Image

കലാഭവന്‍ മണി ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തെളിവെടുപ്പ്‌ നടത്തി

Published on 15 May, 2013
കലാഭവന്‍ മണി ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തെളിവെടുപ്പ്‌ നടത്തി
ചാലക്കുടി: ചാലക്കുട്ടി അതിരപ്പള്ളിയില്‍ വാഹനപരിശോധനയ്‌ക്കിടെ സിനിമാ നടന്‍ കലാഭവന്‍ മണി വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌ തെളിവെടുത്തു. ഡെപ്യൂട്ടി റേഞ്ചര്‍ ഉള്‍പ്പെടെ മൂന്ന്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെയാണ്‌ സംഭവം നടന്നത്‌. ഡെപ്യൂട്ടി റേഞ്ച്‌ ഓഫിസര്‍ യു.ജി രമേശന്‍, ഫോറസ്‌റ്റ്‌ ഓഫിസര്‍ രവീന്ദ്രന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്‌. കാലിനും കൈയ്‌ക്കും പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ചാലക്കുടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഇന്നലെ കലാഭവന്‍ മണിയും സുഹൃത്തും കുടുംബവും സഞ്ചരിച്ച വാഹനം പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു സംഭവം. എന്നാല്‍ ഇതിനു വിസമ്മതിച്ച മണിയും സംഘവും വാഹനം മുന്നോട്ടെടുത്തു പോവുകയായിരുന്നു.

കുറച്ചു നേരത്തിനു ശേഷം മടങ്ങിയെത്തിയ കലാഭവന്‍മണിയും സുഹൃത്തും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു എന്നാണ്‌ പരാതി. കലാഭവന്‍ മണി മദ്യപിച്ചിരുന്നതായും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ വീട്ടുകാരെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കലാഭവന്‍ മണി ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തെളിവെടുപ്പ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക