Image

ബിനോയിയുടെ അറസ്റ്റ്: പോലീസിന്റെ കൃത്യവിലോപം- ബിനീഷ് വിശ്വംഭരന്‍

മാത്യു മൂലേച്ചേരില്‍ Published on 19 May, 2013
ബിനോയിയുടെ അറസ്റ്റ്: പോലീസിന്റെ കൃത്യവിലോപം- ബിനീഷ് വിശ്വംഭരന്‍

ഫ്ലോറിഡ: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അമേരിക്കന്‍ മലയാളിയായ ശ്രീ. ബിനോയിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയില്‍ ഒരു അമേരിക്കന്‍ മലയാളിയെന്ന നിലയില്‍ അതിയായ അമര്‍ഷം രേഖപ്പെടുത്തുന്നതായി ദീര്‍ഘകാല ഫ്ലോറിഡ നിവാസിയായ ബിനീഷ് വിശ്വംഭരന്‍ അറിയിക്കുന്നു.

നീയമം എല്ലാവര്‍ക്കും ഒരുപോലെ ആവണമെന്നിരിക്കെ, ഇന്നലത്തെ മറന്നോരു മഴയില്‍ കുരുത്ത രജ്ഞിനി ഹരിദാസ്സിനും കൂട്ടര്‍ക്കും വേണ്ടി വസ്തുതകള്‍ മനസ്സിലാക്കാതെ നീയമത്തെ വളച്ചൊടിക്കുകയും ബിനോയിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസിന്റെ നടപടി ഗുരുതരമായ കൃത്യവിലോപത്തെയാണ് തുറന്നു കാട്ടുന്നത്.

എന്നും കലയേയും കലാകാരന്മാരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും, ആദരിക്കുകയും ചെയ്യുന്നവരാണ് പ്രവാസി മലയാളികള്‍, പ്രത്യേകിച്ചും അമേരിക്കന്‍ മലയാളി. ഭാരതത്തിന്റെ വികസനത്തിലും, സമ്പത്ത് വ്യവസ്ഥയിലും പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍. അവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന പ്രവണത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രവാസി മലയാളിയുടെ ചിലവില്‍ അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും കലയുടെ പേരില്‍ കോമാളിത്തരങ്ങള്‍ കാട്ടി, പ്രവാസി മലയാളിയുടെ ചിലവില്‍ ഉണ്ടും ഉറങ്ങിയും ജീവിതം ആഘോഷിച്ചതിന് ശേഷം, മനം നിറയെ ഷോപ്പിങ്ങും ചെയ്ത്, കൈനിറയെ ഡോളറുമായി ഇവിടെനിന്നും വിമാനം കയറുന്ന ഇത്തരക്കാര്‍ കേരളത്തില്‍ എത്തിയതിനു ശേഷം പ്രവാസി മലയാളികളെ കുറ്റം പറയുന്നതാണ് കാണാന്‍ കഴിയുന്നത്.

ഇനിയെങ്കിലും കേരളത്തെയും, കേരള സംസ്കാരത്തെയും, കലകളെയും, കലാകാരന്മാരെയും സ്നേഹിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഇടയിലേക്ക് ഇത്തരക്കാരെ ക്ഷണിക്കരുതെന്ന് ഓരോ അമേരിക്കന്‍ മലയാളികളോടും വിനീതമായി അപേക്ഷിക്കുന്നു.

അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ ബിനോയിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന് നേരിട്ട അപമാനത്തിന് വികാര വിചാരങ്ങളുള്ള ഒരു മലയാളിയെന്ന നിലയില്‍ ഖേദവും അറിയിക്കുന്നയായി അദ്ദേഹം അയച്ച ഒരു കുറിപ്പില്‍ പറയുന്നു.

Join WhatsApp News
jain 2013-05-20 18:58:29
Whatever happens inside the airport should have been dealt by the CISF( Central Industrial Security Force). And my undestanding is that they should be the one initiating the call to the local police after arresting a person. The police officer who insisted arresting some one inside the airport with out proper witness vetting should have been considered as harrasment. This why I am hoping that AAM AADMI party get a strong root in Kerala to put a stop to these nonsenses. They are the only one wat the law wnforcement agencies to be independant and responsible.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക