Image

മൊയ്തീന്‍ പുത്തന്‍ചിറ മാമിന്റെ പി.ആര്‍.ഒ. ആയി നിയമിതനായി

തോമസ് പി. ആന്റണി Published on 14 May, 2013
മൊയ്തീന്‍ പുത്തന്‍ചിറ മാമിന്റെ പി.ആര്‍.ഒ. ആയി നിയമിതനായി
വാഷിംഗ്ടണ്‍ ഡി.സി.: മലയാളിഅസോസ്സിയേഷന്‍ ഓഫ് അമേരിക്ക (MAAM) യുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി മൊയ്തീന്‍ പുത്തന്‍ചിറയെ നിയമിച്ചതായി മാം ചെയര്‍മാന്‍ ശ്രീ ജോസഫ് പോത്തന്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്/റിപ്പോര്‍ട്ടര്‍ /റൈറ്റര്‍ എന്നീ നിലകളില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് മൊയ്തീന്‍. അമേരിക്കയിലെ നിരവധി സാമൂഹ്യ സാംസ്‌ക്കാരിക മത സംഘടനകള്‍ക്കുവേണ്ടി വാര്‍ത്തകള്‍ എഴുതുന്നു. കൂടാതെ, ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ ചെറുകഥകള്‍ ലേഖനങ്ങള്‍എന്നിവ എഴുതുന്നു. 2010-ലെ ഫൊക്കാന ആല്‍ബനി കണ്‍വന്‍ഷന്റേയും 2012-ലെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റേയും മീഡിയാ ചെയര്‍മാനായിരുന്നു. ഇന്ത്യാനെറ്റ് യു.എസ്.എ.യുടെ സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. മീഡിയ കൈകാര്യം ചെയ്തിട്ടുണ്ട്.

ഒരു സാമൂഹ്യപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഫൊക്കാനയുടെ ഔട്ട്സ്റ്റാന്‍ഡിംഗ് കമ്മ്യുണിറ്റി സര്‍വീസ് അവാര്‍ഡ് (2010), സിറ്റി ഓഫ് യോങ്കേഴ്‌സ് മേയറുടെ ബെസ്റ്റ് കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് (2010), ഇ-മലയാളി ഡോട്ട് കോം, കൈരളി ടി.വി. എന്നിവയുടെ ബെസ്റ്റ് റൈറ്റര്‍-ജേര്‍ണ്ണലിസ്റ്റ് അവാര്‍ഡ് (2011), ഇന്ത്യാനെറ്റ് യു.എസ്.എ.യുടെ മീഡിയാ സര്‍വീസ് അവാര്‍ഡ് (2011), വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന് റ്ബെസ്റ്റ് ഫ്രീലാന്‍സിംഗ് ആന്റ് കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് (2012), ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ കമ്മ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് (2012), ജി.ഐ.എ. ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് (2013) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

1993ല്‍ ആല്‍ബനിയില്‍ മലയാളി അസോസിയേഷന്‍ രൂപീകരണത്തിന് നേതൃത്വം നല്‍കുകയും ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ എന്ന ആ സംഘടനയില്‍ 1993 മുതല്‍ 2000 വരെ സെക്രട്ടറിയായും, 2000മുതല്‍ 2002വരെ പ്രസിഡന്റായും, വീണ്ടും2007 മുതല്‍ 2008വരെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൂടാതെ, ആല്‍ബനിയിലെ ഇന്ത്യന്‍ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസോസ്സിയേഷനില്‍ ബോര്‍ഡ് മെംബറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തില്‍ ജനനം. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്, ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്‌സില്‍സേവനമനുഷ്ഠിക്കുന്നു. മൊയ്തീനെപ്പോലെ ഒരു പ്രശസ്ത വ്യക്തിയെ പി.ആര്‍.ഒ. ആയി ലഭിച്ചതില്‍ മാം അഭിമാനം കൊള്ളുന്നുവെന്ന് ചെയര്‍മാന്‍ ജോസഫ് പോത്തന്‍ പറഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ മാമിന്റെ പി.ആര്‍.ഒ. ആയി നിയമിതനായി
Join WhatsApp News
Tom Mathews 2013-05-15 03:47:11
Dear Moideen: Welcome to MAAM (The Malayalee Association of America). You are a very distinguished and accomplished writer and we at MAAM are very proud that you have joined our efforts to promote literary interests of pravasi Malayalees. Thanks Tom Mathews, Chairman, 'Global Literary Contest', MAAM
Sudhir Panikkaveetil 2013-05-15 08:00:43
Congratulations Mr.Moideen Puthenchira.
thomas koovalloor 2013-05-15 19:57:04
Good luck to you , Moideen.
U.A.Naseer 2013-05-16 20:13:47
Congratulations and good luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക