Image

ബിനോയിക്ക്‌ സംഭവിച്ചത്‌ മറ്റാര്‍ക്കും സംഭവിക്കരുത്‌ (മീനു എലിസബത്ത്‌)

Published on 17 May, 2013
ബിനോയിക്ക്‌ സംഭവിച്ചത്‌ മറ്റാര്‍ക്കും സംഭവിക്കരുത്‌ (മീനു എലിസബത്ത്‌)
ഈ കഴിഞ്ഞ ചൊവ്വാഴ്‌ച തന്റെ ഫേസ്‌ബുക്കിന്റെ താളുകളില്‍ സന്തോഷത്തോടെ ബിനോയ്‌ എഴുതി...`ഞാന്‍ ഇന്ന്‌ രാത്രി ഇന്ത്യക്ക്‌ പോകുന്നു'!!. കൂട്ടുകാരില്‍ പലരും അയാള്‍ക്ക്‌ യാത്രാ മംഗളങ്ങള്‍ ആശംസിച്ചു. അമേരിക്കയിലെ തിരക്കില്‍ നിന്നും ഒരു മാസത്തെ അവധിക്കു നാട്ടിലേക്ക്‌ പോകുമ്പോള്‍ ഒരിക്കലും ബിനോയ്‌ ചെറിയാന്‍ ഓര്‍ത്ത്‌ കാണില്ല, കാര്യങ്ങള്‍ ഇങ്ങനെയോക്കെ ആയി തീരുമെന്ന്‌. പിന്നിട്‌ നടന്നതെല്ലാം നമ്മള്‍ ഇന്നലെ കണ്ടു. പല തരത്തിലുള്ള പത്രവാര്‍ത്തകള്‍, പ്രതികരണങ്ങള്‍.
ആദ്യം ബിനോയ്‌ രഞ്‌ജിനിയെ മര്‍ദ്ദിച്ചുവെന്നും, പിന്നിട്‌ രഞ്‌ജിനി മര്‍ദ്ദിച്ചുവെന്നും പത്രങ്ങള്‍ എഴുതി. പക്ഷെ, എന്താണ്‌ യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ എന്ന്‌ ഇ-മലയാളിയോട്‌ ബിനോയ്‌ പറഞ്ഞതും നാം ഇന്ന്‌ വായിച്ചു. പക്ഷെ, പത്രങ്ങള്‍ എഴുതിയ ചില സത്യങ്ങള്‍ സത്യമായി തന്നെ നില്‍ക്കുന്നു.

കുഞ്ഞുകുട്ടികളുമായി, പതിനെട്ടു മണിക്കൂര്‍ നീണ്ട യാത്രയുടെ ദുരിതവും പേറി, ഏതൊരു പ്രവാസിയേയും പോലെ, എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി, എല്ലാവരെയും പോലെ, കസ്റ്റംസ്‌ ക്ലിയര്‍ പൂരിപ്പിച്ച കടലാസുകളുമായി ലൈന്‍ നിന്നവരാണ്‌ ബിനോയിയും കൊച്ചുറാണിയും. ആ നില്‍പ്പിനിടയില്‍ തന്റെ മുന്നിലേക്ക്‌ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ ഒരാള്‍ ഇടിച്ചു കയറുക, അതിനെ ചോദ്യം ചെയ്‌തപ്പോള്‍ അഹകാരം നിറഞ്ഞ മറുപടി, മാത്രമല്ല മറ്റു രണ്ടു പേരെക്കൂടി വിളിച്ചു കൊണ്ട്‌ വന്നു, കൂടെ നിര്‍ത്തി, നിന്നു കാണിക്കുക. പിന്നിട്‌ ഇതിനെചൊല്ലി ഇവര്‍ തമ്മില്‍ വാഗ്വാദം നടത്തുക. പക്ഷെ പോക്കറ്റിലെ സെല്‍ല്‍ ഫോണില്‍ ഉയര്‍ന്ന റാങ്കിലുള്ള പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ നമ്പര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ വിളിച്ചു, ബിനോയി എന്ന ചെറുപ്പക്കാരനെ, കുഞ്ഞുമക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തില്‍ അറസ്റ്റ്‌ ചെയ്യിപ്പിക്കുക. അതെ, പോക്കറ്റില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ഇതും ഇതിന്റെ അപ്പുറവും നടക്കുമെന്ന്‌ നാം ഒരിക്കല്‍ കൂടി മനസിലാക്കുന്നു. അതെ, ഈ സത്യങ്ങള്‍ ഒന്നും തന്നെ പത്രങ്ങള്‍ മറച്ചു പിടിക്കാതെ കൃത്യമായി എഴുതി...പക്ഷെ, ആരാണ്‌ ഇതിലെ ന്യായവും നീതിയും കണ്ടു പിടിക്കേണ്ടത്‌. ചുമതല പത്രക്കാരുടെതല്ലല്ലോ, അത്‌ നടത്തേണ്ടതു നിയമപാലകരാണ്‌, പക്ഷെ മുകളില നിന്നും വിളി വന്നാല്‍ എയര്‍പോര്‍ട്ടിലെ, സെക്യൂരിറ്റി റാങ്കിലുള്ള ഒരു പോലീസ്‌ കോണ്‍സ്റ്റബിളിനു അനുസരിക്കുകയല്ലെ നിവൃത്തിയുള്ളൂ. പോലീസുകാര്‍ തന്നോട്‌ വളരെ മാന്ന്യമായി പെരുമാറിയെന്ന്‌ ബിനോയി പറയുന്നു. അത്രയും ആശ്വാസം. പക്ഷെ, ഈ രീതികള്‍ക്ക്‌ ഒരു മാറ്റം ഉണ്ടാവണം. എന്ത്‌ കൊണ്ട്‌, കൊച്ചു റാണി കൊടുത്ത കേസില്‍ ഇത്‌ വരെ രേഞ്ഞിനി ഹരിദാസനെ അറസ്റ്റ്‌ ചെയ്‌തില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നില്ല?

അമ്മയെ തല്ലിയാലും രണ്ട്‌ പക്ഷം പറയുന്ന നമ്മളില്‍ ചിലര്‍ ആ ചെറുപ്പക്കാരനെ കുറ്റപ്പെടുത്തിയും സംസാരിക്കുന്നു. എല്ലാ അമേരിക്കാന്‍ മലയാളിയും പ്രതികരണശേഷി നഷ്ട്‌ടപ്പെട്ടവര്‍ അല്ല എന്ന്‌ ബിനോയ്‌ ചെറിയാന്‍ തെളിയിച്ചിരിക്കുന്നു. പക്ഷെ, ഇന്നിപ്പോള്‍ ബിനോയിക്ക്‌ വേണ്ടതു, നമ്മള്‍ അമേരിക്കാന്‍ മലയാളികളുടെ പിന്തുണയാണ്‌., ഇന്നിത്ര നേരമായിട്ടും അമേരിക്കയിലെ ഒരു മലയാളി സംഘടനയും, ഈ ചെറുപ്പക്കരനെതിരെ നടന്ന അനീതിയെക്കുറിച്ച്‌ ഒരു വാക്ക്‌ പ്രതികരിച്ചു കണ്ടില്ല. അറസ്റ്റ്‌ ചെയ്യുക വഴി, ബിനോയ്‌ ചെറിയാന്‍ എന്നാ ചെറുപ്പക്കാരനോട്‌, കേരള പോലീസ്‌ കാണിച്ച അനീതിക്കെതിരെ, നാം പരാതിപ്പെടണം. ഇത്‌, ലോകം മുഴുവനുള്ള പ്രവാസി സമൂഹത്തോട്‌, പ്രത്യേകിച്ചും. അമേരിക്ക മുഴുവനുള്ള മലയാളി സഹോദരങ്ങളോടുള്ള അപമാനമായി ഇതിനെ കാണാനാകണം. കേരള മുഖ്യമന്ത്രിയുടെ ഈമെയിലേക്കും, താഴെ കാണുന്ന മറ്റു രണ്ടു ഇമെയിലുകളിലേക്കും അമേരിക്കാന്‍ മലയാളികളും അവരുടെ സംഘടനാ നേതാക്കന്മാരും ഈ സംഭവത്തില്‍ പ്രതിക്ഷേധിച്ചു പരാതികള്‍ അയക്കുക. എഴുതിക്കൊടുക്കുന്ന പരാതികളാണ്‌, സ്വീകരിക്കുക എന്നാണ്‌, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്‌. അതിനാല്‍ ദയവായി, പ്രതികരിക്കുക... പ്രവാസികളോട്‌ എന്തും ആകാം എന്ന ധാരണ മാറേണ്ട കാലം കഴിഞ്ഞു. പക്ഷെ, നമ്മള്‍ ശബ്ദം ഉയിര്‍തിയെങ്കില്‍ മാത്രമേ അത്‌ സംഭവിക്കൂ...

എന്തായാലും ഒരു രാത്രി കൊണ്ട്‌ നാട്‌ നന്നാകും എന്ന ധാരണ ആര്‍ക്കും ഇല്ല, പക്ഷെ, പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നാം
മൗനം പാലിച്ചാല്‍, ഇനിയും ഇത്‌ പോലെയുള്ള അനീതിക്ക്‌ നമ്മള്‍ പാത്രമാകേണ്ടി വരും.

ഇമെയില്‍ അയക്കേണ്ട വിലാസം: chiefminister@kerala.gov.in, oc@oommenchandy.net ptchackops@gmail.com
Join WhatsApp News
Cheri 2013-05-18 15:45:26
Why still foama and fokkana bow their heads in front of Kerala ministers and movie stars
Do not mind them. Why mariamma pillai now stick with minister thirivanchoor in Texas
We have to kick them out from u s a. .   Where is  O C I now. When renjini come again
U S A we want to revenge them we are proud of American 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക