Image

മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 27 September, 2011
മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്‌തു
ഡിട്രോയിറ്റ്‌: മിഷിഗണിലെ മുഴുവന്‍ മലയാളികളുടേയും കുടുംബ കൂട്ടായ്‌മയായ മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ലോഗോ പ്രശസ്‌ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ മാത്യു ഉമ്മനില്‍ നിന്നും സ്വീകരിച്ചുകൊണ്ട്‌ പ്രകാശനം ചെയ്‌തു.

തദവസരത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോസ്‌ ചാഴികാടന്‍, ബബ്‌ലു ചാക്കോ, ജയിംസ്‌ കണ്ണച്ചാന്‍, വിനോദ്‌ കൊണ്ടൂര്‍, അഭിലാഷ്‌ പോള്‍, ഫ്രാന്‍സീസ്‌ വടക്കന്‍ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു. മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു ലോഗോയുടെ പ്രകാശനം. ജോസ്‌ ചാഴികാടന്‍ അറിയിച്ചതാണിത്‌.
മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക