Image

ഐ.എന്‍.ഒ.സി കേരളാ ടെക്‌സാസ്‌ ചാപ്‌റ്റര്‍ പുനസംഘടിപ്പിച്ചു

ജോബി ജോര്‍ജ്‌ Published on 25 May, 2013
ഐ.എന്‍.ഒ.സി കേരളാ ടെക്‌സാസ്‌ ചാപ്‌റ്റര്‍ പുനസംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഐ.എന്‍.ഒ.സി കേരളാ ടെക്‌സാസ്‌ ചാപ്‌റ്ററിന്‌ നവ നേതൃത്വം. പ്രസിഡന്റായി ജോസഫ്‌ ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്‌.യുവിലും, യൂത്ത്‌ കോണ്‍ഗ്രസിലും, ഡി.സി.സിയിലും സജീവമായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ജോസഫ്‌ ഏബ്രഹാം ഐ.എന്‍.ഒ.സിയുടെ വളര്‍ച്ചയ്‌ക്ക്‌ സജീവമായി പ്രവര്‍ത്തിക്കുമെന്ന്‌ വ്യക്തമാക്കി.

ഏപ്രില്‍ അഞ്ചിന്‌ ശനിയാഴ്‌ച ഹൂസ്റ്റണ്‍ ഡിസ്‌കൗണ്ട്‌ ഗ്രോസേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ ചാപ്‌റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ഒ.സിയുടെ ടെക്‌സാസിലെ സംഘാടകനായ ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വം ഏറെ പ്രയോജനപ്പെട്ടു. അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച്‌ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനായി നിയമിച്ചു.

നാഷണല്‍ കമ്മിറ്റി അംഗം ഈശോ ജേക്കബ്‌ പുതിയ നേതൃത്വം കരുത്തുറ്റതാണെന്നും കോണ്‍ഗ്രസ്‌ പാരമ്പര്യമുള്ളതാണെന്നും പറഞ്ഞു.

നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ ടെക്‌സസ്‌ സംസ്ഥാനത്ത്‌ കൂടുതല്‍ യൂണിറ്റുകള്‍ ഉണ്‌ടാകേണ്‌ട ആവശ്യകത വ്യക്തമാക്കി. ഇതിനായി മുമ്പോട്ടുവന്ന എല്ലാ മുന്‍കാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേയും അഭിനന്ദിച്ചു. ജോര്‍ജ്‌ ഏബ്രഹാം നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.

ഭാരവാഹികളായി ജോസഫ്‌ ഏബ്രഹാം (പ്രസിഡന്റ്‌), പൊന്നു പിള്ള (വൈസ്‌ പ്രസിഡന്റ്‌), ബേബി മണക്കുന്നേല്‍ (സെക്രട്ടറി), ജീമോന്‍ റാന്നി (ജോയിന്റ്‌ സെക്രട്ടറി), തോമസ്‌ മാത്യു (ട്രഷറര്‍), കെ.സി ജോണ്‍ (ജോയിന്റ്‌ ട്രഷറര്‍). കമ്മിറ്റി അംഗങ്ങളായി ജോജി ജേക്കബ്‌, സജി പുല്ലാട്‌, തോമസ്‌ ഓലിയാന്‍കുന്നേല്‍, വാവച്ചന്‍ മത്തായി, ഏബ്രഹാം ഈപ്പന്‍, വി.വി. ബാബുക്കുട്ടി സി.പി.എ, ജേക്കബ്‌ സാം, എ.സി. ജോര്‍ജ്‌ എന്നിവരേയും തെരഞ്ഞെടുത്തു.

റീജിയണല്‍ വൈസ്‌ പ്രസിഡന്റായി മുന്‍ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും മികച്ച സംഘാടകനുമായ ബോബന്‍ കൊടുവത്ത്‌ തെരഞ്ഞെടുക്കപ്പെട്ടു. റോയി കൊടുവത്ത്‌ ഡാളസ്‌ യൂണീറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ബേബി മണക്കുന്നേല്‍ മുന്‍ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്‌ഡലം കമ്മിറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനും, നേതൃപാടവം തെളിയിച്ച വ്യക്തിയുമാണ്‌. ചുമതലയേറ്റ ജോസഫ്‌ ഏബ്രഹാം കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലപ്പെടുത്തുമെന്ന്‌ വ്യക്തമാക്കി.
ഐ.എന്‍.ഒ.സി കേരളാ ടെക്‌സാസ്‌ ചാപ്‌റ്റര്‍ പുനസംഘടിപ്പിച്ചുഐ.എന്‍.ഒ.സി കേരളാ ടെക്‌സാസ്‌ ചാപ്‌റ്റര്‍ പുനസംഘടിപ്പിച്ചു
Join WhatsApp News
jain 2013-05-26 17:37:39
ഇന്ത്യയിലെ അമ്പലം  വിഴുങ്ങികളെ സപ്പോർട്ട് ചെയ്യാൻ കുറച്ചു ആളുകളെക്കുടെ കൂട്ടാമായിരുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക