Image

ബിനോയി പ്രശ്നത്തില്‍ പോള്‍ കറുകപ്പള്ളില്‍ അധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി

Published on 18 May, 2013
ബിനോയി പ്രശ്നത്തില്‍ പോള്‍ കറുകപ്പള്ളില്‍ അധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂയോര്‍ക്ക്: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് പീഡിപ്പിക്കപ്പെടുകയും, അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത അമേരിക്കന്‍ മലയാളി ബിനോയി ചെറിയാന് അര്‍ഹമായ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഫൊക്കാന പ്രസിഡന്റും മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളില്‍ ഉന്നത പോലീസ് അധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി.

പോള്‍ കറുകപ്പള്ളിലും കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കമ്മിറ്റി മെംബര്‍ ഉമ്മന്‍ കോശിയും കൂടി ആലുവാ റൂറല്‍ എസ്.പി സന്തോഷ് ബിനോയി ഐ.പി.എസ്, സോണി ഉമ്മന്‍ കോശി ഡി.വൈ.എസ്.പി എന്നിവരുമായായിരുന്നു കൂടിക്കാഴ്ച്ച. ബിനോയിക്ക് അനുഭവപ്പെട്ടതു പോലെയുള്ള നിരവധി സംഭവങ്ങള്‍ പ്രവാസി മലയാളി സമൂഹത്തിന് ഇതിനു മുന്‍പും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അതില്‍ ഫൊക്കാനക്കും പ്രവാസി സമൂഹത്തിനുമുള്ള ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ ഭാവിയില്‍ ഇതുപോലെയുള്ള അറസ്റ്റുകളും മനുഷ്യാവകാശ ലംഘനങ്ങളും പോലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രജ്ഞിനിയുടെ പരാതി പ്രകാരം പോലീസ് നടപടികള്‍ സ്വീകരിച്ചുവെന്നല്ലാതെ ബിനോയിയുടെ ഈ അറസ്റ്റുകൊണ്ട് അദ്ദേഹത്തിന്റെ ഭാവി യാത്രകള്‍ക്കോ, സുരക്ഷിതത്വത്തിനോ യാതൊരുവിധ കുഴപ്പവും സംഭവിക്കില്ലെന്നും ഭാവിയില്‍ പ്രവാസി യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ അവര്‍ക്ക് ഉറപ്പു നല്കുകയും ചെയ്തു.

Join WhatsApp News
josecheripuram 2013-05-19 03:37:32
I appriciate the support and concern of all pravasies in this issue,why action was taken only on the complaint of Regini,Binoy's wife also complained no action was taken.So the law has adouble standard.
PT KURIAN 2013-05-19 11:45:21
EVENTHOUGH I DON't  KNOW MR.PAUL KARUKAPALLY, I GREATLY APPRECIATE HIS INITIATIVE IN THIS ISSUE.
THAT MEANS  FOKHANA IS INVOLVED.  WHAT ABT FOMA? KOCHU RANI COMPLAINED AGAINST RANJINI, WHY NOT SHE GET ARRESTED?  WE GOT TO REMEMBER THAT WITHOUT ANY POLITICAL PARTIES SUPPORT THE CITIZENS OF DELHI
OEGANIZED A MASSIVE PROTEST ATROCITIES. BENOY ISSUE IS NOTHING LESS NOTHING MORE.

PT KUTIAN (A COMMUNITY ACTIVIST )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക