Image

ശ്രീശാന്തും രജ്ഞിനിയും പിന്നെ മണികിലുക്കവും (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 19 May, 2013
ശ്രീശാന്തും രജ്ഞിനിയും പിന്നെ മണികിലുക്കവും (മൊയ്‌തീന്‍ പുത്തന്‍ചിറ)
ഒത്തുകളി വിവാദത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ക്യൂ വിവാദത്തിലേര്‍പ്പെട്ട രജ്ഞിനി ഹരിദാസും ഫേസ്‌ബുക്കില്‍ സൂപ്പര്‍ ഹിറ്റ്‌. ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ പ്രതിഷേധത്തിന്റെ പോസ്‌റ്റുകളാല്‍ നിറഞ്ഞു. ഫേസ്‌ബുക്ക്‌ തുറക്കുമ്പോള്‍ കാണുന്നത്‌ വിവാദ നായികനായകന്‍മാര്‍ മാത്രം. നോട്ടിഫിക്കേഷന്‍ നോക്കിയാല്‍ ഇവര്‍ക്കെതിരെയുള്ള കമന്റുകളുടെ കൂമ്പാരം. പോയവാരം മലയാളികളുടെ നാണംകെടുത്തിയ രണ്ടുപേരെന്ന വിശേഷണമാണ്‌ ഇവര്‍ക്കുള്ളത്‌. വനപാലകരെ മര്‍ദ്ദിച്ച്‌ കേസിലകപ്പെട്ട സിനിമാ നടന്‍ കലാഭവന്‍ മണിയും ഹിറ്റുകളില്‍ പെടുന്നു.

കഴിഞ്ഞ വാരം ദൈവത്തിന്റെ സ്വന്തം നാടിന്റെ യശസ്സിനു കളങ്കം വരുത്തിയ അഹങ്കാരത്തിന്റെ ത്രിമൂര്‍ത്തികളെന്ന വിശേഷണവും ഇതിനിടെ ഇവരെ തേടിയെത്തി. നാല്‍പത്‌ ലക്ഷം രൂപയ്‌ക്ക്‌ വേണ്ടി ക്രിക്കറ്റെന്ന കായിക വിനോദത്തെ ഒറ്റിയവനെന്ന പ്രത്യേക വിശേഷണം ശ്രീയെ തേടിയെത്തിയപ്പോള്‍ ക്യൂപാലിക്കാതെ അഹങ്കാരത്തിന്റെ അഹമ്മദിയില്‍ ആനന്ദ നൃത്തമാടിയവളെന്നാണ്‌ രജ്ഞിനി സ്വന്തമാക്കിയത്‌. ജനങ്ങള്‍ നല്‍കിയ സ്ഥാനം മറന്നു നിയമത്തിനു പുല്ലുവില നല്‍കിയവനെന്ന വിശേഷണം പ്രിയനടന്‍ കലാഭവന്‍ മണിക്കു സ്വന്തം. ഇത്തരത്തിലുള്ള ഒരുപാട്‌ പ്രതിഷേധത്തിന്റെ പോസ്റ്റുകളാണ്‌ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തു പോകുന്നത്‌.

`പാവം പ്രവാസിയെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച സ്‌ത്രീ... നിങ്ങളുടെ ഒരോ ലൈക്കും ഈ കരണത്തേക്കാവട്ടെ, ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പോലും പലയിടത്തും ക്യൂ പാലിച്ചു കണ്ടിട്ടുണ്ട്‌, പിന്നെയാ രജ്ഞിനി ഇത്‌ രജ്ഞിനിക്ക്‌, ലോക കപ്പിനാണെന്ന്‌ പറഞ്ഞ്‌ പോയ ചെക്കാനാ.. ദേ ഇപ്പെ ലോക്കപ്പിലായി ആളെ പ്രത്യേകിച്ച്‌ പറയണമെന്നില്ലല്ലോ` ഇങ്ങനെ പോകുന്നു അവ. ഈ രണ്ട്‌ സൂപ്പര്‍ ഹിറ്റുകള്‍ക്കിടയില്‍ സൂപ്പര്‍ താരത്തെക്കുറിച്ചുള്ള കാര്യമായ പ്രതികരണങ്ങളൊന്നും കണ്ടെത്താനായില്ല.

വിവാദത്തിലകപ്പെട്ട മൂവരും ഒരുകാലത്ത്‌ മലയാളികള്‍ വാനോളം ഉയര്‍ത്തിയ താരങ്ങളായിരുന്നു. എന്നാല്‍ അവരിന്ന്‌ അതില്‍ നിന്ന്‌ വിപരീതമായി പെരുമാറിയതോടെയാണ്‌ സഹികെട്ട ആരാധകരുടെ പ്രതികരണത്തിന്‌ വഴിയൊരുക്കിയത്‌. ടിനു യോഹന്നാന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലേക്ക്‌ ഒരു മലയാളിയായി ശ്രീ ഉയര്‍ന്നു. വിവാദങ്ങളുടെ കളിത്തോഴനായപ്പോഴും വലിയൊരു ആരാധകരുടെ പിന്തുണ ശ്രീക്ക്‌ ഉണ്ടായിരുന്നു. ശ്രീക്കെവിടെയും സ്വീകരണങ്ങളും വിശേഷണങ്ങളും. എന്നാല്‍ ഇതെല്ലാം ഒരൊറ്റ കോഴ വിവാദത്തിലൂടെ തകിടം മറിഞ്ഞു. 'ഒരൊറ്റ കോഴ മതി ജീവിതം മാറ്റിമറിക്കാന്‍ .'

രജ്ഞിനിയുടെ കാര്യം നോക്കുകയാണെങ്കില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അവതാരകയായിരുന്നു. പിന്നീട്‌ മംഗ്ലീഷ്‌ സംസാരിക്കുന്നുവെന്ന്‌ ആരോപണം വന്നപ്പോള്‍ വെറുക്കപ്പെട്ടവളായി മാറി. രഞ്‌ജിനിയെന്ന മേമ്പൊടിയില്ലാതെ ചാനല്‍ പ്രവര്‍ത്തിക്കില്ല എന്ന ഘട്ടം വരെയെത്തി നില്‍ക്കുന്നു. അമേരിക്കയിലുടനീളം പര്യടനം നടത്തി, നിരവധി സ്‌റ്റേജ്‌ ഷോകളില്‍ പങ്കെടുത്ത്‌ അമേരിക്കന്‍ മലയാളികളുടെ ആതിഥ്യം സ്വീകരിച്ച്‌ മടങ്ങിപ്പോയവള്‍ . അമേരിക്കയിലെ ജീവിതവും മര്യാദകളും ഏറെക്കുറെ മനസ്സിലാക്കാന്‍ പത്തുമുപ്പത്തഞ്ചു ദിവസം ധാരാളം മതി. പക്ഷേ, അഹങ്കാരം തലയ്‌ക്കു പിടിച്ച രഞ്‌ജിനിമാരെപ്പോലെയുള്ളവര്‍ മുപ്പത്തഞ്ചു ദിവസമല്ല മുപ്പത്തഞ്ചു കൊല്ലം അമേരിക്കയില്‍ ജീവിച്ചാലും ഒന്നും പഠിക്കാന്‍ പോകുന്നില്ല. അതിന്റെ തെളിവാണ്‌ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കാണിച്ചത്‌. ആ പ്രവൃത്തി അമേരിക്കയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടിലായിരുന്നു സംഭവിച്ചിറ്റുന്നെങ്കില്‍ രഞ്‌ജിനി ഇപ്പോള്‍ ഹോംലാന്റ്‌ സെക്യൂരിറ്റിയുടെ കൈയിലായേനെ. നെടുമ്പാശ്ശേരിയിലെ വിവാദ നായകന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിനോയ്‌ എന്നാണെന്നു കേട്ടപ്പോള്‍ കുറുന്തോട്ടിക്ക്‌ വാതം പിടിച്ചോ എന്നു ചിന്തിച്ചുപോയി. ക്യൂ വിവാദം വന്നതോടെ രഞ്‌ജിനിയോടുള്ള എതിര്‍പ്പിന്‌ കൂടുതല്‍ ശക്തി പ്രാപിച്ചു. ബിനോയ്‌ ഇപ്പോള്‍ സ്വപ്‌ന തുല്യമായ പദവിയിലാണുള്ളത്‌. അദ്ദേഹത്തെ പുകഴ്‌ത്തിയുള്ള പോസ്റ്റുകള്‍ വ്യാപകമാകുകയാണ്‌. ഇപ്പോള്‍ ബിനോയിയാണ്‌ താരം.

സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും രഞ്‌ജിനിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രചരിക്കുമ്പോഴും രഞ്‌ജിനിയുടെ പ്രതികരണമാണ്‌ ഏവരേയും അത്ഭുതപ്പെടുത്തുന്നത്‌: `ന്യൂയോര്‍ക്ക്‌ നിവാസിയായ ബിനോയ്‌ തന്നോട്‌ വളരെ മോശമായാണ്‌ പെരുമാറിയതെന്നും, തന്റെ ഇളക്കവും കളിയും ചാനലില്‍ മതിയെന്നും 'തേവിടിശി' എന്ന്‌ വിളിച്ചെന്നും രഞ്‌ജിനി പറയുന്നു. തന്റെ കുടുംബത്തിലുള്ളവരെ പോലും വെറുതെ വിടാന്‍ ബിനോയ്‌ തയ്യാറായില്ലെന്നും തെറിവിളിയും അസഭ്യ വര്‍ഷവും തനിക്കുനേരെ ചൊരിഞ്ഞെന്നും രഞ്‌ജിനി പറയുന്നു. പോലീസില്‍ രഞ്‌ജിനി നല്‍കിയ പരാതിയിലാണ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്‌. തന്നെ തെറിവിളിച്ചപ്പോള്‍ പോലും താന്‍ മറിച്ചൊന്നും പറിഞ്ഞില്ലെന്നും രഞ്‌ജിനി പറയുന്നു. സി.സി ടി.വിയില്‍ ഓഡിയോ റെക്കോര്‍ഡ്‌ ഇല്ലാത്തതിനാല്‍ പറഞ്ഞതിനൊന്നും തെളിവ്‌ കാണാനില്ലെന്നും രഞ്‌ജിനി കൂട്ടിച്ചേര്‍ത്തു. സുരാജ്‌ ചേട്ടന്‌ അയാളുടെ പ്രകടനം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളുവത്രേ !! അയാള്‍ക്കെതിരെ ഏതറ്റംവരെയും കേസിനുപോകും. ആദ്യം പരാതി നല്‍കിയത്‌ താനാണെന്നും തന്നെ കുടുക്കാനാണ്‌ ബിനോയുടെ ഭാര്യയെകൊണ്ട്‌ പരാതി നല്‍കിച്ചതെന്നും രഞ്‌ജിനി പറഞ്ഞു. എല്ലാം വരുന്നിടത്തുവെച്ചു കാണാനാണ്‌ തന്റെ തീരുമാനമെന്ന്‌ രഞ്‌ജിനി വ്യക്തമാക്കി.`

ഇതില്‍ നിന്ന്‌ ഒരു കര്യം വ്യക്തമാണ്‌. രഞ്‌ജിനി ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ സ്വാധീനമുപയോഗിച്ചായിരിക്കാം ബിനോയിയെ അറസ്റ്റ്‌ ചെയ്യിച്ചത്‌. പക്ഷേ, അതിലുപരി രഞ്‌ജിനി പുതിയ സ്‌ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്‌തതുമാകാം. സ്‌ത്രീകള്‍ക്ക്‌ മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചേ പറ്റൂ.

വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാഭവന്‍മണിയുടെ താരപ്രതിഭയ്‌ക്ക്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ മര്‍ദിച്ചതോടെ മങ്ങലേറ്റു. അങ്ങിനെ ഒരുകാലത്ത്‌ മലയാളത്തിന്റെ പ്രതിഭകളായിരുന്ന മൂവര്‍ ഇപ്പോള്‍ ദിവസങ്ങള്‍കൊണ്ട്‌ മലയാളിപ്പെരുമയ്‌ക്ക്‌ മങ്ങലേല്‍പിച്ചവരായി മാറിയെന്ന്‌ മലയാളികള്‍ തന്നെ ആണയിടുന്നു. 2013 കണ്ട ഏറ്റവും വലിയ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും.
ശ്രീശാന്തും രജ്ഞിനിയും പിന്നെ മണികിലുക്കവും (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
c.andrews-millenniumbible 2013-05-19 12:12:12
dear Malayalees We are the one's who invited these type of culture less. Some of you seemed to be in heaven to have a picture with these type of indecent, idiot, imbeciles & Morons. We gave wrong impression and lesson to future generations here that this is the culture of Mother land Kerala. When we visit Kerala yes it is the same.

yes a big damage is done already. But that doesn't mean that it should continue. How many of you are willing not to invite and give money to these type of trash. It is very pathetic to see the so called Cultural & RELIGIOUS organizations has no shame or prick of conscience to celebrate trash shows and obscene jokes for fundraising!

CHASE THEM ALL OUT & BOYCOTT  ALL

Let us show the true spirit of cultured Malayalees!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക