Image

ബഹ്‌റൈന്‍ മാര്‍ത്തോമ സഭ വിശ്വാസികള്‍ക്ക്‌ ഒരു നല്ല ഇടയന്‍

Published on 27 May, 2013
ബഹ്‌റൈന്‍ മാര്‍ത്തോമ സഭ വിശ്വാസികള്‍ക്ക്‌ ഒരു നല്ല ഇടയന്‍
1020 കുടുംബങ്ങളിലെ 2500-ല്‍ അധികം അംഗങ്ങളെ ഒരു മാലയിലെ മുത്തുകള്‍ പോലെ ദൈവ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി അന്യോന്യം സ്‌നേഹിപ്പാന്‍ പഠിപ്പിക്കുന്ന ഒരു മാതൃകാ വൈദികനെ എന്റെ ബഹറിന്‍ സന്ദര്‍ശന വേളയില്‍ കണ്ടെത്താന്‍ ഇടയായി. ഇപ്പോള്‍ ബഹ്‌റൈന്‍ മാര്‍ത്തോമ പള്ളി വികാരിയായ റവ. റെഞ്ചി വര്‍ഗീസ്‌ ആയിരുന്നു ഇടവക ജനങ്ങളുടെ സ്‌നേഹാദരവു പിടിച്ചു പറ്റിയ ആ വ്യക്തി. ഈ ഇടവകയിലെ അംഗങ്ങളില്‍ നിന്ന്‌ കേട്ട്‌ മനസിലാക്കിയതില്‍ നിന്നും റെഞ്ചി വര്‍ഗീസ്‌ അച്ചന്‍ എന്ന്‌ പറയുമ്പോള്‍ ഓരോ നാവിലും ഉണ്ടായിരുന്നത്‌ `അച്ചനെ പറ്റിയുള്ള നല്ല വാക്കുകള്‍ മാത്രം' ഒരാളില്‍ നിന്നുപോലും വ്യത്യസ്‌തമായ ഒരഭിപ്രായം ഞാന്‍ കേട്ടില്ല.

നാട്ടില്‍ നിന്നും വിദേശത്തുള്ള ഇടവകളില്‍ സേവനത്തിനു എത്തുന്ന വൈദികരില്‍ നിന്നും തികച്ചും വ്യത്യസ്‌തനാണ്‌ ഈ പട്ടക്കാരന്‍. ദൈവ സ്‌നേഹത്തിന്റെ മറവില്‍നിന്നുകൊണ്ട്‌ സേവനം എന്ന ഉദ്ധശത്തോടെ ബഹ്‌റൈന്‍ ഇടവക ജനങ്ങള്‍ക്ക്‌ കിട്ടിയ ഒരു അമൂല്യ നിധി തന്നെയാണ്‌ റെഞ്ചി വര്‍ഗീസ്‌ അച്ചന്‍.

1952-ല്‍ ഇപ്പോഴത്തെ മാര്‍ത്തോമ വലിയ തിരുമനസ്സ്‌ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം ബഹ്‌റൈന്‍ സന്ദര്‍ശിച്ച വേളയില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാഗ്രുപ്പ്‌ രൂപികരിക്കുകയും, 1962 -ല്‍ അന്നത്തെ വലിയ മാര്‍ത്തോമ മെത്രാപ്പോലിത്ത യോഹന്നാന്‍ മെത്രാപ്പോലിത്ത ആ പ്രാര്‌ത്ഥനാ കൂട്ടത്തെ ഒരു ഇടവകയായി ഉയര്‌ത്തുകയും ചെയ്‌തു. ആദ്യ വികാരിയായി റെവ. എം. ഓ. ഉമ്മന്‍ 1966 വരെ സേവനം അനുഷ്‌ഠിച്ചു. എന്നാല്‍ കഴിഞ്ഞ കഴിഞ്ഞ 50-ല്‍പരം വര്‍ഷങ്ങള്‍ ബഹ്‌റൈന്‍ മാര്‍ത്തോമ ഇടവകായി വളര്‍ന്നു പന്തലിച്ചെങ്കിലും, സ്വന്തമായി ആരാധിക്കുവാന്‍ ഒരിടം ഇല്ലായിരിന്നു. ആരാധിക്കുവാന്‍ വാടകയ്‌ക്ക്‌ സ്ഥലം അനേഷിച്ചു നടക്കേണ്ട ഗതികേടായിരുന്നു. പല പല വികാരിമാരും മാറി മാറി സേവനത്തിനു എത്തിയെങ്കിലും, സേവനം മാത്രം ചെയ്‌തു യാത്ര മടങ്ങുകയായിരുന്നു. എന്നാല്‍ രെഞ്ചി അച്ചന്‍ ബഹ്‌റൈന്‍ ഇടവകയില്‍ ചാര്‍ജ്‌ എടുത്ത ശേഷം പല നല്ല കാര്യങ്ങള്‍ക്കും തീരുമാനമായി. സ്വന്തമായ ഒരു പള്ളി എന്ന ബഹ്‌റൈന്‍ മാ0ര്‍ത്തോമ വിശ്വാസികളുടെ ആഗ്രഹം പൂവണിയാകുന്നു. (മാര്‍ത്തോമ അംഗത്തിന്റെ പേരിലാണ്‌ പള്ളിക്ക്‌ സ്വലം വാങ്ങുന്നതും, കെട്ടിടം പണിയുന്നതും.നിലവിലുള്ള ബഹറൈന്‍ നിയമം അനുസരിച്ചു പള്ളിക്കായി സ്വലം വാങ്ങുന്നതും, പണിയുന്നതും നിയമ വിരുദ്ധമാണ്‌)

മല്ലപ്പള്ളി കീഴുവയ്‌പൂര്‍ തടത്തില്‍ വറുഗീസിന്റെ മകനായി ജനിച്ച രഞ്ചി അച്ചന്‍ 1993-ല്‍ ആയിരുന്നു മാര്‍ത്തോമ സഭയുടെ പട്ടത്വ ശുശ്രൂഷയില്‍ പ്രവേശിച്ചത്‌. കേരളത്തിലെ വിവിധ ഇടവകയില്‍ സേവനം നടത്തിയ അച്ചന്‍, രാജസ്ഥാന്‍, സൂരറ്റ്‌, രാജപാളയം എന്നിവിടങ്ങളില സുവിശേഷ വേലയില്‍ നേതൃത്വം നല്‌കിയിരുന്നു.

നല്ലൊരു വാഗ്മിയായ അച്ചന്‍, ഇടവകയുടെ ഉയര്‍ച്ചയില്‍ ജനങ്ങളുമായി സഹകരിച്ചു പോരുന്നു. ശുശ്രുഷ ചെയ്യുന്ന ഇടവക സ്വന്തം വീടുപോലെയാണ്‌ സ്‌നേഹിച്ചിരുന്നത്‌. 2500-ല്‍ പരം ഇടവകജനങ്ങളെ ഏകോപിപ്പിച്ചു തീരുമാനങ്ങള്‍ എടുക്കുവാനും, അത്‌ പ്രാവര്‍തീകമാക്കുവാനും ഉള്ള അച്ചന്റെ കഴിവിനെ എത്ര പുകഴ്‌ത്തിയാലും മതിവരില്ല. അതിനു മുഖ്യ ഉദാഹരമായിരുന്നു കഴിഞ്ഞ മാസത്തില്‍ ബഹ്‌റൈന്‍ ഇടവയ്‌ക്ക്‌ സ്വന്തമായി സ്ഥലം വാങ്ങിയത്‌. അച്ചന്റെ സ്‌നേഹത്തോടുള്ള സമീപനം ഇടവക ജനങ്ങള്‍ അകമഴിഞ്ഞ സഹകരണത്തിന്‌ വഴിയൊരുക്കി. ഇനിയും പള്ളികെട്ടിടത്തിനു വേണ്ടിയുള്ള ധൃതിയിലായി ഇടവക ജനങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കമെന്നു അച്ചനുമായുള്ള കൂടികാഴ്‌ചയില്‍ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ മരണകരമായ അവസ്ഥയില്‍ ദൈവം കൊടുത്ത വിടുത്തലാണ്‌ അച്ചനു മറ്റുള്ളവരോട്‌ പറയാനുള്ള സാക്ഷ്യം.

പണത്തിനോടോ,സ്ഥാനമാനങ്ങളോടോ യാതൊരു കമ്പവുമില്ലത്ത അച്ചന്‍, തികഞ്ഞ സഭ സ്‌നേഹിയും, വേദ പണ്ഡിതനുമാണ്‌. എരുമേലി കനകപ്പുലം സ്വദേശിയായ ടെനിയാണ്‌ അച്ചന്റെ ബസ്‌കിയാമോ. മകള്‍ സ്‌നേഹ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌.

ത്യാഗത്തിന്റെയും, ദൈവ വിശ്വാസത്തിന്റെയും ഒരു നല്ല മാതൃകയായി ഗള്‍ഫ്‌ പ്രവാസികളുടെ ഇടയില്‍ സേവനം ചെയ്‌തു രഞ്‌ജി വര്‍ഗീസ്‌ അച്ചനും, കുടുംബത്തിനും നന്മകള്‍ നേരുന്നു.

വാര്‍ത്ത ശേഖരിച്ചത്‌: എബി മക്കപ്പുഴ
ബഹ്‌റൈന്‍ മാര്‍ത്തോമ സഭ വിശ്വാസികള്‍ക്ക്‌ ഒരു നല്ല ഇടയന്‍
Join WhatsApp News
A.C.George, Houston 2013-05-27 09:12:04

Is this Singer  Padmasri Yesudas in his young age. The picture is a good resemblance.. Just wondering. Any way every thing is good.
Mathew John 2013-05-27 15:01:24
ഒരച്ചന്മാരെ ഇങ്ങനെ പൊക്കി പറയരത്‌ . അത് നല്ലതല്ല. ഒരു ദേശം നിങ്ങളെ ആദരിക്കാൻ തുടങ്ങുമ്പോൾ ആ ദേശം വിട്ടു കൊള്ളാൻ യേശു നമ്മളെ പഠിപ്പിക്കുന്നു.  ക്രൂശിക്കപെടുവാൻ അധിക സമയം ഇല്ലെന്നു ചുരുക്കം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക