Image

ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ അറിയിച്ചു

Published on 29 May, 2013
ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ അറിയിച്ചു
ന്യൂയോര്‍ക്ക്‌: ഒ.സി.ഐ കാര്‍ഡും, പുതുക്കലുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നിട്ടുള്ള പ്രവാസികളുടെ പരാതികള്‍ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ എന്നിവരാണ്‌ ന്യൂയോര്‍ക്കിലെ റിഡ്‌സ്‌ കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തി മന്ത്രിയെ സന്ദര്‍ശിച്ചത്‌.

ഒ.സി.ഐ കാര്‍ഡിലെ നിയമ ഭേദഗതികള്‍ക്ക്‌ ആഭ്യന്തരവകുപ്പിന്റെ അനുമതി അനിവാര്യമാണ്‌. ഐ,.എന്‍.ഒ.സിയില്‍ നിന്ന്‌ മാര്‍ച്ച്‌മാസം ലഭിച്ചിരുന്ന മെമ്മോറാണ്ടം ഇപ്പോഴും പരിഗണനയിലാണെന്നും രാജ്യസുരക്ഷിതത്വത്തിന്റെ അതിരിനകത്തു നിന്നുകൊണ്ട്‌ ചെയ്യാവുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍, ഭേദഗതികള്‍ എന്നിവയുടെ കോപ്പികള്‍ ആഭ്യന്തര വകപ്പിന്‌ അയച്ചുകൊടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ അറിയിച്ചു
Join WhatsApp News
Shamir 2013-05-29 20:13:01
U are fool people still bellive Indian ashole ministers.  They are meeting with  Kerala people
In Kerala thattukada  Kerala center etc .  This is not a authourized official office or India
Government office . Delhi people is different than Kerala people.they are books hit.
jain 2013-05-30 13:05:08
A lot of people in New York are competing to get in discussion with ministers in "presidential Suites". Every year the ministers come here for discussion on the same topic. The people who run the organizations here are "smart and have indepth knowledge" about the issues because of these duiscussions over the years. But still there is a lot to learn.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക