ താമസിച്ചാലോ മാത്രം ദുഖിച്ചിരുന്ന ഞാന്‍
ഇന്നു..ദുഖത്തിന്റെ കടലിലാണു,ആശ്വാസമായി ഒരു അമ്മയാകാനുള്ള അവസരം പോലും ദൈവം എനിക്കു വെണ്ടാന്നു വച്ചു ...

പരസ്‌പരം ആത്മാര്‍ഥമായി സ്‌നേഹിച്ചുജിവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കുറിച്ച്‌ ഓര്‍ത്തപ്പോള്‍....അവിടെ സ്‌ത്രികള്‍ എത്ര ഭാഗ്യവതികള്‍.... യമുനക്ക്‌ അവരോടു അസുയ തോന്നി.രഘുവേട്ടന്‍ ലണ്ടനില്‍ ജോലി കിട്ടിപോയി....യാത്ര തിരിക്കുമ്പോള്‍ ഒരു കടമയക്കുയെന്നോണം പറഞ്ഞു
''ഞാന്‍ അവിടെ ചെന്നിട്ട്‌ നിനക്കുള്ള വിസയുടെ കാര്യങ്ങള്‍ ശരിയാക്കിട്ട്‌ അറിയിക്കാം'''അദ്ദേഹം ചിലപ്പോള്‍ ആത്മാര്‍ഥമായി ഞാന്‍ കൂടെ വേണമെന്ന്‌ ആഗ്രഹിച്ചു പറഞ്ഞതായിരിക്കില്ല.പോകുന്നതിനു മുന്‍പായി രഘുവേട്ടന്റെ പ്രവര്‍ത്തികളില്‍ വേര്‍പാടിന്റെ പ്രത്യേകിച്ചു എന്തെങ്കിലും
വിഷമമോ പ്രയാസമോ കാണാന്‍ സാധിച്ചില്ല.... ഒരു പക്ഷെ എന്നില്‍ നിന്നും ഒരു രക്ഷപെടലിന്റെ... സന്തോഷം അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടോയെന്ന്‌ തോന്നിയിരുന്നു.പോകുന്നതിനു മുന്‍പെങ്കിലും തുറന്ന്‌സംസാരിക്കാന്‍ സാധിച്ചില്ല. ഭര്‍ത്താവിനടുത്തുള്ള ഒരു പ്രത്യേക രിതിയിലുള്ള എന്‍റെ അഭിമാനമോ ദുരഭിമാനമോകാരണം എല്ലാം തുറന്ന്‌ പറയാനുള്ള ശ്രമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരിന്നു.

ഒരു പക്ഷെ തുറന്ന്‌ സംസാരിച്ചിരുന്നു എങ്കില്‍ എല്ലാം ശരിയായിപോകുമായിരുന്നു... എന്ന്‌ തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. താന്‍ ഇഷ്ട്‌ടപ്പെട്ട പെണ്ണിന്റെ കൂടെ ജീവിക്കാന്‍ പറ്റാത്തിലുള്ള നിരാശയുംദേഷ്യവും എന്നിലുടെ അദ്ദേഹം തിര്‍ക്കുകയാണോ എന്ന്‌ ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എല്ലാം അവസാനിപ്പിച്ചുകൊണ്ട്‌ പടിയിറങ്ങമായിരുന്നു.രഘുവിന്‍റെ യാത്രയക്ക്‌ ശേഷം യമുന ഏകാന്തതയുടെതടവുകാരിയായി...പിന്നിടുള്ള ഓരോ നിമിഷവും ഭ്രാന്തമായ ഏതോ ലോകത്തിലുടെ യാത്ര ചെയ്‌തു കൊണ്ട്‌ സ്‌നേഹത്തിന്റെ ഒരു തുള്ളിയെങ്കിലും പ്രതിക്ഷിച്ചു അവള്‍ കാത്തിരുന്നു.
യമുന (കഥ: ലാസര്‍ മുളയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക