Image

സുഗതകുമാരി സാഹിത്യ സല്ലാപത്തില്‍

മാത്യു മൂലേച്ചേരില്‍ Published on 30 May, 2013
സുഗതകുമാരി സാഹിത്യ സല്ലാപത്തില്‍

ന്യൂയോര്‍ക്ക്: കവി, പുരോഗമനവാദി, പ്രകൃതി സ്നേഹി എന്നീ നിലകളില്‍ പ്രശസ്തയായ സുഗതകുമാരി ഈ ശനിയാഴ്ച (06/01/2013) നടക്കുന്ന പതിനേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത് കേരളം ഇന്ന്’   എന്ന വിഷയത്തെ അധികരിച്ച്  പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പലരുടെയും അഭിപ്രായത്തെ മാനിച്ച് പതിവില്‍ നിന്ന് വിപരീതമായി പരിപാടികള്‍ ജൂണ്‍ മാസം മുതല്‍ എല്ലാ ശനിയാഴ്ചയുമായിരിക്കും നടത്തുന്നതെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച (05/26/2013) നടന്ന അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം പത്രപ്രവര്‍ത്തനം അക്കാലത്തും e-ക്കാലത്തുംഎന്നായിരുന്നു. ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോയുടെ ചീഫുമായ ജോര്‍ജ്ജ് കള്ളിവയലില്‍ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്.

ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍ (കൊച്ചേച്ചി), ഷീല ചെറു, എ. സി. ജോര്‍ജ്ജ്, ജയിംസ്‌ കുരീക്കാട്ടില്‍, ജോണ്‍ ആറ്റുമാലില്‍, തോമസ്‌ ടി. ഉമ്മന്‍, ഷാജന്‍ ആനിത്തോട്ടം, മാത്യു എന്‍. ജെ., മഹാകപി വയനാടന്‍, രാജു തോമസ്‌, ഏബ്രഹാം, ജെയിംസ്‌, ഫിലിപ്പ് ചെറിയാന്‍, വര്‍ഗീസ് കെ. എബ്രഹാം (ഡെന്‍വര്‍ ), സുനില്‍ മാത്യു വല്ലാത്തറ, പ്രവീണ്‍ പോള്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, മാത്യു മൂലേച്ചേരില്‍  എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു  വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനും നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുവാനും അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com, sahithyasallapam@gmail.com   എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്രൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍: 214-450-4107

Join us on Facebook  https://www.facebook.com/groups/142270399269590/

സുഗതകുമാരി സാഹിത്യ സല്ലാപത്തില്‍
Join WhatsApp News
വിദ്യാധരൻ 2013-05-31 17:21:49
 പ്രശസ്ത കവയിത്രിയുമായി സല്ലപിക്കുമ്പോഴും, മറ്റുള്ളവരെ അടിച്ചു വീഴ്ത്തി താൻ ആരാണെന്ന് കവയിത്രിയെ കാണിക്കാനുള്ള ശ്രമത്തിൽ, അവരുടെ ജന്മനാടായ ആറുമുളയിൽ വിമാന താവളം നിർമ്മിച്ച്‌ ആ മനോഹര ദേശത്തെ നശിപ്പിക്കാനായ്  കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അച്ചായന്മാർ, തങ്ങൾ എന്തുകൊണ്ട് ആറമുള നശിച്ചാലും വിമാനതാവളം വേണം എന്ന്  വാശിപിടിക്കുന്നു എന്ന് വ്യക്തം ആക്കാൻ മറക്കരുത് . ശബരിമല സന്നിധാനത്തിൽ അയ്യപ്പനെ ദർശിക്കാൻ ആറുമുള വിമാനത്താവളത്തിൽ ഇറങ്ങി അവിടെ നിന്നും ഹെലികോപ്ടറിൽ അയ്യപ്പ ദർശനം നടത്തി സൂം എന്ന് പറഞ്ഞു പറന്നു തിരികെ പോകുന്ന കാലം വിദൂരം അല്ല. അതിനുവേണ്ടി രാഷ്ട്രീയ ജൂദാസുമാർ സഞ്ചിയിൽ വെള്ളികാശു നിറച്ചു ഒറ്റുമ്പോൾ, ചിന്നിചിതറുന്നതു ആറുമുളയിലെ സാധാരണക്കാരന്റെ ജീവിതം അന്നെന്നു വിസ്മരിക്കാതിരിക്കുക. പമ്പാ നമ്മുടെ പുണ്ണ്യ നദി എന്ന് പാടിയ ഗതാകാല ചിന്തകൾ നൊമ്പരമായി നെഞ്ചകത്ത് വീർപ്പു മുട്ടിക്കുന്നു. പ്രകൃതിയെ ബലാൽ സംഗം ചെയ്യുന്നതും സ്വന്തം അമ്മയെ ബലാൽസംഗം ചെയ്യുന്നതും തുല്യമാണ് "കേരളം ഇന്ന് " ചെയ്യുത് കൊണ്ടിരിക്കുന്നത്‌  അതാണ്‌. 
"ആരു ഞാൻ എവിടേയ്ക്ക് പാഞ്ഞുപോകുന്നീമഹാ 
വീഥിയിലൂടെ തീരെ അറിയാ ദേശത്തൂടെ " 
കവയിത്രി നിങ്ങൾ പാടിയതുപോലെകേരളം ഇന്ന് ഒരു അറിയാദേശമായി മാറിയിരിക്കുന്നു 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക