Image

കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2011
കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോ ഓണം ആഘോഷിച്ചു
ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോയുടെ 34-മത്‌ ഓണാഘോഷവും പിക്‌നിക്കും സെപ്‌റ്റംബര്‍ 17-ന്‌ നേപ്പര്‍വില്ലിലുള്ള ഗ്രീന്‍വാലി ഫോറസ്റ്റ്‌ പ്രിസര്‍വില്‍ വെച്ച്‌ നടത്തപ്പെട്ടു. പരമ്പരാഗത ഓണക്കളികളോടുകൂടി ആരംഭിച്ച ആഘോഷങ്ങള്‍ ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറും, ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറുയുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ നാട മുറിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ പ്രസിഡന്റ്‌ ഡേവീസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ്‌ തമ്പി ചെമ്മാച്ചേല്‍ അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടുകണ്ടത്തില്‍ വിശിഷ്‌ടാതിഥിയെ സദസിന്‌ പരിചയപ്പെടുത്തി.

മോനായി മാക്കില്‍, തങ്കച്ചന്‍ എളപ്പുങ്കല്‍, പ്രസാദ്‌ വര്‍ഗീസ്‌, ഡോ. പോള്‍ ചെറിയാന്‍, ടോമി എളപ്പുങ്കല്‍, ജയന്‍, ആന്റണി പാലിയത്ത്‌, മോനിച്ചന്‍ പോളക്കുളം, റോയ്‌ തൈമറ്റം എന്നിവരുടെ നേതൃത്വത്തില്‍ ബാര്‍ബിക്യൂ തയാറാക്കി. 16 കൂട്ടം കറികളും, അടപ്രഥമനുമടങ്ങിയ ഓണസദ്യയ്‌ക്കു നേതൃത്വം നല്‍കിയത്‌ മഹിളാ വിഭാഗം പ്രവര്‍ത്തകരായ ഓമന എളപ്പുങ്കല്‍, ഏലമ്മ ചെറിയാന്‍, മോളി പ്രസാദ്‌, ജയ ജോസഫ്‌, ലിറ്റില്‍ ഫ്‌ളവര്‍ വാച്ചാച്ചിറ എന്നിവരായിരുന്നു.

തുമ്പിതുള്ളല്‍, തിരുവാതിര കളി എന്നിവയ്‌ക്ക്‌ പ്രിയ മാക്കീല്‍, ബോബി വാച്ചാച്ചിറ, സിസി തൈമറ്റം, സോഫി പാലിയത്ത്‌, നീന ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിബി പാത്തിക്കല്‍, സന്തോഷ്‌ അഗസ്റ്റിന്‍, മാത്തച്ചന്‍, ജോസഫ്‌ തോട്ടുകണ്ടം, കുഞ്ഞുകുട്ടി വാച്ചാച്ചിറ, റെനില്‍ യൗസേപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. മോനായി മാക്കില്‍ അറിയിച്ചതാണിത്‌.
കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക