Image

മുസ്‌ലിംകളെ പ്രീണിപ്പിച്ചും പ്രൊട്ടസ്റ്റന്റുകളെ നിരാശപ്പെടുത്തിയും മാര്‍പാപ്പ

ജോസ്‌ കുമ്പിളുവേലില്‍ Published on 24 September, 2011
മുസ്‌ലിംകളെ പ്രീണിപ്പിച്ചും പ്രൊട്ടസ്റ്റന്റുകളെ നിരാശപ്പെടുത്തിയും മാര്‍പാപ്പ
ബര്‍ലിന്‍: ബര്‍ലിനില്‍ നിന്ന്‌ എര്‍ഫുര്‍ട്ടിലേക്കു യാത്രയാകും മുന്‍പ്‌ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ ജര്‍മന്‍ മുസ്‌ലിം സമൂഹത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. മാര്‍പാപ്പയുടെ പല പരാമര്‍ശങ്ങളും അവരെ തൃപ്‌തിപ്പെടുത്തിയപ്പോള്‍, പ്രൊട്ടസ്റ്റന്റ്‌ നേതാക്കള്‍ക്ക്‌ അദ്ദേഹം സമ്മാനിച്ചതു നിരാശ.

ക്രിസ്‌ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും പൊതുവായി പലതുമുണ്‌ടെന്നും, അതു സമൂഹത്തിനു മാതൃകയാകണമെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. വിവാഹത്തില്‍ അധിഷ്‌ഠിതമായ കുടുംബജീവിതം, ജീവിതത്തിന്റെ ഓരോ ഘട്ടത്തോടുമുള്ള ബഹുമാനം, സാമൂഹ്യനീതിയുടെ പ്രോത്സാഹനം തുടങ്ങിയവ അദ്ദേഹം ഉദാഹരണമായി ചൂണ്‌ടിക്കാട്ടി.

പോപ്പിന്റെ പരാമര്‍ശങ്ങള്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ്‌ മുസ്‌ലിംസ്‌ ഇന്‍ ജര്‍മനിയുടെ മേധാവി അയ്‌മന്‍ മസ്‌യെക്ക്‌ സ്വാഗതം ചെയ്‌തു. മുസ്‌ലിം-ക്രിസ്‌ത്യന്‍ ചര്‍ച്ചകള്‍ക്കു ഗതിവേഗം വര്‍ധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.ഇസ്‌ലാമിക്‌ തീയോളജി പ്രൊഫ.അലി ഡെറെ മാര്‍പ്പാപ്പാമായിട്ടുള്ള കൂടിക്കാഴ്‌ചയില്‍ സംതൃപ്‌തി രേഖപ്പെടുത്തി.

എര്‍ഫര്‍ട്ടില്‍വച്ച്‌ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ഇന്‍ ജര്‍മനിയുടെ നേതാക്കള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. എന്നാല്‍, കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ്‌ സഭയും തമ്മിലുള്ള സമാധാനശ്രമങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്ക്‌ അദ്ദേഹം നിരാശ നല്‍കി.
മുസ്‌ലിംകളെ പ്രീണിപ്പിച്ചും പ്രൊട്ടസ്റ്റന്റുകളെ നിരാശപ്പെടുത്തിയും മാര്‍പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക