Image

വിനു മോഹനും വിദ്യയും വിവാഹിതരായി

Published on 19 May, 2013
വിനു മോഹനും വിദ്യയും വിവാഹിതരായി
ചങ്ങനാശേരി: ചലച്ചിത്ര താരങ്ങളായ വിനു മോഹനും വിദ്യയും വിവാഹിതരായി. ചങ്ങനാശേരിയില്‍ വച്ചായിരുന്നു വിവാഹം. അന്തരിച്ച നടന്‍ മോഹന്റെയും ചലച്ചിത്ര നടിയായ ശോഭാ മോഹന്റെയും മകനാണ്‌ വിനുമോഹന്‍. കോട്ടയം തോട്ടയ്‌ക്കാട്‌ സൗപര്‍ണികയില്‍ ആര്‍.ഡി. കുമാറിന്റെയും ലതാ ആര്‍. കുമാറിന്റെയും മകളാണ്‌ വിദ്യ.

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്‌ക്ക്‌ വന്ന വിനുമോഹന്‍ സൈക്കിള്‍, ചട്ടമ്പിനാട്‌ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

നീലാംബരി, വെക്കേഷന്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക്‌ പുറമെ ഏതാനും അന്യാഭാഷാ ചിത്രങ്ങളില്‍ വിദ്യയും അഭിനയിച്ചിട്ടുണ്ട്‌.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പുറമെ ചലച്ചിത്ര മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വിനു മോഹനും വിദ്യയും വിവാഹിതരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക