Image

ഫീനിക്‌സ്‌ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 September, 2011
ഫീനിക്‌സ്‌ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍
ഫീനിക്‌സ്‌: ഫീനിക്‌സ്‌ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഏഴിനും എട്ടിനും വൈകുന്നേരം ഏഴുമണി മുതല്‍ Bethany Community church, 6240 S,Price Road, Tempe, Az 85283 യിലും, ഒക്‌ടോബര്‍ ഒമ്പതാം തീയതി വൈകുന്നേരം 5.30 മുതല്‍ Phoenix Encantc Community church യില്‍ വെച്ചും (2710 N 7th Ave, Phoenix, Az 85007). നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ബാംഗ്ലൂര്‍ കാമ്പസ്‌ ക്രൂസേഡിലെ ബ്രദര്‍ സാമുവേല്‍ ചാക്കോ പ്രധാന പ്രാസംഗികനായി ദൈവ വചനം അറിയിക്കും.

ജാതിമത വ്യത്യാസമെന്യേ ഏവരേയും ഈ യോഗങ്ങളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി വികാരി റവ. റെജി സഖറിയ, സെക്രട്ടറി രാജേഷ്‌ മാത്യു, ഇടവക മിഷന്‍ സെക്രട്ടറി റെജി മാത്യു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മാത്യു (602 326 1777).
ഫീനിക്‌സ്‌ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക