Image

വിമന്‍സ് കോഡ് ബില്‍ : പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു

നിബു വെള്ളവന്താനം Published on 26 September, 2011
വിമന്‍സ് കോഡ് ബില്‍ : പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക് : ദൈവിക വിശ്വാസത്തിനും ധാര്‍മികതയ്ക്കും എതിരായി രണ്ടു മക്കളില്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്കു പിഴ വിധിക്കാനും ശിക്ഷിക്കാനുമുള്ള ജസ്റ്റിസ് കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി തയാറാക്കിയ നിര്‍ദേശം ക്രൈസ്തവ സഭകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ അമേരിക്കന്‍ റീജനന്‍ മീഡിയ സെക്രട്ടറി നിബു വെള്ളവന്താനം പറഞ്ഞു.

ഉദരഫലം സര്‍വശക്തനായ ദൈവം തരുന്ന ദാനമാണ്. വിമന്‍സ് കോഡ് ബില്‍ കരടു ശുപാര്‍ശകള്‍ മനുഷ്യാവകാശ ലംഘനമാണ്. ദൈവികദാനമായ മക്കള്‍ കുടുംബജീവിതത്തിന്റെ ഭാഗമാണ്. അതിനു നിയന്ത്രണം ഏര്‍പ്പെടുത്താനും കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ മാതാപിതാക്കളെ ശിക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നത് ഒരു വിധത്തിലും അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ച ഇത്തരം ബില്ലുകള്‍ നടപ്പാക്കരുതെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
വിമന്‍സ് കോഡ് ബില്‍ : പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക