Image

ലൈസി അലക്സ്: ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ ബ്യൂട്ടി പേജന്റ് കോ-ചെയര്‍

മാത്യു മൂലേച്ചേരില്‍ പ്രോംറ്റ് ന്യൂസ് Published on 18 May, 2013
ലൈസി അലക്സ്: ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ ബ്യൂട്ടി പേജന്റ് കോ-ചെയര്‍
ന്യൂയോര്‍ക്ക്: മെയ് 4-ന് ചിക്കാഗോയിലുള്ള ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ കൂടിയ ഫൊക്കാന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ലൈസി അലക്സിനെ ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ ബ്യൂട്ടി പേജന്റ് കോ-ചെയറായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു.

ഇപ്പോള്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍ FOKANA വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എച്.വി.എം.എ മുന്‍ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ കമ്മിറ്റി മെംബര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി, ഓര്‍മ്മ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ മുന്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയമുള്ളയാളും ലോങ് അയലന്‍ഡില്‍ നടന്ന എസ്.എം.സി.സി കണ്‍വെന്‍ഷന്റെ ടാലന്‍ഡ് മത്സരങ്ങളുടെ ചെയര്‍മാനായും, ബ്യൂട്ടി പേജന്റ് മത്സരങ്ങളുടെ വൈസ് ചെയര്‍മാനായും, കൂടാതെ എസ്.എം.സി.സി ന്യൂയോര്‍ക്ക് റീജിയണല്‍ കണ്‍വെന്‍ഷന്റെ യൂത്ത് കോര്‍ഡിനേറ്ററായും ലൈസി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓര്‍മ്മ നാഷണല്‍ ട്രഷറര്‍ അലക്സ് തോമസ്സിന്റെ പത്നിയും രണ്ടു കുട്ടികളുടെ മാതാവുമായ ലൈസി അറിയപ്പെടുന്ന ഒരു നര്‍ത്തകിയും, നാടക നടിയുമാണ്. ന്യൂയോര്‍ക്ക് പൂജാ ആര്‍ട്സ് ഫിലാഡെല്ഫിയയില്‍ വച്ച് നടത്തിയ മഞ്ചീഷി നാടകോത്സവത്തില്‍ ലൈസിയുടെ നാടക ട്രൂപ്പിനായിരുന്നു ഒന്നാം സ്ഥാനം.

ഒരു അനുഗൃഹീത കലാകാരിയും തന്റെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ലൈസ്സി ആ സ്ഥാനത്തിന് എന്തുകൊണ്ടും ഉത്തമയായ വ്യക്തിതന്നെയെന്ന് നാഷണല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ കോ-ചെയര്‍ ഡോ. ജോസ് കാനാട്ട് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ലൈസി അലക്സ്: ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ ബ്യൂട്ടി പേജന്റ് കോ-ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക