Image

`തട്ടുകട' സിലിക്കണ്‍വാലിയില്‍ കേരള പാചകമേള

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2011
`തട്ടുകട' സിലിക്കണ്‍വാലിയില്‍ കേരള പാചകമേള
സാന്‍ഫ്രാന്‍സിസ്‌കോ: കേരളാ ക്ലബ്‌ കാലിഫോര്‍ണിയ ഒരുക്കുന്ന `തട്ടുകട' പാചകമേള അഥവാ കേരള ക്ലബ്‌ കുക്ക്‌ഓഫ്‌ 2011 സാന്‍ഹൊസെയിലെ ലേക്ക്‌ കണ്‌നിംങ്ങാം പാര്‍ക്കില്‍ ഒക്‌ടോബര്‍ എട്ടിന്‌ അരങ്ങേറും.കഴിഞ്ഞവര്‍ഷം ഇതേസമയത്ത്‌ നടത്തിയ പായസം കുക്ക്‌ ഓഫ്‌ വന്‍ വിജയമായിരുന്നു. ഈവര്‍ഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന തട്ടുകടയാണ്‌ പാചകമേളയുടെ തീം.

ഈ പരിപാടിയില്‍ 25-ഓളം ടീമുകളാണ്‌ മത്സരത്തിനിറങ്ങുന്നത്‌. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിവിധതരം ദോശകള്‍, മീന്‍കറികള്‍ എന്നിവ മത്സരത്തിന്റെ ഭാഗമായി കാണികളുടെ മുന്നില്‍ ചാചകം ചെയ്യും. റവ ദോശ, പനീര്‍ ദോശ, പോഹ ദോശ, സ്‌പീനച്‌ ദോശ, കോണ്‍ ദോശ, കോക്കനട്ട്‌ ദോശ, ടോമാറ്റോ ദോശ തുടങ്ങി നിരവധി തരത്തിലുള്ള ദോശകള്‍ മത്സരത്തിനുണ്ടാകുമെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. അതുപോലെ കുട്ടനാടന്‍, മലബാര്‍, കോട്ടയം സ്റ്റൈല്‍ മീന്‍കറികള്‍, അടിപൊളി ചെമ്മീന്‍ കറി, ഷ്രിമ്പ്‌ സില്‍ക്ക്‌ സ്‌മിത തുടങ്ങിയ മീന്‍കറികളും മത്സരത്തിനുണ്ട്‌.

നോണ്‍പ്രാഫിറ്റ്‌ സംഘടനയായ കേരള ക്ലബ്‌ കാലിഫോര്‍ണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക്‌ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളികള്‍ അത്യുജ്വലമായ പ്രതികരണമാണ്‌ നല്‌കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാനും, കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്‌ക്കാനും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍: http://www.keralaclubca.org ഫോണ്‍: 510 545 2582.
`തട്ടുകട' സിലിക്കണ്‍വാലിയില്‍ കേരള പാചകമേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക