Image

പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ വരവേല്‍പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 26 September, 2011
പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ വരവേല്‍പ്‌
ന്യൂയോര്‍ക്ക്‌: ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥിന്‌ ചെങ്ങന്നൂര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലുള്ള സന്ദൂര്‍ റെസ്റ്റോറന്റില്‍ അഡ്വ. ചെറിയാന്‍ സാമുവേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്‌ സ്വീകരണം നല്‌കി.

ചെങ്ങന്നൂരിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ കൂടുതല്‍ വികസന പരിപാടികള്‍ ചെങ്ങന്നൂരില്‍ ഉണ്ടാവേണ്ടതാണെന്ന്‌ അധ്യക്ഷന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. ബസ്‌ സ്റ്റേഷന്‍ വികസനം, ഗവണ്‍മെന്റ്‌ ആശുപത്രിയുടെ ശോച്യാവസ്ഥ, മുനിസിപ്പല്‍ സ്റ്റേഡിയ വികസനം, ചെങ്ങന്നൂര്‍- അടുര്‍-തിരുവനന്തപുരം റെയില്‍പാതയുടെ പ്രാരംഭ നടപടികള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രാസംഗികര്‍ എടുത്തുപറയുകയുണ്ടായി. യുവ എം.എല്‍.എയായ വിഷ്‌ണുനാഥിന്റെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ചെങ്ങന്നൂരിന്റെ വികസന പാതയില്‍ ഉണ്ടാവേണ്ടതാണെന്ന്‌ മുന്‍ പ്രസിഡന്റ്‌ ജോണ്‍ വര്‍ഗീസ്‌ അഭ്യര്‍ത്ഥിച്ചു. ഐ.ടി അനുബന്ധ കോഴ്‌സുകള്‍ക്ക്‌ കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതാണെന്ന്‌ ജോണ്‍ ഏബ്രഹാം അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്കിനെ കൂടാതെ ഡാലസ്‌ ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിലും, ന്യൂജേഴ്‌സിയിലും, ഫിലാഡല്‍ഫിയയിലുമുള്ള വിവിധ സാമൂഹിക-സാംസ്‌കാരിക പരിപാടികളിലും എം.എല്‍.എ പങ്കെടുത്തു.

സെക്രട്ടറി സജി വര്‍ഗീസ്‌ യോഗ നടപടികള്‍ ക്രമീകരിച്ചു. വൈസ്‌ പ്രസിഡന്റ്‌ പി.വി. വര്‍ഗീസ്‌ നന്ദി പ്രകാശിപ്പിച്ചു.
പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ വരവേല്‍പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക