Image

ലാസലറ്റ്‌ മാതാവിന്റെ ദേവാലയത്തില്‍ ജപമാല കൂട്ടായ്‌മയും തീര്‍ത്ഥാടനവും

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2011
ലാസലറ്റ്‌ മാതാവിന്റെ ദേവാലയത്തില്‍ ജപമാല കൂട്ടായ്‌മയും തീര്‍ത്ഥാടനവും
ബോസ്റ്റണ്‍: ആറ്റല്‍ബറോ ലാസലറ്റ്‌ മാതാവിന്റെ നാമഥേയത്തില്‍ അറിയപ്പെടുന്ന ദേവാലയത്തില്‍ എല്ലാവര്‍ഷവും മുടങ്ങാതെ നടത്തിവരുന്ന മലയാളി ജപമാല കൂട്ടായ്‌മയും, വിശ്വാസികള്‍ക്കായി തീര്‍ത്ഥാടനവും 2011 ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്‌ച നടത്തുന്നതായി സംഘാടക സമിതിക്കുവേണ്ടി ഫാ. സിറിയക്‌ എം.എസ്‌, ഫാ. ടോം എം.എസ്‌ എന്നിവര്‍ അറിയിച്ചു.

ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ നാനാഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസികള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ജപമാലയോടെ തിരുനാളിന്‌ തുടക്കംകുറിക്കുന്നു. തുടര്‍ന്ന്‌ ഒരു മണിക്ക്‌ റവ.ഫാ വര്‍ഗീസ്‌ നായ്‌ക്കംപറമ്പില്‍ വി.സിയുടെ നേതൃത്വത്തില്‍ ബോസ്റ്റണിലെ നിരവധി വൈദീകരും ചേര്‍ന്ന്‌ ആഘോഷമായ ദിവ്യബവിയര്‍പ്പിക്കും. തിരിപ്രദക്ഷിണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. ഈ തിരുനാളില്‍ പങ്കെടുത്ത്‌ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാനും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ജാതിമതഭേദമെന്യേ എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. സിറിയക്‌ (1 860 208 0240), ഫാ. ടോം (1 203 893 8488).

അഡ്രസ്‌: 947 Park Street, Attleboro, MA 02703.
ലാസലറ്റ്‌ മാതാവിന്റെ ദേവാലയത്തില്‍ ജപമാല കൂട്ടായ്‌മയും തീര്‍ത്ഥാടനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക