Image

പ്രധാനമന്ത്രിക്ക്‌ യാത്രയയപ്പ്‌ നല്‍കി വീരോചിത യാത്രയയപ്പ്‌

Published on 27 September, 2011
പ്രധാനമന്ത്രിക്ക്‌ യാത്രയയപ്പ്‌ നല്‍കി വീരോചിത യാത്രയയപ്പ്‌
ന്യൂയോര്‍ക്ക്‌: യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ഭാര്യയ്‌ക്കും വന്‍ യാത്രയയപ്പ്‌ നല്‍കി. വിവിധ രാഷ്‌ട്രത്തലവന്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദിനിജാദ്‌, ശ്രീലങ്കാ പ്രസിഡന്റ്‌ മഹിന്ദ രാജപക്ഷെ, ജപ്പാന്‍ പ്രധാനമന്ത്രി യൊഷിഹികോ നോഡ, നേപ്പാള്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടറായി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.

ഇതിനിടെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷത്തിനും വിമാനയാത്ര വേദിയായി. എഴുപത്തിയൊന്‍പതാം ജന്മദിനമായ ഇന്നലെ മന്‍മോഹന്‍ സിങ്‌ ന്യൂയോര്‍ക്ക്‌ - ഫ്രാങ്ക്‌ഫുര്‍ട്ട്‌ യാത്രയില്‍ വിമാനത്തില്‍ കേക്ക്‌ മുറിച്ചാണ്‌ ജന്മദിനം ആഘോഷിച്ചത്‌. ഉദ്യോഗസ്‌ഥരും മാധ്യമപ്രതിനിധികളുമടങ്ങുന്ന സംഘം പ്രധാനമന്ത്രിക്കു ജന്മദിന മംഗളങ്ങള്‍ നേര്‍ന്നു.
പ്രധാനമന്ത്രിക്ക്‌ യാത്രയയപ്പ്‌ നല്‍കി വീരോചിത യാത്രയയപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക