Image

രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് (RN) ഓണ്‍ലൈന്‍ വഴി ബി.എസ്.എന്‍ (BSN) ബിരുദം

Published on 27 May, 2013
രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് (RN) ഓണ്‍ലൈന്‍ വഴി ബി.എസ്.എന്‍ (BSN) ബിരുദം
ഡാളസ് : നഴ്‌സുമാര്‍ക്ക് കുറഞ്ഞതു ബാച്ചിലര്‍ ഡിഗ്രി(BSN) എങ്കിലും വേണമെന്ന നിയമം കൂടുതലായി നടപ്പാക്കി വരുന്ന പശ്ചാത്തലത്തില്‍ രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് BSN നേടാനുള്ള ഓണ്‍ലൈന്‍ ക്ലാസ്സുമായി സൗത്ത് വെസ്റ്റ് കിംഗ് സ്റ്റണ്‍ യൂണിവേഴ്‌സിറ്റി(SKU) രംഗത്തുണ്ട്. കോളേജ് ക്യാമ്പസിലെ ക്ലാസ്സ് റൂമുകളില്‍ പോകാതെ തന്നെ വീട്ടില്‍ ഇരുന്ന് 12(പന്ത്രണ്ട്) മാസം കൊണ്ട് ബി.എസ്.എന്‍. ഡിഗ്രി കരസ്ഥമാക്കാനുള്ള പഠന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.
മറ്റ് ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന ഫീസിന്റെ പകുതിയില്‍ താഴെ ഫീസു മാത്രമെ ഈ പ്രോഗ്രാമിന് നല്‍കേണ്ടതുള്ളൂ. മുന്‍കൂട്ടി പ്രഖ്യാപിച്ച ഫീസുകളല്ലാതെ മറ്റ് യാതൊരു വിധമായ ഫീസുകളോ, ചിലവുകളോ ഇല്ല.

ഹെല്‍ത്ത് കെയര്‍ മാനേജുമെന്റില്‍, അര്‍ഹരായവര്‍ക്ക്, മാസ്റ്റേഴ്‌സ് ബിരുദം (MHM) നേടുന്നതിനുള്ള പ്രോഗ്രാമും തുടങ്ങിയിട്ടുണ്ട്.

ന്യൂ ഓര്‍ലിയന്‍സ് ആസ്ഥാനമായ എസ്.കെ.യുവിന്, ലൂസിയാന സ്റ്റേറ്റിലെ ബോര്‍ഡ് ഓഫ് റീജന്‍സിന്റെ അംഗീകാരമാണുള്ളത്. എസ്.കെ.യുവില്‍ നിന്നും ലഭിയ്ക്കുന്ന ബിരുദം എല്ലാ സ്റ്റേറ്റുകളിലും അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ്.

വച്ചുകൊണ്ടിരിക്കുന്ന ജോലി നിര്‍ത്താതെയും, വീടുവിട്ടു താമസിക്കാതെയും, ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് പഠനം നടത്താമെന്നുള്ളതാണ് കോഴ്‌സുകളുടെ പ്രത്യേകത.
 
അമേരിക്കയിലുള്ളവര്‍ക്കു മാത്രമല്ല, മറ്റുരാജ്യങ്ങളിലുള്ളവര്‍ക്കും ഈ കോഴ്‌സുകളില്‍ ചേരാവുന്നതാണ്. ഇന്‍ഡ്യയില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം നഴ്‌സുമാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതായി കഴിഞ്ഞ ഒരു ദശാബ്ദമായി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന, ശ്രീ
മന്മഥന്‍ നായര്‍ പറഞ്ഞു. അദ്ദേഹം എസ്.കെ.യുവിന്റെ പ്രസിഡന്റു കൂടിയാണ്.

BSN എടുക്കാന്‍ വേണ്ടത് 120 ക്രെഡിറ്റ് ഔവേഴ്‌സാണ്. ഓരോ വിദ്യാര്‍ത്ഥിയുടേയും ഔദ്യോഗിക ട്രാന്‍സ്‌ക്രിപ്റ്റ് പരിശോധിച്ച് അര്‍ഹിയ്ക്കുന്ന ക്രെഡിറ്റ് നല്‍കുന്നു. പഠന കാലത്തില്‍ 60 ക്രെഡിറ്റും, ജോലി ചെയ്ത സമയം കണക്കില്‍ എടുത്ത് പ്രായോഗിക പരിശീലനത്തിനായുള്ള 30 ക്രെഡിറ്റും ലഭിയ്ക്കുന്നു. ശേഷിച്ച 30 ക്രെഡിറ്റ് രണ്ടുമാസം വീതം ദൈര്‍ഘ്യമുള്ള അഞ്ചു സെമസ്റ്ററുകളില്‍ കൂടികരസ്ഥമാക്കാവുന്നതാണ്.

മൂന്ന് ക്രെഡിറ്റ് ഔവര്‍ വീതം ലഭിയ്ക്കുന്ന 10 കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ - ബിരുദം ലഭിയ്ക്കുന്നു.

RN പ്രോഗ്രാമിന് ഒരു ക്രെഡിറ്റിന് 200 ഡോളറും, MHM പ്രോഗ്രാമിന്, 250 ഡോളറുമാണ് ട്യൂഷന്‍ ഫീസായി ഈടാക്കുന്നത്. അങ്ങനെ RN കാര്‍ക്ക് 6000 ഡോളര്‍ ചിലവില്‍ BSN ഡിഗ്രി കരസ്ഥമാക്കാവുന്നതാണ്.

അപേക്ഷകള്‍ എപ്പോള്‍ വേണമെങ്കിലും അയക്കാവുന്നതാണ്. 24 മണിക്കൂറും അഡ്മിഷന്‍ കൗണ്‍സിലറുമാരുടെ സേവനം ലഭ്യമാണ്. ഹെല്‍ത്ത് കെയര്‍ രംഗത്ത് എസ്.കെ.യു. വിവിധ കോഴ്‌സുകള്‍ നടത്തുന്നു. മലയാളികളുടെ താല്‍പര്യം കണക്കിലെടുത്ത് നഴ്‌സിംഗ് കാര്യം എടുത്തു പറഞ്ഞതേയുള്ളൂ.

ഫൊക്കാനാ മുന്‍ പ്രസിഡന്റും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും കൂടി ആയ ശ്രീ
മന്മഥന്‍ നായര്‍ ഇന്റര്‍നാഷണല്‍ അമേരിയ്ക്കന്‍ യൂണിവേഴ്‌സിറ്റി-കോളേജ് ഓഫ് മെഡിസിന്റെ പ്രസിഡന്റു കൂടിയാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്. 4 വര്‍ഷം കൊണ്ട് മെഡിക്കല്‍ പ്രോഗ്രാം പൂര്‍ത്തീകരിയ്ക്കാനുള്ള സൗകര്യം ആണ് കോളേജ് ഓഫ് മെഡിസിന്റെ വഴി ലഭിക്കുന്നത്. നാലു സെമസ്റ്റര്‍ കൊണ്ട് ബേസിക് സയന്‍സും, ആറ് സെമസ്റ്റര്‍ കൊണ്ട് ക്ലിനിയ്ക്കല്‍ സയന്‍സും, പൂര്‍ത്തീകരിച്ച് മെഡിക്കല്‍ ബിരുദം ലഭിയ്ക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്
www.skuedu.com
Tel:1-8774 skuedu
www.joinmedicine.com
Tel-1-888-440-4474
രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് (RN) ഓണ്‍ലൈന്‍ വഴി ബി.എസ്.എന്‍ (BSN) ബിരുദംരജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് (RN) ഓണ്‍ലൈന്‍ വഴി ബി.എസ്.എന്‍ (BSN) ബിരുദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക