Image

സിഡ്‌നിയില്‍ ഓമലിന്റെ ഓണാഘോഷം വര്‍ണാഭം

ടോമി വര്‍ഗീസ്‌ Published on 24 September, 2011
സിഡ്‌നിയില്‍ ഓമലിന്റെ ഓണാഘോഷം വര്‍ണാഭം
സിഡ്‌നി : ഓമലിന്റെ ആഭിമുഖ്യത്തില്‍ സിഡ്‌നിയിലെ മലയാളികള്‍ ഓണാഘോഷം ഗംഭീരമാക്കി. ബാങ്ക്‌സ്‌ടൗണ്‍ സെന്റ്‌ ബ്രെണ്ടന്‍സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവോണ പിറ്റേന്ന്‌ വൈകിട്ട്‌ 4.30ന്‌ വടംവലിയോടെ കായിക മത്സരങ്ങള്‍ ആരംഭിക്കുകയും, ആറുമണിക്ക്‌ ഓണം കലാസന്ധ്യക്ക്‌ അരങ്ങുണരുകയും ചെയ്‌തു. തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.

വള്ളംകളിയും, നൃത്താലയ മഞ്‌ജു സുരേഷ്‌ അണിയിച്ചൊരുക്കിയ മലയാള നൃത്തശില്‌പവും സദസിന്റെ പ്രശംസ പിടിച്ചുപറ്റി. കുട്ടികളെ മുഖ്യകഥാപാത്രങ്ങളാക്കി സ്‌മിത ടോമി സംവിധാനം ചെയ്‌ത ഓണക്കഥ എന്ന ലഘു നാടകം വേറിട്ട അനുഭവമായിരുന്നു.

ഓമലിന്റെ ബാനറില്‍ ബിനു ജോസഫ്‌ സംവിധാനം ചെയ്‌ത `അഡ്വ . കൃഷ്‌ണപിള്ള- എന്ന ഏകാംഗ നാടകം മികവുറ്റതായിരുന്നു. കുട്ടികളുടെ ഹീറോ` മാസ്‌റ്റര്‍ തെക്കുമറ്റത്തിന്റെ മാജിക്‌ ഷോ കൗതുകമുണര്‍ത്തി. ഓണാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ ഗ്രാന്‍ഡ്‌ ബമ്പര്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക്‌ ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയന്‍ എത്തിനിക്‌ കമ്യൂണിറ്റിയുടെ വൈസ്‌ ചെയര്‍മാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
സിഡ്‌നിയില്‍ ഓമലിന്റെ ഓണാഘോഷം വര്‍ണാഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക