Image

ബിനോയി ചെറിയാന്റെ അറസ്റ്റ്‌: ഫോമാ പൊളിറ്റിക്കല്‍ ഫോറം പ്രതിക്ഷേധിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2013
ബിനോയി ചെറിയാന്റെ അറസ്റ്റ്‌: ഫോമാ പൊളിറ്റിക്കല്‍ ഫോറം പ്രതിക്ഷേധിച്ചു
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ നിന്നും ദീര്‍ഘയാത്ര ചെയ്‌ത്‌ നാട്ടിലെത്തിയ ന്യൂയോര്‍ക്ക്‌ മലയാളി ബിനോയി ചെറിയാന്‍ ചെരിപുറത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്‌ ശരിയായ അന്വേഷണം കൂടാതെ അറസ്റ്റ്‌ ചെയ്‌ത പോലീസ്സിന്റെ നടപടിയില്‍ പ്രവാസി സമൂഹത്തിനുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മനും, കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ അറിയിച്ചു.

സ്വാധീന മുപയോഗിച്ച്‌ പോലീസിനെക്കൊണ്ട്‌ നടപ്പാക്കിയ ഈ നാടകത്തിനു ഉത്തരവാദികളായവരെ വെളിച്ചത്തു കൊണ്ട്‌ വരണം. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ ഭരണാധികാരികളും ഇതെപ്പറ്റി അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണം. ടി വി അവതാരികയാണ്‌ കുറ്റക്കാരിയെങ്കില്‍ മാതൃകാപരമായ ശിക്ഷ അവര്‍ അര്‍ഹിക്കുന്നു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി എടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതായും തോമസ്‌ ടി. ഉമ്മനും, പന്തളം ബിജു തോമസും അറിയിച്ചു.
ബിനോയി ചെറിയാന്റെ അറസ്റ്റ്‌: ഫോമാ പൊളിറ്റിക്കല്‍ ഫോറം പ്രതിക്ഷേധിച്ചു
Join WhatsApp News
Anthappan 2013-05-19 06:55:41
Do something so that your yelling, screaming, and shouting will be heard at Kerala
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക