ജോഷി സംവിധാനം ചെയ്യുന്ന കാശ്മീര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ആക്ഷന്‍
ഹീറോ സുരേഷ് ഗോപി ഒരു കോടി പ്രതിഫലം വാങ്ങുന്നു. ജയറാമാണ് ചിത്രത്തില്‍ നായകന്.
കൂടുതല്‍ ഭാഗവും കാശ്മീരില്‍ ചിത്രീകരിക്കുന്ന ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയായാണ്
ജോഷി ഈ സിനിമ ഒരുക്കുന്നത്.
ഒരു മിലിട്ടറി ഓഫീസറുടെ വേഷമാണ് സുരേഷ്
ഗോപിയുടേത്. ചിത്രത്തിലൂടെ സുരേഷ് ഗോപി വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
മലയാളം സിനിമകള്‍ക്കായി സമീപിക്കുന്നവരോട് സുരേഷ് ഗോപി ഒരുകോടി രൂപ
പ്രതിഫലം ചോദിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ ഒരു
വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ വേണ്ടി സംവിധായകന് താരത്തെ സമീപിച്ചപ്പോഴും
പ്രതിഫലം ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടത്രേ. അതുകൊണ്ടുതന്നെ ആ സംവിധായകന്
സുരേഷ് ഗോപിയെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മലയാള
സിനിമയില്‍ മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. 1.75
കോടി രൂപയാണ് ലാലിന്റെ പ്രതിഫലം. മമ്മൂട്ടി ഒന്നരക്കോടി വരെ വാങ്ങുന്നുണ്ട്.
ദിലീപിന് 1.10 കോടിയാണ് പ്രതിഫലം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല