Image

ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന്‌ മന്ത്രി വയലാര്‍ രവി

Published on 30 May, 2013
ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന്‌ മന്ത്രി വയലാര്‍ രവി
ന്യൂയോര്‍ക്ക്‌: ഒ.സി.ഐ കാര്‍ഡ്‌ പുതുക്കലുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ തന്റെ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ പ്രവാസികാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി ഉറപ്പു നല്‍കി.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇതുസംബന്ധിച്ച്‌ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ ഉറപ്പു ലഭിച്ചത്‌. പ്രവാസികാര്യ മന്ത്രാലയത്തിലെ ഡിയസ്‌പോറയുടെ ചുമതലയുള്ള ജോയിന്റ്‌ സെക്രട്ടറി മനോജ്‌ കുമാര്‍ ഐ.എ.എസിനെയാണ്‌ ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടത്‌. ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച്‌ നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ മന്ത്രാലയം പരിശോധിക്കും. പരാതികള്‍ രേഖാമൂലം അയച്ചുകൊടുക്കാന്‍ വിവിധ പ്രവാസി സംഘടനകളോടും വ്യക്തികളോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഐ.എന്‍.ഒ.സിയെ പ്രതിനിധീകരിച്ച്‌ കളത്തില്‍ വര്‍ഗീസ്‌ (കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌), മൊഹിന്ദര്‍ സിംഗ്‌ (വൈസ്‌ പ്രസിഡന്റ്‌), ഹര്‍ഭജന്‍ സിംഗ്‌ (ജനറല്‍ സെക്രട്ടറി), ജോണ്‍ ജോസഫ്‌ (തമിഴ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌), സജി ഏബ്രഹാം (റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌), യു.എ. നസീര്‍ (സെക്രട്ടറി), വര്‍ഗീസ്‌ തെക്കേക്കര (വൈസ്‌ പ്രസിഡന്റ്‌ കേരളാ ചാപ്‌റ്റര്‍ ന്യൂയോര്‍ക്ക്‌) എന്നിവരും പങ്കെടുത്തു.
ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന്‌ മന്ത്രി വയലാര്‍ രവി
ഒ.സി.ഐ കാര്‍ഡ്‌: പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന്‌ മന്ത്രി വയലാര്‍ രവി
Join WhatsApp News
Pappachen Muthukad 2013-05-30 09:07:29
Why did this published again? This was in e-malayalee 2 days back.
jain 2013-05-30 12:55:56
It is fun to read jokes about Vayalargee. The media knows that. That is why.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക