Image

രഞ്ജിനി ഹരിദാസ് സംഭവം: ന്യു യോര്‍ക്ക് മലയാളിയെ അറസ്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം

Published on 16 May, 2013
രഞ്ജിനി ഹരിദാസ് സംഭവം:  ന്യു യോര്‍ക്ക് മലയാളിയെ അറസ്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം
ന്യു യോര്‍ക്ക്: യാത്ര പോകുമ്പോള്‍ തന്നെ മകള്‍ ക്കു ചെവിക്ക് ഇന്‍ഫെക് ഷന്‍ഉണ്ടായിരുന്നു. ആറും നാലും വയസുള്ള രണ്ടു പിഞ്ചു കുട്ടികള്‍. എങ്ങനെയും വീട് എത്താനുള്ള തത്രപ്പാടില്‍ നില്‍ക്കുമ്പോഴാണു 'സെലിബ്രിറ്റി' ക്യു തെറ്റിച്ച് കേറുന്നത്. ആര്‍ക്കാണു ദേഷ്യം വരാതിരിക്കുക, എഴുത്തുകാരനായ ജോസ് ചെരിപുറം ചോദിച്ചു. ജോസിന്റെ ജ്യേഷ്ടന്റെ പുത്രനാണു ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ബിനോയ് ചെറിയാന്‍.
കണ്‍സ്ട്രക്ഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറാണു ബിനോയ്. ഭാര്യ കൊച്ചുറാണി ആര്‍.എന്നും.

കേരള കള്‍ച്ചറല്‍ അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ
ജോയിന്റ് ട്രഷറാര്‍ ആണ്   ബിനോയി സി. ചെറിയാന്‍.
ക്യു തെറ്റിച്ച രഞ്ജിനിക്ക്എതിരെ നടപടി എടുക്കുന്നതിനു പകരം അതു ചോദ്യം ചെയ്തതിനു ആളും തരവും നോക്കി അമേരിക്കന്‍ മലയാളിക്ക് എതിരെ കേസ് എടുത്തതില്‍ വ്യാപകമായ പ്രതിഷേധം ആണു ഉയര്‍ന്നിരിക്കുന്നത്.
അമേരിക്കയില്‍ നിന്നു കുടുംബ സമേതം പോകുന്നവര്‍ എന്തെങ്കിലും തരികിട കാണിക്കുമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതു പോലെ തന്നെ ക്യു തെറ്റിക്കുന്ന 'സെലിബ്രിറ്റി'ക്കു വഴി മാറി കൊടുത്തു ഓച്ചാനിച്ചു നില്‍ക്കാനും അമേരിക്കന്‍ മലയാളി മുതിര്‍ന്നുവെന്നു വരില്ല.
അപ്പോള്‍ തന്നെ ക്യാമറ പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കാതെഒരു വിഭാഗത്തിന്റെ പരാതിയില്‍ മാത്രം കേസ് എടുത്തതിന്റെ ന്യായവും വ്യക്തമല്ല. ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ ആയിരിക്കും അതു ചെയ്തതെന്ന് വ്യക്തം. അല്ലെങ്കില്‍ സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം കൊടുക്കില്ലല്ലൊ.
രഞ്ജിനിക്ക് എതിരെ കൊച്ചുറാണിയും പരാതി നല്‍കിയതാണു. ഒരേ കാര്യം. പക്ഷെ അറസ്റ്റ് ഒന്നില്‍ മാത്രം. ഇതെന്തു ന്യായം? ഉയര്‍ന്ന പോലീസുകാരെ ഫോണില്‍ വിളിച്ച് അവരുടെ സ്വാധീനത്തിനു വഴങ്ങി വിമാനത്താവളത്തിലെ പൊലീസ് വരികയായിരുന്നു. അതും ശരിയാണോ?
അമേരിക്കയിലെ ഇമ്മിഗ്രെഷനില്‍ രഞ്ജിനി ക്യു തെറ്റിക്കുമോ?
കേരളത്തിലെ മാധ്യമങ്ങള്‍ ഇത് എങ്ങനെ കൈകാര്യം ചെയ്തുവെന്നു കാണുക.


First report
രഞ്‌ജിനി ഹരിദാസുമായി  വിമാനത്താവളത്തില്‍ വാക്കേറ്റം നടത്തിയ അമേരിക്കന്‍ മലയാളിയെ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചു

നെടുമ്പാശേരി: അവതാരകയും നടിയുമായ രഞ്‌ജിനി ഹരിദാ
സുമായി  വിമാനത്താവളത്തില്‍ വാക്കേറ്റം നടത്തിയ അമേരിക്കന്‍ മലയാളിയെ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചു.

വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ പരിശോധനയ്‌ക്കുളള ക്യൂ തെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കമാണ്‌
വാക്കേറ്റത്തില്‍ കലാശിച്ചത്‌. അമേരിക്കയില്‍ നിന്നും കുടുംബസമേതം നാട്ടിലേക്ക്‌ വരികയായിരുന്ന പൊന്‍കുന്നം സ്വദേശി ബിനോയിയെയാണ്‌ (42) അറസ്‌റ്റ്‌ ചെയ്‌തത്‌. പിന്നീട്‌ സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യമനുവദിക്കുകയും ചെയ്‌തു.

ഇന്ന്‌ രാവിലെ എമിറേറ്റ്‌സ്‌ വിമാനത്തിലാണ്‌ രഞ്‌ജിനി ഹരിദാസ്‌ നെടുമ്പാശേരി വിമാനതാവളത്തില്‍ വന്നിറങ്ങിയത്‌. ഇതേ വിമാനത്തില്‍ തന്നെയാണ്‌ ബിനോയിയും കുടുംബവും എത്തിയത്‌. എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ്‌ കസ്‌റ്റംസ്‌ പരിശോധനയ്‌ക്കായുളള ക്യൂവില്‍ ബിനോയ്‌ നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തെ മറികടന്ന്‌ രഞ്‌ജിനി ഹരിദാസ്‌ ക്യൂവിന്റെ മുന്‍ നിരയിലേക്ക്‌ കയറി നിന്നതിനെ ബിനോയ്‌ ചോദ്യം ചെയ്‌തു. ഇതില്‍ കുപിതയായ രഞ്‌ജിനി തന്റെ കൂടെയുണ്ടായിരുന്ന മറ്റ്‌ രണ്ട്‌ പേരെ കൂടി ക്യൂവിന്റെ മുന്‍ നിരയിലേക്ക്‌ കൊണ്ടുവന്നു. ഇതേ ചൊല്ലിയാണ്‌ വാക്കുതര്‍ക്കം മുറുകിയത്‌.
ഉടന്‍ തന്നെ രഞ്‌ജിനി മൊബൈല്‍ ഫോണിലൂടെ ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ നെടുമ്പാശേരി പോലീസ്‌, വിമാനതാവളത്തിനകത്തെത്തിയാണ്‌ രഞ്‌നിയില്‍ നിന്നും പരാതി സ്വീകരിച്ച ശേഷം ബിനോയിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

നൂറ്‌ കണക്കിന്‌ യാത്രക്കാരെ അവഹേളിച്ച്‌ ക്യൂവിന്റെ മുന്‍നിരയിലേക്ക്‌ വന്നതിനെ ചോദ്യം ചെയ്‌തപ്പോള്‍ തന്നെ കയ്യേറ്റം ചെയ്യാനാണ്‌ രജ്ഞിനി ശ്രമിച്ചതെന്ന്‌ ബിനോയി പോലീസിന്‌ മൊഴി നല്‍കി. തുടര്‍ന്ന്‌ സത്യാവസ്ഥ മനസിലാക്കുന്നതിനുവേണ്ടി പോലീസ്‌ വിമാനതാവളത്തിനകത്തെ ക്യാമറ പരിശോധിക്കുന്നതിന്‌ സുരക്ഷാ വിഭാഗത്തോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

see report in Deepika
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ ടിവി അവതാരക രഞ്ജിനി ഹരിദാസും അമേരിക്കയില്‍നിന്നു കുടുംബവുമായെത്തിയ മലയാളി യാത്രക്കാരനും തമ്മില്‍ വാഗ്വാദം. ഇതേ തുടര്‍ന്നു രഞ്ജിനി ഹരിദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം സ്വദേശി ചേരിപ്പുറത്ത് ബിനോയ് ചെറിയാന്റെ പേരില്‍ ഐപിസി 354 (4) വകുപ്പനുസരിച്ചു കേസെടുത്തു.

മാനഹാനി, അസഭ്യം പറയല്‍ എന്നിവയാണ് ഈ വകുപ്പിന്റെ പരിധിയില്‍ വരുന്നത്. ബിനോയ് ചെറിയാനു പോലീസ് സ്റ്റേഷനില്‍നിന്നു ജാമ്യം നല്കി. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിനി ഹരിദാസിന്റെ പേരില്‍ അസഭ്യം പറഞ്ഞതിനു കേസെടുത്തിട്ടുണ്ട്. രഞ്ജിനി ഹരിദാസ് സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള ടീമുമൊത്താണു പുലര്‍ച്ചെ 4.30ന് എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. ഇതേ ഫ്‌ളൈറ്റിലാണു ഭാര്യയും മക്കളുമൊപ്പം ന്യൂയോര്‍ക്കില്‍നിന്നു ബിനോയ് ചെറിയാനും വന്നത്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുവേണ്ടി ഇവര്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ക്യൂവിന്റെ പിന്നിലായിരുന്ന രഞ്ജിനി ഹരിദാസ് മുന്‍പോട്ടു വന്ന് ഇടയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ബിനോയ് ശക്തമായി പ്രതികരിച്ചു. തങ്ങള്‍ 18 മണിക്കൂര്‍ യാത്ര ചെയ്തു വന്നവരാണെന്നും എത്രയും വേഗം വീട്ടിലെത്താന്‍ ആഗ്രഹമുണെ്ടന്നും ബിനോയ് പറഞ്ഞു. ഇടയ്ക്കു കയറാന്‍ പറ്റില്ലെന്നു ശഠിച്ചതോടെ രഞ്ജിനി ബിനോയ്ക്കുനേരേ തിരിഞ്ഞു. ഇരുവരും തമ്മില്‍ ഏറെ സമയം സഭ്യേതരമായ ഭാഷയില്‍ വാഗ്വാദം നടന്നതായി പറയുന്നു. എന്നാല്‍ താന്‍ ക്യൂ തെറ്റിച്ചില്ലെന്നും കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും തന്റെ ജോലിയെയും വീട്ടുകാരെയും അയാള്‍ അപഹസിച്ച് സംസാരിച്ചതായും രഞ്ജിനി ഹരിദാസ് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ളവര്‍ മൗനം ഭജിച്ചു. പുറത്തുവന്നപ്പോള്‍ വിമാനത്താവളത്തിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ രഞ്ജിനി പരാതി നല്കി. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും പരാതി എഴുതിക്കൊടുത്തു. രണ്ടു പരാതിയിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു നെടുമ്പാശേരി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും വിമാനത്താവളത്തിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരുടെ പരാതിയിലാണ് കാര്യമുള്ളതെന്ന് കണ്‌ടെത്തി നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചത്. 

Report in Madhyamam

സഹയാത്രികയെ അപമാനിച്ചെന്ന്; രഞ്ജിനി ഹരിദാസിനെതിരെ കേസ്

നെടുമ്പാശേരി: സഹയാത്രികയെ അപമാനിച്ചുവെന്ന പരാതിയില്‍ ടി.വി.അവതാരക രഞ്ജിനി ഹരിദാസിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം.എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തുനിന്നെത്തിയ രഞ്ജിനി കസ്റ്റംസ് പരിശോധനക്കുള്ള ക്യൂ തെറ്റിച്ചതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. ഈ വിമാനത്തില്‍ വന്നിറങ്ങിയ പൊന്‍കുന്നം സ്വദേശി ബിനോയി ഇത് ചോദ്യം ചെയ്തു.എന്നാല്‍, ക്ഷുഭിതയായ രഞ്ജിനി കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരെക്കൂടി വിളിച്ച് തന്‍െറ പിറകില്‍ നിര്‍ത്തി. ഇതോടെ ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും രഞ്ജിനിയുമായി വാക്കുതര്‍ക്കമായി.മറ്റ് സഹയാത്രികര്‍ ഇടപെട്ടാണ് കൂടുതല്‍ പ്രശ്നങ്ങളൊഴിവാക്കിയത്.
തുടര്‍ന്ന് രഞ്ജിനി വിമാനത്താവളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ബിനോയി അപമാനിച്ചുവെന്ന് പരാതിപ്പെട്ടു. പിന്നീട് നെടുമ്പാശേരി പൊലീസ് വിമാനത്താവളത്തിലെത്തി രഞ്ജിനിയുടെ മൊഴിയെടുത്ത ശേഷം ബിനോയിയെ അറസ്റ്റ് ചെയ്ത് താമസിയാതെ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടൊപ്പം കൊച്ചുറാണിയും രഞ്ജിനി അപമാനിച്ചുവെന്ന പരാതിയുമായി സ്റ്റേഷനിലെത്തി. അതിനുശേഷമാണ് രഞ്ജിനിക്കെതിരെ കേസെടുത്തത്.

Report in Mathrubhumi

രഞ്ജിനി ഹരിദാസിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: യാത്രക്കാരന്‍ അറസ്റ്റില്‍


നെടുമ്പാശ്ശേരി: ചാനല്‍ അവതാരക രഞ്ജിനി ഹരിദാസിനോട് കൊച്ചി വിമാനത്താവളത്തില്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശി ബിനോയ്(42) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് നെടുമ്പാശ്ശേരി പോലീസ് ജാമ്യത്തില്‍ വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വിദേശത്തുനിന്ന് എത്തിയതാണ് രഞ്ജിനി ഹരിദാസ്. ഈ വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് എത്തിയതാണ് ബിനോയും കുടുംബവും.

എമിഗ്രേഷന്‍ പരിശോധനയ്ക്കു ശേഷമുള്ള കസ്റ്റംസിന്റെ ഹാന്‍ഡ് ബാഗേജ് പരിശോധനാ വിഭാഗത്തില്‍ ക്യൂ തെറ്റിച്ച് നിന്നതുമായി ബന്ധപ്പെട്ട് രഞ്ജിനി ഹരിദാസും ബിനോയും തമ്മില്‍ തര്‍ക്കമുണ്ടായി. ബിനോയ് രഞ്ജിനി ഹരിദാസിനോട് അസഭ്യം പറഞ്ഞതായി പരാതിയില്‍ പറയുന്നു. രഞ്ജിനി ഹരിദാസിന്റെ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശ്ശേരി പോലീസ് ബിനോയിയെ അറസ്റ്റ് ചെയ്തത്. ബിനോയിയുടെ ഭാര്യ കൊച്ചുറാണി രഞ്ജിനി ഹരിദാസിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിനി ഹരിദാസിനെതിരെയും കേസെടുത്തിട്ടുണ്ട്.

Report in Manorama
ക്യൂ തെറ്റിച്ചതിന് വഴക്ക്; രഞ്ജിനിക്കും മറ്റും എതിരെ കേസ്
നെടുമ്പാശേരി * കസ്റ്റംസ് പരിശോധനയ്ക്കായുള്ള ക്യൂ തെറ്റിച്ചതിനെച്ചൊല്ലി യാത്രക്കാര്‍ തമ്മില്‍ വാഗ്വാദം. റിയാലിറ്റി ഷോ അവതാരിക രഞ്ജിനി ഹരിദാസുള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസ്.

ഇന്നലെ രാവിലെയെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ വന്ന അമേരിക്കയില്‍ നിന്നും മറ്റുമുള്ള യാത്രക്കാര്‍ എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് കസ്റ്റംസിന്റെ ബാഗേജ് പരിശോധനയ്ക്കു ക്യൂവില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. രഞ്ജിനി ക്യൂ തെറ്റിച്ച് മുന്നില്‍ കടന്നതിനെ പൊന്‍കുന്നം സ്വദേശി ബിനോയി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാഗ്വാദമായി. തന്നെ ചീത്തവിളിച്ചെന്നാരോപിച്ച് രഞ്ജിനി നല്‍കിയ പരാതിയെത്തുടര്‍ന്ന് ബിനോയിക്കെതിരെയും തങ്ങളെ ചീത്തവിളിച്ചെന്നാരോപിച്ച് ബിനോയിയുടെ ഭാര്യ കൊച്ചുറാണി നല്‍കിയ പരാതിയില്‍ രഞ്ജിനിക്കെതിരെയും കേസെടുത്തതായി നെടുമ്പാശേരി സിഐ കെ.ബി. പ്രഫുല്ലചന്ദ്രന്‍ അറിയിച്ചു.

വിമാനത്താവളത്തിലെ സിസിടിവിയില്‍ നിന്നുള്ള രംഗങ്ങള്‍ പൊലീസ് പരിശോധിച്ചു. വിമാനത്താവളത്തിലെ വിവിധ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.


രഞ്ജിനി ഹരിദാസ് സംഭവം:  ന്യു യോര്‍ക്ക് മലയാളിയെ അറസ്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം
Join WhatsApp News
PT Kurian 2013-05-16 07:45:56
Stupid ladies/men are there, even mannerless, whether Rajiniharidas or like so called \\\"CELEBRATES\\\'. In India we find skipping
que or such other uncivic people are often considered VIPs in Kerala.
soman sunder 2013-05-16 07:59:48
 Who said she is a celebrity. Kalabhavan Mani and Rengini should remember the fate of Hindi Super Star Salaman Khan. Amerikkayil anenkil eval aziyennum. Eval aaare Bhoolam Devio pedippikkan
Peter Neendoor 2013-05-16 09:53:20
Ahhankaarathinu kaiyum kaalum vechaal.....
malayalee 2013-05-16 10:23:35

ഇവളെ ഒക്കെ തലയിൽ വച്ചുകൊണ്ട് നടക്കുന്ന അമേരിക്കൻ മലയാളികളെ ലജ്ജിക്കു.......ഏറ്റവും കുറഞ്ഞത്‌ നിയമം എല്ലാവര്ക്കും ഒന്നനെന്നെങ്ങിലും ഈ  അപരിഷ്കൃത ഒന്ന് മനസ്സിലക്കിയെങ്ങിൽ ..........അതുപോലെ ഇവൾ ഒക്കെ വിളിച്ചാൽ പോലീസ ഓടി ഏത്തും   ഒരു പാവപ്പെട്ടവാൻ  വിളിച്ചാലോ ?


mallu 2013-05-16 10:47:51
This is called real arrogance. If she hava a complaint she could do that at the spot. How one can make a phone call to high ranking officials? Pathetic culture... Amerikan malayalikele give a red carpet welcome to all of them when they come next time...
moni 2013-05-16 11:49:13
They should have check the camera,right there and and put her back on the same spot where she was,nwxt time when she visit usa take her to a que and let her observe,how people behave
manuvel mathew 2013-05-16 14:11:37
i wants to tell the american malayaliees. you will inv ite them to USA and they are ready to come to USA in order to get some money.  and when they have money they will say all others are stupid.  The actual stupids are the american malayallees who wait to take photo with thiese stupid celibrary   .

josecheripuram 2013-05-16 14:41:38
The malayalees as pravasee should be ashimed .Why we have to bring these here and spend money..
Jacob Roy 2013-05-16 15:08:13

It is shame on Ranjini Haridas!!!!!!!!!!!.
I do believe the American Malayalee Mr. Binoy is on the safe side.
Since he is with family only 5% chance he abuse Ranjini Haridas.

This is the time all the American Malayalees unite.
I know many of our malayalees have very recent photos with Ranini .
Inspite of that please react.......and support that poor Binoy ........

AND I REQUEST NATIONAL PRESIDENT OF INDIAN PRESS CLUB OF NORTH AMERICA AND ALL THE ASSOCIATION LEADERS TO MAKE STATEMENT ABOUT THIS INCIDENT..........BE A PART OF AMERICAN MALAYALEES...........

malayalee 2013-05-16 15:39:41
Ivale okke pokii nadanna....interview edthutha..polullavarodu ...sahathapam.....

V. Philip 2013-05-16 15:49:08
We, the american malayalees should boycott all these beggers in future. Stop sponsoring them.
വിദ്യാധരൻ 2013-05-16 16:32:47
പഠിച്ചതല്ലേ ചേട്ടന്മാരെ പാടൂ.  ഇവള് അമേരിക്കയിൽ വന്നു ലൈനിൽ നിന്ന് ഊടുപാട് വന്നുകാണും. കൂടാത സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറഞ്ഞതുപോലെ, മലയാളി അമേരിക്കയിൽ ആയാലും നാട്ടിലായാലും ഒരു പോലെയാണ് . ഒരു സിനിമാ നടിയേയോ നടനെയോ കണ്ടാൽ, അവരുടെ ഒരു ദർശനത്തിനും സാമിപ്യത്തിനും വേണ്ടി എന്തെല്ലാം ആക്ക്രാന്തം വേണേലും കാട്ടും. കൊച്ചിയിലെ വിമാനത്താവളത്തിൽ ഇരിക്കുന്ന പല ഉദ്യോഗസ്ഥന്മാരും, ഇവളുമാരെ കാണുമ്പോഴേക്കും അവന്റെ വായ്‌ തുറക്കുകയും, മിണ്ടാൻ വയ്യാതെ മരവിച്ചു നില്ക്കുകയും, നീ ആരുടെ മുഖത്തു വേണമെങ്കിലും കേറി നിരങ്ങിക്കോ, വേണങ്കിൽ എന്റെ മുഖത്തും ഒന്ന് ഒരച്ചു പൊക്കൊ എന്ന ഭാവത്തിൽ നിൽക്കുമ്പോൾ എങ്ങനെ, അച്ചടക്കം പാലിക്കാൻ സാധിക്കും.  ഇങ്ങനെയുള്ള അസംസ്ക്രത ജന്തുക്കൾക്കെതിരെ, എഴുനേറ്റു നിന്ന ബിനോയ്‌ എന്നാ ചെറുപ്പക്കാരനു എന്റെ സലൂട്ട്.  അദ്ദേഹം അവളെ കയ്യേറ്റം ചെയ്യാതെ സഭ്യമായ ഭാഷയിൽ സംസാരിച്ചു എന്ന് ഒരു പത്ര റിപ്പോർട്ട്.  അനീതിക്കെതിരെ എഴുനേറ്റു നില്ക്കാൻ കഴിവില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന മലയാളികൾക്കിടയിൽ, ഒരാണ്‍ കുട്ടിയേയും അതിനൊപ്പം നിന്ന പെണ് കുട്ടിയേയും കണ്ടത്തിൽ സന്തോഷം തോന്നു. ഇനിയും അമേരിക്കയിലേക്ക് ഇവള വരില്ല എന്ന് നമ്മൾക്ക് കരുതാം 

Clinton 2013-05-16 17:01:11
She is beautiful.  I like her big mouth.
SAM MUNDAKAYAM. 2013-05-16 17:58:06
ഇവരുടെ പരിപാടികൾ ബഹിഷ്കരിക്കുക
santhosh kumar 2013-05-16 18:12:21
Ranjini you are utter waste !
joseph k p 2013-05-16 18:14:34
Ranjini you think you are something big.You are a big zero.Nobody believe your story.It is ego problem.
Kunjumol 2013-05-16 18:25:19
ranjini thinks she's all that so she believes that's she can do anything but she's wrong I for one think Binoy is a good person for confronting her 
josecheripuram 2013-05-16 18:33:38
What happened to my comment.Why did you delete it.I am very proud of my nephew,The cheripuram blood is hot against any attrosities.
mathew 2013-05-16 19:02:15
ബിനോയ്‌ എന്നാ ചെറുപ്പക്കാരനു എന്റെ സലൂട്ട്
jose cheripuram 2013-05-16 19:25:04
This Binoy Is my brothers son what he did was in cheripuram blood we react to any unlawfull events.
Thomas T Oommen 2013-05-16 19:54:58
What a shame. She should be ashamed of herself. Thank you Binoy for speaking out.  The Pravasi community will not tolerate these kinds of silliness any more.  Remember, NRIs are the ones behind this airport, if anyone forgot that. I am happy people like Binoy stood up for what is right. Congratulations!
sam thomas 2013-05-16 20:16:50
അടിച്ചു കരണ കുറ്റി പൊളിക്കണം.
A.C.George 2013-05-16 20:27:38

This so called celebrities, they are parasites. They think they are above the law and order situation. They want priority for everywhere. There are people to carry them to their shoulders.  Our civil, political, religious leadership are always giving undue importance and priorities to these kinds of people like Renjini Haridas. They think they are gods and superior to all common people. What a shame.  According to the news the American Malayalee Binoy Cherian and Kochurani is right in questioning the behavior of Renjini.  As per the reliable sources she also assaulted the American Malayalee and she complained otherwise. Poor, Binoy of Ponkunnam (American Malayalee) got arrested.  This man was going to his place for a vacation to his native land and he was mistreated by Renjini and the police.  Rejini (Suresh Gopi) troupe show- people were returning to India after collecting lot of money from American Malayalees.  After taking all advantages from many US malayalees, the celebrities like Renjini are doing injustice to the common people.  We, American malayalees have to stand together to raise our voice for the voiceless people. In many fronts pravasis are being mistreated and mistreated. My dear friends please do not give much weight or importance to this so called celebrities and cinema people. Many of them are illiterate and head weighted.  Some of them pretend as if they are simple and humble. Binoy please think about suing this lady and also lodge a complaint in us consulate India. 

കുടിലന്‍ 2013-05-16 20:32:46
ബിനോയ്‌ ക്ക് അഭിനന്ദങ്ങള്‍....

Keeramutty 2013-05-16 20:34:37
രഞ്ജിനി ഹരിദാസ് സംഭവം: ന്യു യോര്‍ക്ക് മലയാളിയെ അറസ്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം

ഏവളുടെ രോഗത്തിന് മൂലമര്‍മ്മ ചികിത്സ തന്നെ വേണം;പൈത്യരത്നം വയനടാന്‍ മൂസിന്‍റെ ഭാഷയില്‍ മൂലമര്‍മ്മ  ചികിത്സ താഴെ പറയുംപ്രകാരമാണ് 

 ആലോപ്പതിയിലോ, ഹോമിയോപ്പതിയിലോ, യുനാനിയിലോ  ഏവളുടെ ഈ രോഗത്തിന് മരുന്നില്ല. ആയുര്‍വേദത്തിലെ മൂലമര്‍മ്മ ചികിത്സകൊണ്ട് ഈ രോഗം വളരെവേഗം ഭേദപ്പെടുത്താം എന്നാണ് " പൈത്യരത്നം വയനാടന്‍ മൂസ്" അഭിപ്രായപ്പെടുന്നത്. ഈ രോഗം പെട്ടെന്നുമാറാന്‍ മൂസ് നിര്‍ദ്ദേശിക്കുന്ന ചികിത്സാക്രമം ഇപ്രകാരമാണ്. ഒരടി(പന്ത്രണ്ടിഞ്ചു) നീളമുള്ള തമരുകമ്പിയുടെ (പാറ തുളക്കുന്ന കമ്പി)  കൃത്യം പകുതി അടുപ്പിലിട്ടു പഴിപ്പിച്ചിട്ട്, പഴുക്കാത്ത പകുതി രോഗിയുടെ ആസനത്തില്‍ കയറ്റുകയെന്നതാണ്(രോഗി സ്വയം കമ്പി വലിച്ചുരാതിരിക്കുവനാണ് പഴുത്ത ഭാഗം വെളിയില്‍ നിര്‍ത്തുന്നത്). പിന്നീട്, രോഗിതന്നെ കമ്പി ഊരുന്നതോടെ ഈ രോഗം എന്നെന്നേക്കുമായി ഒഴിഞ്ഞുപോയിരിക്കും.

എവളെ താങ്ങിക്കൊണ്ടു നടക്കുന്നവര്‍ക്കും  ഈ ചികിത്സ നല്ലതാണു

കീറാമുട്ടി

Sebastian 2013-05-16 20:57:24
Congratulations Binoy.
Isaac Varghese Puthanangady, Houston, Texas 2013-05-16 22:08:05
The Indian actors, actresses and anchors are spoiled by the people and  the media. People adore them as "celebrities" and give too much importance than they deserve. This in turn get into their head and they develop "head weight"!
Of course we appreciate their artistic talent but that should not translate in to 'idol worship'. Malayalam actor Mammooty beat up some body who touched him with reverence! Kavya Madhavan cut the line (que) in the polling station and when protested she went home. Now Ranjini broke the rule and entered in the line in front of American Malayalee who was standing in line for a long time! We the people spoiled them, considered them as Gods and then they will treat as trash.
We have to change our behavior by developing self respect. Ranjini and her troop came here to perform and collect money. They all come here for money including politicians. Remember they just want your money and afte that you are "trash", cheap ordinary people. Well, are we learning from this? We shouldn't over respect anybody and if you do they will act like God to you.
Joseph E. Thomas 2013-05-16 22:30:37
Just because somebody works for a Malayalam TV that person does not automatically become a VIP. There are lots of much more important and valuable people in Kerala and in the world at large. Self important people are small minded morons. Who does she think she is!
Siji Thajudeen (Dubai0 2013-05-16 23:17:23
Hi Benoy This is how they treats all NRI's, we are like slaves. Why don't they understand we are the one who gives all these sponsorships hence they are the real beggars. Moreover, in this case our police should take action against her for giving false complaints and move forward by at least giving her the minimum Indian citizen punishment.
C Mathew 2013-05-17 03:31:29
കേരളത്തിലെ ചില ഊപ്പ അവതരകാരെയും പള്ളിക്കൂടത്തിന്റെ പരിയം പുറം കാണാത്ത സിനിമാ നടീ നടന്മാരയും ഉളിപ്പില്ലാതെ തോളിൽ വെച്ച് നടക്കുന്ന പ്രവാസി മലയാളിക്ക് ഇതിൽ കൂടുതൽ എന്താണ് ഇനി വരനുണ്ടാവുക ? സൂഷിക്കുക ....നമ്മുടെ കാശു വാങ്ങി അധിക പ്രസംഗം കാണിക്കാൻ ഇനി അവസരം ഉണ്ടാക്കാതിരിക്കുക. 
anil 2013-05-17 04:23:24
ബിനോയ്‌ ക്ക് അഭിനന്ദങ്ങള്‍....
who is renjini haridas???

aji koshy 2013-05-17 08:16:49
congrats  binoy cherian , uyou have done the right thing , nalla  ACHAYAN MARODU  kalichal engane erikkum .
Sujith Panikkar 2013-05-17 08:26:05
രഞ്ജിനി ഇനിയും അമേരിക്കയിൽ വരും. അപ്പോൾ അമേരിക്കയിലെ പോലീസ് എന്താണെന്നും അവിടുത്തെ ജയിൽ എങ്ങനെ ആണെന്നും കാണിച്ചു കൊടുക്കാൻ ധാരാളം വഴികൾ ഉണ്ട് സുഹൃത്തുക്കളെ
Boban Nelluvelil 2013-05-17 08:28:51
Binoy you, keep up our American culture manners....Congrats She absolutely waste.
Thomas Varghese 2013-05-17 11:48:17
Dear Benoy, congratulations. forget abot that garbage. she is a big/ ulter waste to our indian community. Thomachan, NY
Tomy Thomas 2013-05-17 15:03:57
Binoy is my nephew and I am so proud of him. He was traveling with two small sick children. The so called Diva is arrogant and mean to act like this. I think all malayalees should give him a welcome reception when he return to New York.The so called celebrities think the laws are not for them to obey.This shows how degenerated our so called "culture" is.
lal 2013-05-17 15:10:50
aanalla pennalla adipolivesham pennayal kanille perinu nanam...................................................
videshathethumpol ivare kananum fotto edukkanum quee nilkunna pravaseee ivalude okke thonnyavasam kananum  quee nilkkuka

Tomy Thomas 2013-05-17 15:11:37
Thanks Benoy for your courage for standing up for justice.. The so called "celebrities" think they are above the law. It shows their arrogance and no respect for others.They lack humility and basic decency. That is the typical fake, hypocritical culture we are so proud of. Hope the justice system will correct her. 
Mathew Jaise 2013-05-17 18:30:17
Congratulations... Binoy
J & J New Hyde Park. 2013-05-17 20:49:08
BINOY, YOU ARE MY BEST NEIGHBOR.TELL HER COME TO NEW HYDE PARK.
jomy vatheril 2013-05-17 22:24:24

American Pravasikal ivale ookke america ilottu kettiyeduthathinte phalam aanu ippol ee anubavikunnathu.  Koodathe, asianet aanallo ivale okke promote cheithatu.  Aadhiyathe show muthal thanne ella pravasikalum asianet channel boycott cheithirunenkil,  asianet um ingane ulla ahankaariye promote cheyilla aairunnu.  Ippozhum pravasikal ku samayam undu  engane ithu kaikaariyam cheyanam...

1) USA ileku ivalude otta program pravasikal SPONSOR cheyaruthu melaal.  Ival illaathulla programs mathi. Valla Adakkavum Othukkavum undo ivalku?

2) Asianet channel korachu naalatheku pravasikal venda ennu veikuka.  Asianet um oru paadam padikanam ingane ulla avallu maare realty show il avatharipiikarathu.  

3) Ivalumaarude koode poi ninnu PHOTO edukaathirikuka.

4) AHANKARAM ulla Cinema thaarangalle oru kaarana vashalum  MIND cheyaruthu. Veettil / Restaurant il kondu povukayo, nammude samayavum panavum kalayaruthu. Nammal pravasikal avare kaalum SUPER STARS aanu ennulla bodham undairikanam.  

5)  Thaarangallodulla ee AARADHANA yum, parakkam paachalum nirthuka ini enkilum.   

6)  Ee thaarangal varunnathu avarude KEESHA Veerpikan aanu... allathe pravasikalodulla sneha kondu alla.

7)  ORKUKA:  Pravasikalude Panavum Samayavum aanu nashtam .   Oppam Nalla Minakedum, pinne Purusha peedanavum Maana Haaniyum...!  

Mr. Perfect 2013-05-18 06:28:15
Why George NY wants to give a religious tone for everything? Respect others. Otherwise you will end up in the same list where Ranjani is now. Do you understand what I mean? 
M.Abraham, Tampa, Florida 2013-05-18 10:00:34
It was unfortunate what happened with Mr. Biinoy and Ranjiny at the air port. I suggest both of you need to read an book written by 
Marshal B. Rosenberg, Ph.D "nonviolent Communication (A language of life" Four components are Observation, Feeling, Need, Request.
If you read this book it will change your attitude. "Give respect and take respect"
raj 2013-05-19 20:01:10
Don't let her come back any type of stage shows
Dear sponsors... pls
Ruby mathew 2013-05-21 06:35:15
The question here is  to respect queue. If  they don,t  they act like idiots. I blame the airport
Authority only. All they had to do was to ask  Ranjini to go back  in the line and continue to
Process the usual way. They are the ones to be arrested for breaking the law. That would have saved many situations like this in the future.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക